Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചോദ്യം ചെയ്യലിനിടയിൽ കൊല്ലപ്പെട്ടുവെന്ന് തുറന്ന് പറയാൻ സൗദി ഒരുങ്ങുന്നുവെന്ന് ചില മാധ്യമങ്ങൾ; കടുത്ത നടപടിയെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ എണ്ണ വിതരണം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് സൗദിയും; ജമാൽ ഖഷോഗിയുടെ തിരോധാനം സൗദി-അമേരിക്കൻ ബന്ധത്തെ ഉലക്കുമോ...?

ചോദ്യം ചെയ്യലിനിടയിൽ കൊല്ലപ്പെട്ടുവെന്ന് തുറന്ന് പറയാൻ സൗദി ഒരുങ്ങുന്നുവെന്ന് ചില മാധ്യമങ്ങൾ; കടുത്ത നടപടിയെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ എണ്ണ വിതരണം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് സൗദിയും; ജമാൽ ഖഷോഗിയുടെ തിരോധാനം സൗദി-അമേരിക്കൻ ബന്ധത്തെ ഉലക്കുമോ...?

മറുനാടൻ മലയാളി ബ്യൂറോ

ഇസ്താംബൂൾ: ഒക്ടോബർ രണ്ടിന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിലേക്ക് കയറിപ്പോയതിനെ തുടർന്ന് തിരോധാനത്തിന് വിധേയനായ സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്ത് വന്നു. കോൺസുലേറ്റിൽ വച്ച് ചോദ്യംചെയ്യുന്നതിനിടെ കൊല്ലപ്പെട്ടുവെന്ന് തുറന്ന് പറയാൻ സൗദി ഒരുങ്ങുന്നുവെന്നാണ് ചില മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഖഷോഗിയെ സൗദി വധിച്ചതാണെന്ന് ആരോപണത്തിൽ ഉറച്ച് നിൽക്കുന്ന അമേരിക്കൻ പ്രസിഡന്റ് സൗദിക്കെതിരെ ഇതിന്റെ പേരിൽ കടുത്ത നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം അന്ത്യശാസനവും നൽകിയിരുന്നു. ഈ ഭീഷണിയെ തുടർന്ന് എണ്ണ വിതരണം കുറയ്ക്കുമെന്ന് സൗദിയും തിരിച്ചടിച്ചിരുന്നു. ഇതോടെ േേഖഷാഗിയുടെ തിരോധാനം സൗദി-അമേരിക്കൻ ബന്ധം ഉലയ്ക്കുമോ എന്ന ചോദ്യം ശക്തമാകുന്നുണ്ട്.

ഖഷോഗിയെ തുർക്കിയിൽ നിന്നും ബലം പ്രയോഗിച്ച് കൊണ്ടു പോവുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ശാരീരികോപദ്രവത്തോട് കൂടിയ ചോദ്യം ചെയ്യലിനിടെ അബദ്ധത്തിൽ കൊല്ലപ്പെടുകയായിരുന്നുവെന്ന് തുറന്ന് സമ്മതിക്കാൻ സൗദി ഗവൺമെന്റ് ഒരുങ്ങുന്നുവെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് ഉറവിടങ്ങളിലൂടെയാണ് ഈ വിവരം ചോർന്നിരിക്കുന്നത്. ഈ വെളിപ്പെടുത്തലിനായി സൗദി ഒരുങ്ങുന്നുവെങ്കിലും ഇതിനായുള്ള പ്രാഥമിക ഘട്ടത്തിലെത്തിയിട്ടേയുള്ളുവെന്നും സൂചനയുണ്ട്.ഇത്തരത്തിൽ ഖഷോഗിക്കെതിരെ ബലം പ്രയോഗിക്കൽ ക്ലിയറൻസില്ലാതെയും സുതാര്യതയയില്ലാതെയുമായിരുന്നുവെന്നും അതിനാൽ ഇതിന് ഉത്തരവാദികളയവർക്ക് ശിക്ഷ നൽകുമെന്നും സൗദി വെളിപ്പെടുത്തുമെന്നാണ് സൂചന.

ഇത്തരത്തിൽ ഒരു റിപ്പോർട്ട് ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്താൻ സൗദി തയ്യാറാക്കുന്നുവെന്ന വിവരം താൻ അറിഞ്ഞിട്ടുണ്ടെന്നും എന്നാൽ ഇതൊരു ഔദ്യോഗിക റിപ്പോർട്ടാണോ എന്ന് ആർക്കും അറിയില്ലെന്നുമാണ് ട്രംപ് തിങ്കളാഴ്ച പ്രതികരിച്ചിരിക്കുന്നത്. ഇത്തരമൊരു റിപ്പോർട്ട് വരുന്നുവെന്നത് കിംവദന്തിയാണെന്നും ട്രംപ് പറയുന്നു. വാഷിങ്ടൺ പോസ്റ്റിന് വേണ്ടി പ്രവർത്തിക്കുന്ന ജേർണലിസ്റ്റും സൗദി പൗരനുമായ ഖഷോഗിയെ കാണാതായി രണ്ടാഴ്ചക്ക് ശേഷം സൗദി, തുർക്കിഷ് ഒഫീഷ്യലുകൾ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ കടന്ന് കയറി വിശദമായ പരിശോധനകൾ നടത്തിയിരുന്നു.

സൗദി ഭരണകൂടത്തിന്റെയും സൗദിയിലെ കിരീടാവകാശിയായ രാജകുമാരനെയും നിരന്തരം വിമർശിച്ചതിനെ തുടർന്ന് സൗദി ഖഷോഗിയെ വധിക്കുകയായിരുന്നുവെന്ന് തുർക്കി ആരോപണം ഉന്നയിച്ചിരുന്നു. അതിന് ശേഷം ഇതാദ്യമായി ഞായറാഴ്ച തുർക്കി പ്രസിഡന്റ് എർഡോഗനും സൗദിയിലെ സൽമാൻ രാജാവും ഇത് സംബന്ധിച്ച ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.ഇതിന് പുറമെ ട്രംപും രാജാവും തമ്മിലും ഇത് സംബന്ധിച്ച് ടെലിഫോൺ സംഭാഷണം നടത്തിയെന്ന് റിപ്പോർട്ടുണ്ട്. ഈ കൊലപാതകത്തിന് പിന്നിൽ സൗദിയല്ലെന്ന് രാജാവ് പ്രതികരിച്ചിരുന്നുവെന്നും എന്നാൽ ഈ നിഷേധിക്കലിന് ശക്തിപോരെന്ന് ട്രംപ് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

ഖഷോഗിയുടെ തിരോധാനത്തിന് പിന്നിൽ സൗദിയായതിനാൽ ആ രാജ്യത്തിനെതിരെ ഉപരോധം അടക്കമുള്ള ശിക്ഷാ നടപടികൾ ആലോചിക്കുന്നുവെന്ന് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പേകിയിരുന്നു. എന്നാൽ ഇതിനെതിരെ എണ്ണ വില വർധിപ്പിക്കാനും ഉൽപാദനംചുരുക്കാനുമുള്ള തിരിച്ചടികൾ നടത്താൻ സൗദിയും ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഖഷോഗിയുടെ തിരോധാനത്തിന് പിന്നിൽ സൗദിയുടെ പങ്ക് സ്ഥിരീകരിക്കുന്നതിനായി അന്വേഷണം നടത്തണമെന്ന് ബ്രിട്ടൻ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളും ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ സൗദിയുടെ മേൽ വ്യാജആരോപണമാണ് കെട്ടിയേൽപ്പിച്ചിരിക്കുന്നതെന്നാണ് ഈജിപ്ത് പ്രതികരിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ കടുത്ത ആശങ്കയിലാണെന്നാണ് ഓസ്ട്രേലിയയുടെ ഫോറിൻ മിനിസ്റ്റർ പ്രതികരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP