Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയെ വിഭജിക്കാൻ കച്ചകെട്ടി ഇറങ്ങി വീണ്ടും ഖാലിസ്ഥാൻ ഭീകരർ; ലണ്ടൻ ഡിക്ലറേഷൻ എന്ന പേരിൽ 12ന് ട്രഫാൽഗർ സ്വകയറിൽ പഞ്ചാബിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കൂറ്റൻ റാലി; കാശ്മീരിലെ ഭീകരരുടെ പിന്തുണയോടെയുള്ള നീക്കം തടയണമെന്ന ഇന്ത്യയുടെ അഭ്യർത്ഥന തള്ളി ബ്രിട്ടൻ; അനധികൃത കുടിയേറ്റക്കാരെ നാടുകടുത്തുന്ന കാര്യത്തിൽ ഭിന്നിച്ച് നിൽക്കുന്ന ഇന്ത്യയും ബ്രിട്ടനും വീണ്ടും തെറ്റുന്നു

ഇന്ത്യയെ വിഭജിക്കാൻ കച്ചകെട്ടി ഇറങ്ങി വീണ്ടും ഖാലിസ്ഥാൻ ഭീകരർ; ലണ്ടൻ ഡിക്ലറേഷൻ എന്ന പേരിൽ 12ന് ട്രഫാൽഗർ സ്വകയറിൽ പഞ്ചാബിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കൂറ്റൻ റാലി; കാശ്മീരിലെ ഭീകരരുടെ പിന്തുണയോടെയുള്ള നീക്കം തടയണമെന്ന ഇന്ത്യയുടെ അഭ്യർത്ഥന തള്ളി ബ്രിട്ടൻ; അനധികൃത കുടിയേറ്റക്കാരെ നാടുകടുത്തുന്ന കാര്യത്തിൽ ഭിന്നിച്ച് നിൽക്കുന്ന ഇന്ത്യയും ബ്രിട്ടനും വീണ്ടും തെറ്റുന്നു

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ഭിന്നതയ്ക്ക് എന്നറുതി വരും? മോദിയെ കാണാൻ തെരേസ മെയ്‌ അധികാരമേറ്റ ഉടൻ എത്തിയെങ്കിലും വ്യാപാര ബന്ധത്തിലോ കുടിയേറ്റ കാര്യത്തിലോ പോലും ധാരണയിൽ എത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ഇൻഡോ - യുകെ ഇമ്മിഗ്രേഷൻ കരാർ പോലും ഇതുവരെ ഒപ്പിടാൻ കഴിഞ്ഞിട്ടില്ല. അതിനിടയിൽ ഇന്ത്യ വിരുദ്ധ നീക്കങ്ങൾക്ക് ബ്രിട്ടൻ ചുക്കാൻ പിടിക്കുന്ന എന്ന ആരോപണം വീണ്ടും ചൂടു പിടിക്കുകയാണ്. ഇന്ത്യക്കെതിരെ വിഘടന വാദികൾ തുടർച്ചയായി നടത്തുന്ന പ്രതിഷേധങ്ങൾ ലണ്ടനിൽ പതിവാകുമ്പോൾ ബ്രിട്ടൺ അനങ്ങുന്നില്ല എന്നാണ് പരാതി.

കാശ്മീരിലെ ഭീകരർക്കൊപ്പം പഞ്ചാബിലെ വിഘടന വാദികളും ഇന്ത്യക്കെതിരെ ലണ്ടൻ കേന്ദ്രീകരിച്ചു തിരിയുകയാണ്. അക്കൂട്ടത്തിലെ ഏറ്റവും വലിയ സമ്മേളനങ്ങളിൽ ഒന്ന് 12 ന് നടക്കുമ്പോൾ ഇന്ത്യയും ബ്രിട്ടനും തമ്മിൽ നേരിട്ടു ഏറ്റുമുട്ടി തുടങ്ങി. ഇന്ത്യയുടെ എക്കാലത്തേയും വലിയ വെല്ലുവിളായാണ്് സിഖ് വിഘടനവാദികൾ. ഇവരെ തടയാൻ ഇന്ത്യ പലതരത്തിലുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ഇത് ഫലവത്തായിട്ടില്ല. സിഖ് വിഘടവാദികൾ ലണ്ടനിൽ സംഘടിപ്പിക്കുന്ന സിഖ് റഫറണ്ടം-2020 എന്ന പരിപാടി വിലക്കണമെന്ന് ആവശ്യമാണ് ബ്രിട്ടന് മുമ്പിൽ ഇന്ത്യ വച്ചത്. എന്നാൽ ഈ ആവശ്യം ലണ്ടൻ ആഭ്യന്തര കാര്യമന്ത്രാലയവും എംബലിയും നിരാകരിക്കുകയായിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളാക്കും.

ഈ മാസം മെയ് 12നാണ് സിഖ് ഫോർ ജസ്റ്റിസ് എന്ന പരിപാടി സംഘടിപ്പിക്കാൻ സിഖ് സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്. മുൻപ് ലണ്ടൻ സന്ദർശനത്തിനായി മോദി ലണ്ടനിലെത്തിയപ്പോൾ സിഖ് വിഘടവാദികൾ വലിയതോതിലുള്ള പ്രതിഷേധങ്ങളായിരുന്നു സംഘടിപ്പിച്ചത്. ഹേറ്റ് മോദിയെന്ന ക്യാംമ്പയിനുമായി ആയിരക്കണക്കിന് സിഖ് വിഘടവാദികൾ ലണ്ടൻ നഗരം കയ്യടക്കി കഴിഞ്ഞിരുന്നു. 'സിഖ് ഫോർ ജസ്റ്റിസ്' എന്ന സംഘടന ട്രഫാൽഗർ സ്വകയറിൽ 'ലണ്ടൻ പ്രഖ്യാപനം' എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി തടയണമെന്ന ആവശ്യമാണ് ഇന്ത്യ ഉന്നയിച്ചത്.

പഞ്ചാബിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഹിതപരിശോധനയാണ് പരിപാടിയെന്നും സിഘ് സംഘടന വ്യക്തമാക്കിയത്. പരിപാടിക്ക് കശ്മീരികളുടെ പിന്തുണയും ഒപ്പം തന്നെ ലണ്ടൻ സർക്കാരിന്റെ പിന്തുണയും നേടിക്കഴിഞ്ഞിട്ടുണ്ട്. വിഘടവാദികളും തീവ്രവാദികളും ഇന്ത്യക്കെതിരായ പരിപാടി സംഘടിപ്പിക്കുമ്പോൾ ഉഭയകക്ഷി ബന്ധം പുലർത്തി മുന്നോട്ട് പോകുന്ന ലണ്ടൻ ഇന്ത്യക്ക് അനുകൂലമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഈ സാഹചര്യത്തിലാണു വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ ഹൈക്കമ്മിഷണറും യുകെ സർക്കാരിനെ സമീപിച്ചത്. എന്നാൽ തെരേസ മേയുടെ കീഴിലുള്ള സർക്കാർ ഇതു നിരസിക്കുകയായിരുന്നു.

നിയമ വ്യവസ്ഥിതിക്കുള്ളിൽ നിന്നുകൊണ്ട് യുകെയിൽ ആളുകൾക്കു സംഘടിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും അവകാശമുണ്ടെന്നു യുകെ വിദേശകാര്യ വക്താവ് വ്യക്തമാക്കി. എന്നാൽ ഭീതി സൃഷ്ടിക്കാൻ ഒരു സംഘടനകളെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പരിപാടിക്കു ബദലായി മറ്റൊരു പരിപാടിയും ചിലർ സംഘടിപ്പിക്കുന്നുണ്ടെന്നാണു പുറത്തു വരുന്ന റിപ്പോർട്ട്. സിഖ് മനുഷ്യവകാശ സംഘടനയും പരിപാടിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. 1984 മുതലുള്ള സിഖ് പോരാട്ടത്തിൽ തുറന്ന ചർച്ചയാണ് ഇനി ആവശ്യമെന്ന് അവർ പറഞ്ഞു.

2018 ഏപ്രിലിൽ ലണ്ടനിലെ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഇന്ത്യ-യു.കെ സിഇഒ ഫോറത്തിൽ ഇരു രാജ്യങ്ങളുടേയും ഉഭയ കക്ഷി ബന്ധത്തെക്കുറിച്ചും വാണിജ്യ വ്യാപാരമേഖലയിൽ പുലർത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ഇന്ത്ൻ പ്രധാനമന്ത്രി മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയും വാചാലമായാണ് സംസാരിച്ചത്. എന്നിരുന്നാൽ തന്നെയും സിഘ് വിഘടവാദ പ്രശ്നത്തിൽ ഇന്ത്യക്ക് അനുകൂലമായ നിലപാട് എടുക്കാൻ സംഘടന തയ്യാറായിരുന്നുമില്ല.

യു.കെയിൽ പരിപാടി സംഘടിപ്പിക്കാനും ആളുകൾക്ക് ഒത്തുകൂടാനുമുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. പക്ഷേ ഞങ്ങളുടെ പട്ടണങ്ങളിൽ കലാപം അഴിച്ചുവിടാനും കലാപ അന്തരീക്ഷം സൃഷ്ടിക്കാനും അനുവദിക്കില്ലെന്നായിരുന്നു യുണൈറ്റഡ് കിങ്ഡം സർക്കാർ വ്യക്തങ്ങൾ ഇന്ത്യൻ ഹൈക്കമ്മീഷ്ണറോട് വ്യക്തമാക്കിയത്. വിഘടവാദികൾക്ക് അനുകൂലമായ സമീപനം പുലർത്തിപ്പോന്നത് ഇരു രാജ്യങ്ങളുടേയും വാണിജ്യബന്ധത്തേയും ബാധിച്ചേക്കാമെന്നാണ് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

സിഖ് ഹ്യുമൻ റൈറ്റ്സ് ഗ്രൂപ്പിന്റെ ജസ്വേദ് റായ് റഫറണ്ടത്തെ വിമർശിച്ചാണ് അഭിപ്രായം രേഖപ്പെടുത്തിയത്. 1984 മുതൽ തുടരുന്ന സിഖ് വിരുദ്ധ കാലാപത്തിന്റെ ഭാഗമായി തുടരുന്ന പോരാട്ടത്തിൽ സംഘാടകർ പുനർവിചിന്തനം നടത്തണമെന്നാണ് അദ്ദേഹം അവശ്യപ്പെട്ടത്. നവംബറിൽ ലണ്ടനിൽ ചേരുന്ന ചർച്ചയിൽ ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP