Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചർച്ചയിൽ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം ഇമ്രാൻ ഖാന്റെ പിടിപ്പുക്കേടെന്ന് പ്രതിപക്ഷം; പാക്കിസ്ഥാൻ മുസ്ലിം ലീഗും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് രംഗത്ത്; പിന്മാറ്റം നിരാശാജനകമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും

ചർച്ചയിൽ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം ഇമ്രാൻ ഖാന്റെ പിടിപ്പുക്കേടെന്ന് പ്രതിപക്ഷം; പാക്കിസ്ഥാൻ മുസ്ലിം ലീഗും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് രംഗത്ത്; പിന്മാറ്റം നിരാശാജനകമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും

ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള സമാധാന ചർച്ചയിൽനിന്ന് ഇന്ത്യ പിന്മാറിയതിനു പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷം. ഇന്ത്യയുമായി ചർച്ചയ്ക്കൊരുങ്ങുന്നതിനു മുമ്പ് വ്യക്തമായ ധാരണ ഉണ്ടാകേണ്ടിയിരുന്നെന്നും തിടുക്കത്തിലുള്ള നീക്കം പ്രധാനമന്ത്രിയുടെ പിടിപ്പുകേടു മൂലമാണെന്നും പ്രതിപക്ഷ പാർട്ടികളായ പാക്കിസ്ഥാൻ മുസ്ലിം ലീഗും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും ആരോപിച്ചു.

അതേസമയം ചർച്ചയിൽ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം നിരാശാജനകമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ബൃഹത്തായ വീക്ഷണമില്ലാത്തവരാണ് ഇന്ത്യയിൽ ഭരണത്തിലിരിക്കുന്നതെന്നും ഇമ്രാൻഖാൻ വിമർശിച്ചു.സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള എന്റെ ആഹ്വാനത്തോട് ധിക്കാരപരവും നിഷേധാത്മകവുമായ ഇന്ത്യയുടെ പ്രതികരണത്തിൽ നിരാശയുണ്ട്. എന്നിരുന്നാലും ഉന്നത പദവികൾ വഹിക്കുന്ന, വലിയ ചിത്രം കാണാനുള്ള ദീർഘ വീക്ഷണമില്ലാത്ത ധാരാളം ആളുകളെ ജീവിതത്തിലുടനീളം കണ്ടുവന്നിട്ടുള്ളയാളാണ് ഞാൻ'- ഇമ്രാൻ ട്വിറ്ററിൽ കുറിച്ചു.

ഇരുരാജ്യങ്ങൾക്കുമിടയിലുള്ള പ്രശ്‌നങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കാണുന്നതിന്റെ ഭാഗമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. തീവ്രവാദവും കശ്മീർവിഷയവും അടക്കമുള്ളവ ചർച്ചചെയ്യുന്നതിനുള്ള സന്നദ്ധത അറിയിച്ചുകൊണ്ടായിരുന്നു കത്ത്. ഇരു രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാരായ സുഷമാ സ്വരാജും ഷാ മഹ്മൂദ് ഖുറേഷിയും തമ്മിൽ ഈ മാസം ന്യൂയോർക്കിൽ നടക്കുന്ന യു എൻ ജനറൽ അസ്സംബ്ലിയോടനുബന്ധിച്ച് കൂടിക്കാഴ്ച നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു.

എന്നാൽ, കശ്മീരിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ വധിച്ചതിൽ പാക്കിസ്ഥാന് പങ്കുണ്ടെന്ന് തെളിയിക്കുന്ന പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സന്ദേശങ്ങൾ ഇന്ത്യൻ ഇന്റലിജൻസ് ഏജൻസി ചോർത്തിയതിനു പിന്നാലെ പാക്കിസ്ഥാനുമായുള്ള ചർച്ച ഇന്ത്യ വേണ്ടെന്നു വെയ്ക്കുകയായിരുന്നു.ചർച്ചയിൽനിന്ന് ഇന്ത്യ പിന്മാറിയത് ഇമ്രാൻ സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷ പാർട്ടികളായ പാക്കിസ്ഥാൻ മുസ്ലിം ലീഗും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും രംഗത്തെത്തിയത്.

പാക് സർക്കാർ ചർച്ചയ്ക്കായി ഇന്ത്യക്കയച്ച കത്തിൽ തീവ്രവാദത്തെ കുറിച്ചു മാത്രമേ സൂചിപ്പിച്ചുള്ളുവെന്നും ഇന്ത്യയുടെ മറ്റ് ആരോപണങ്ങൾക്കെതിരെ കത്തിൽ സൂചിപ്പിച്ചിരുന്നില്ലെന്നും പിഎംഎൽ നേതാവ് ഖ്വാജ മുഹമ്മദ് ആസിഫ് ആരോപിച്ചു.ഇന്ത്യയുമായി ഇത്തരമൊരു നീക്കം നടത്തുന്നതിനു മുന്നോടിയായി ഇമ്രാൻ ഖാൻ വേണ്ടത്ര മുന്നൊരുക്കം നടത്തേണ്ടിയിരുന്നെന്ന് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി വൈസ് പ്രസിഡന്റും മുൻ യുഎസിലെ പാക് നയതന്ത്രജ്ഞയുമായ ഷെറി റഹ്മാൻ പറഞ്ഞു. ആണവ ശക്തിയാകുന്നതിന് ഇന്ത്യ നയപരമായ എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണെന്നും ഷെറി ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP