Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അധികാരം പോയപ്പോൾ സത്യം ഏറ്റുപറഞ്ഞു; 26/11 മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പാക് തീവ്രവാദികളെന്ന് നവാസ് ഷെരീഫ്; ഹാഫിസ് സെയ്ദിന്റെയും മസൂദ് അസറിന്റെയും പേര് പറയാതെ മുൻ പ്രധാനമന്ത്രിയുടെ കുറ്റസ്സമ്മതം

അധികാരം പോയപ്പോൾ സത്യം ഏറ്റുപറഞ്ഞു; 26/11 മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പാക് തീവ്രവാദികളെന്ന് നവാസ് ഷെരീഫ്; ഹാഫിസ് സെയ്ദിന്റെയും മസൂദ് അസറിന്റെയും പേര് പറയാതെ മുൻ പ്രധാനമന്ത്രിയുടെ കുറ്റസ്സമ്മതം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 10 വർഷങ്ങൾക്ക് ശേഷം സത്യം വെളിപ്പെടുത്തി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. 2008ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പാക് തീവ്രവാദികളാണെന്ന് ഷെരീഫ് വെളിപ്പെടുത്തി. പാക് ദിനപ്പത്രമായ ദി ഡോണിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതുപറഞ്ഞത്. ഇത്തരം ഭീകരാക്രമണങ്ങളെ പാക്കിസ്ഥാൻ സംരക്ഷിച്ചിരുന്നെന്നും നിലവിൽ പാക്കിസ്ഥാൻ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും ഷെരിഫ് പറഞ്ഞു.

ഭീകരസംഘടനകൾ പാക്കിസ്ഥാനിൽ സജീവമാണ്. അവരുമായി പാക്കിസ്ഥാനു ബന്ധമില്ലെന്നു പറയാം. എന്നിരുന്നാലും അതിർത്തികടന്ന് മുംബൈയിൽ 150 പേരെ വധിക്കാൻ ഈ സംഘങ്ങളെ നാം എന്തിനു അനുവദിക്കണം. എന്തുകൊണ്ടാണ് കേസിലെ വിചാരണ പൂർത്തിയാക്കാത്തത്- ഷെരിഫ് ചോദിക്കുന്നു.

അതേസമയം, ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചെന്ന് ഇന്ത്യ ആരോപിക്കുന്ന ഹാഫിസ് സെയ്ദിന്റെയോ മൗലാന മസൂദ് അസറിന്റെയോ മറ്റു ഭീകര സംഘടനകളുടെയോ പേര് ഷെരിഫ് അഭിമുഖത്തിൽ പരാമർശിച്ചില്ല.

മുംബൈയിൽ നടന്ന ഭീകരാക്രമണങ്ങൾക്കു പിന്നിൽ പാക് ഭീകരസംഘടനയായ ലഷ്‌കർ ഇ തോയ്ബയാണെന്ന് ഇന്ത്യ ദീർഘകാലമായി ആരോപിക്കുന്നുണ്ട്. 2008 നവംബർ 26-ന് മുംബൈയിൽ വിവിധയിടങ്ങളിലായി നടന്ന ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP