Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജമാൽ ഖഷോഗിയെ വെട്ടി നുറുക്കി കൊന്ന ശേഷം രക്തം എംബസിയിലെ സിങ്ക് വഴി ടോയ്ലറ്റിലേക്ക് ഒഴുക്കി കളഞ്ഞത് ഗ്ലാസ്‌കോ യൂണിവേഴ്സിറ്റിയിൽ പഠിച്ച സൗദി പൗരനായ ഡോക്ടർ; പുതിയ സിസിടിവി ദൃശ്യങ്ങളുമായി അന്വേഷണ സംഘം; എത്ര മറച്ച് വച്ചിട്ടും അമേരിക്ക പൂർണ പിന്തുണ നൽകിയിട്ടും വാഷിങ്ടൺ പോസ്റ്റ് ജേർണലിസ്റ്റിന്റെ കൊലപാതകത്തിൽ നിന്നും തലയൂരാനാകാതെ സൗദി അറേബ്യ

ജമാൽ ഖഷോഗിയെ വെട്ടി നുറുക്കി കൊന്ന ശേഷം രക്തം എംബസിയിലെ സിങ്ക് വഴി ടോയ്ലറ്റിലേക്ക് ഒഴുക്കി കളഞ്ഞത് ഗ്ലാസ്‌കോ യൂണിവേഴ്സിറ്റിയിൽ പഠിച്ച സൗദി പൗരനായ ഡോക്ടർ; പുതിയ സിസിടിവി ദൃശ്യങ്ങളുമായി അന്വേഷണ സംഘം; എത്ര മറച്ച് വച്ചിട്ടും അമേരിക്ക പൂർണ പിന്തുണ നൽകിയിട്ടും വാഷിങ്ടൺ പോസ്റ്റ് ജേർണലിസ്റ്റിന്റെ കൊലപാതകത്തിൽ നിന്നും തലയൂരാനാകാതെ സൗദി അറേബ്യ

മറുനാടൻ മലയാളി ബ്യൂറോ

ഇസ്താംബൂൾ: ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടിന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് അതിക്രൂരമായ രീതിയിൽ കൊല ചെയ്യപ്പെട്ട സൗദി പൗരനും വാഷിങ്ടൺ പോസ്റ്റ് ജേർണലിസ്റ്റുമായ ജമാൽ ഖഷോഗിയുടെ അവസാന നിമിഷങ്ങളെ പറ്റിയുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. ഖഷോഗിയെ സൗദി സംഘം കോൺസുലേറ്റിൽ വച്ച് വെട്ടിനുറുക്കിയ ശേഷം അദ്ദേഹത്തിന്റെ രക്തം എംബസിയിലെ സിങ്ക് വഴി ടോയ്ലറ്റിലേക്ക് ഒഴുക്കിക്കളയുകയായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തൽ പുറത്ത് വന്നിരിക്കുന്നത്.

ഇത്തരത്തിൽ രക്തം ഒഴുക്കിക്കളയാൻ നേതൃത്വം നൽകിയത് സൗദി പൗരനും ഗ്ലാസ്‌കോ യൂണിവേഴ്സിറ്റിയിലെ മുൻ വിദ്യാർത്ഥിയുമായ ഡോ.സാലാഹ് ടുബൈഗിയാണെന്നും വെളിപ്പെട്ടിട്ടുണ്ട്. അന്വേഷണ സംഘം ഇതിനുള്ള തെളിവായി പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ എത്ര മറച്ച് വച്ചിട്ടും അമേരിക്ക പൂർണ പിന്തുണ നൽകിയിട്ടും വാഷിങ്ടൺ പോസ്റ്റ് ജേർണലിസ്റ്റിന്റെ കൊലപാതകത്തിൽ നിന്നും തലയൂരാനാകാതെ സൗദി അറേബ്യ പാടുപെടുകയാണിപ്പോൾ.

ഒരു ' ഫോറൻസിക് എക്സ്പർട്ട് ' എന്ന നിലയിലായിരുന്നു ടുബൈഗിയെ ഇതിനായി നിയോഗിചചിരുന്നത്. തുർക്കിഷ് സബാഹ് ന്യൂസ് പേപ്പറിനെ ഉദ്ധരിച്ച് ഹുറിയത്ത് ഡെയിലി ന്യൂസാണിക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ഖഷോഗിയുടെ ശവശരീരം കഷണങ്ങളാക്കി വെട്ടിമുറിച്ചതും ടുബൈഗിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ രണ്ടിന് ഈ കൃത്യം നിർവഹിക്കുന്നതിനായി ടുബൈഗി ഇസ്താംബുളിൽ ഇറങ്ങുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഖഷോഗിയുടെ ആപ്പിൾ വാച്ചിൽ പകർത്തപ്പെട്ട ഓഡിയോയിൽ മൃതദേഹം വെട്ടിമുറിക്കാൻ ടുബൈഗി നിർദ്ദേശം നൽകുന്നതുണ്ടെന്നും വെളിപ്പെട്ടിരിക്കുന്നു.

ഇതിൽ ടുബൈഗിയക്കുള്ള പങ്ക് തിരിച്ചറിഞ്ഞിരിക്കുന്നത് പേര് വെളിപ്പെടുത്താത്ത ഉറവിടമാണ്. വെറുമൊരു ഡോക്ടർ എന്നതിലുപരിയായി സൗദിയിലെ അഭ്യന്തര മന്ത്രാലയത്തിലും നല്ല സ്ഥാനവും സ്വാധീനവും ടുബൈഗിയക്കുണ്ടെന്നും റിപ്പോർട്ടുണ്ട്. ഖഷോഗിയുടെ മൃതദേഹം വെട്ടിക്കീറുമ്പോൾ രക്തം ഒഴുകിപ്പരക്കാതിരിക്കാൻ രക്തം വേഗം കട്ടിപിടിക്കാനുള്ള വസ്തുക്കൾ ശവശരീരത്തിലേക്ക് കടത്തി വിട്ടിരുന്നുവെന്നും സൂചനയുണ്ട്. 2004ലായിരുന്നു ടുബൈഗി ഗ്ലാസ്‌കോ യൂണിവേഴ്സിറ്റിയിൽ നിന്നും പാത്തോളജിയിൽ പരിശീലനം നേടിയിരുന്നത്.ശവശരീത്തിൽ നിന്നും രക്തം ഊറ്റിക്കളയുന്നതിൽ വൈദഗ്ധ്യം ഇദ്ദേഹത്തിനുണ്ട്.

ഖഷോഗിയെ വധിച്ച സംഭവത്തിന്റെ പേരിൽ സൗദിക്ക് മേൽ ഉപരോധം ഏർപ്പെടുത്താനും സൗദി കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനെ അഥവാ എംബിഎസിനെതിരെ തിരിയാനും ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി ചൊവ്വാഴ്ച ട്രംപ് രംഗത്തെത്തിയിരുന്നു. യുഎസ് സൗദിക്ക് മേൽ ഉപരോധം ഏർപ്പടുത്തിയാൽ അതിൽ നിന്നും ഗുണമുണ്ടാക്കാൻ റഷ്യയും ചൈനയും തക്കം പാർത്തിരിക്കുകയാണെന്നും അതിന് ഇട വരുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കുകയും അതിനെതിരെ സെനറ്റർമാരുടെ പ്രതിഷേധം ശക്തമാവുകയും ചെയ്തിരുന്നു. സൗദി ഭരണകൂടത്തിന്റെയും ബിൻ സൽമാന്റെയും നിരന്തര വിമർശകനായതിനാലാണ് ഖഷോഗി വധിക്കപ്പെട്ടതെന്നും വ്യക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP