Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

65-കാരനായ പുട്ടിന് 71 വയസ്സുവരെ ഇനി പ്രസിഡന്റായി തുടരാം; നാലാം തവണ അധികാരം ഏൽക്കുന്നത് അമേരിക്കയെക്കാൾ വലിയ ലോകശക്തിയെന്ന പ്രഖ്യാപനത്തോടെ; നിയമം മാറ്റിയില്ലെങ്കിൽ അവസാനത്തെ അവസരം

65-കാരനായ പുട്ടിന് 71 വയസ്സുവരെ ഇനി പ്രസിഡന്റായി തുടരാം; നാലാം തവണ അധികാരം ഏൽക്കുന്നത് അമേരിക്കയെക്കാൾ വലിയ ലോകശക്തിയെന്ന പ്രഖ്യാപനത്തോടെ; നിയമം മാറ്റിയില്ലെങ്കിൽ അവസാനത്തെ അവസരം

മോസ്‌കോ: ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരികളിലൊരാളായ വ്‌ളാദിമിർ പുട്ടിൻ നാലാം തവണയും റഷ്യയുടെ പ്രസിഡന്റായി ചുമതലയേറ്റു. 65-കാരനായ പുട്ടിന് ഇനി ആറുവർഷം റഷ്യയെ നയിക്കാം. റഷ്യയിൽ നിലവിലുള്ള നിയമം അനുസരിച്ച് ഒരാൾക്ക് നാലിൽക്കൂടുതൽ തവണ പ്രസിഡന്റാകാനാവില്ല. ഈ നിയമം പുട്ടിൻ മാറ്റിയില്ലെങ്കിൽ അദ്ദേഹത്തിന്റെ അവസാന ഭരണകാലയളവ് കൂടിയാകും ഇത്.

ഗ്രാൻഡ് ക്രെംലിൻ കൊട്ടാരത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ, റഷ്യയെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ശക്തിയാക്കി മാറ്റുമെന്ന് പുട്ടിൻ അഭിപ്രായപ്പെട്ടു. റഷ്യൻ ജനതയെയും രാജ്യത്തിന്റെ സുരക്ഷയെയും കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. തനിക്ക് റഷ്യൻ ജനത നൽകിയ ആത്മാർഥതയോടുകൂടിയ സഹകരണത്തിനും പിന്തുണയ്ക്കും പുട്ടിൻ നന്ദി പറയുകയും ചെയ്തു.

റഷ്യയ്ക്കുവേണ്ടി ആവുന്നതല്ലൊം ചെയ്യുകയെന്നതാണ് തന്റെ ജീവിതലക്ഷ്യമായി കാണുന്നതെന്ന് സ്ഥാനമേറ്റെടുത്തശേഷം നടത്തിയ പ്രസംഗത്തിൽ പുട്ടിൻ പറഞ്ഞു. റഷ്യയുടെ സ്വത്തും ഐശ്യര്യവും ഇരട്ടിപ്പിക്കുന്നതിന് ഇന്നും എപ്പോഴും തന്നാൽ കഴിയുന്നതെല്ലാം ചെയ്യും. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും ജീവിതനിലവാരം ഉയർത്തുന്നതിനാവശ്യമായ സാമ്പത്തിക പരിഷ്‌കരണം നടപ്പിലാക്കുമെന്നും പുട്ടിൻ ഉറപ്പുനൽകി.

ജീവിതനിലവാരം ഉയർത്തുക, ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കാത്തുസൂക്ഷി്ക്കുക...ഈ രണ്ടുകാര്യങ്ങൾക്കുമാണ് പ്രാഥമികമായി മുൻഗണന നൽകുന്നതെന്ന് പുട്ടിൻ പറഞ്ഞു. ഇതിനായി എല്ലാ സാധ്യതകളും വിനിയോഗിക്കും. സാമ്പത്തികവും സാങ്കേതികവുമായ വിജയങ്ങൾ കൈവരിക്കുന്നതിനും ഭാവിയിലെ മത്സരത്തിൽ വിജയിക്കുന്നതിനാവശ്യമായ തൃഷ്ണ നിലനിർത്തുന്നതിനും മുൻഗണന നൽകുമെന്നും പ്രസിഡന്റ് വ്യക്തമാക്കി

77 ശതമാനം പേരുടെ പിന്തുണയോടെയാണ് പുട്ടിൻ നാലാം തവണയും അധികാരത്തിലേറിയത്. എന്നാൽ, തിരഞ്ഞെടുപ്പിൽ വ്യാപകമായ തോതിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. പുട്ടിന്റെ പ്രധാന എതിരാളിയായിരുന്ന അലക്‌സി നവാൽനിക്ക് മത്സരിക്കാനുള്ള അനുമതിയും നൽകിയിരുന്നില്ല. പുട്ടിന്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായി നവാൽനിയെയും അദ്ദേഹത്തിന്റെ നൂറുകണക്കിന് അനുയായികളെയും ശനിയാഴ്ച പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു.

ആദ്യം രണ്ടുവട്ടം പ്രസിഡന്റായ പുട്ടിൻ 2008-ൽ പ്‌സിഡന്റ് പദമൊഴിഞ്ഞിരുന്നു. തുടർച്ചയായി രണ്ടുതവണയിലേറെ ഒരേ സ്ഥാനം വഹിക്കരുതെന്ന നിയമക്കുരുക്കുള്ളതുകൊണ്ടായിരുന്നു ഇത്. എന്നാൽ, 2008-ൽ പ്രധാനമന്ത്രിയായി പുട്ടിൻ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 2012-ൽ വീണ്ടും പ്രസിഡന്റായി ചുമതലയേറ്റ ഈ മുൻ കെജിബി ഓഫീസർ ഇക്കുറി കൂടുതൽ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടിവരും. പാശ്ചാത്യ ശക്തികളുടെ ഉപരോധം തളർത്തിയ സമ്പദ്‌വ്യവസ്ഥയാണ് പുട്ടിനുമുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP