Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രെക്‌സിറ്റ് ബിൽ പരാജയപ്പെട്ടാൽ മറ്റൊരു റഫറണ്ടം കൂടി നടത്തണമെന്ന് വിശ്വസിക്കുന്നവർ 43 ശതമാനം; കരാറിന് കാത്തുനിൽക്കാതെ യൂറോപ്യൻ യൂണിയൻ വിടണമെന്ന് 37 ശതമാനം; നാളെ നിർണായകമാകവെ, ബ്രിട്ടീഷ് ജനതയ്ക്കും ആശയക്കുഴപ്പം തുടരുന്നു

ബ്രെക്‌സിറ്റ് ബിൽ പരാജയപ്പെട്ടാൽ മറ്റൊരു റഫറണ്ടം കൂടി നടത്തണമെന്ന് വിശ്വസിക്കുന്നവർ 43 ശതമാനം; കരാറിന് കാത്തുനിൽക്കാതെ യൂറോപ്യൻ യൂണിയൻ വിടണമെന്ന് 37 ശതമാനം; നാളെ നിർണായകമാകവെ, ബ്രിട്ടീഷ് ജനതയ്ക്കും ആശയക്കുഴപ്പം തുടരുന്നു

ബ്രെക്‌സിറ്റ് ബിൽ ചൊവ്വാഴ്ച കോമൺസിൽ വോട്ടിനിടാനിരിക്കെ, ബ്രിട്ടീഷ് ജനതയ്ക്കും ബില്ലിനെക്കുറി്ച്ചുള്ള ആശയക്കുഴപ്പം തീരുന്നില്ല. വ്യക്തമായൊരു കരാറില്ലാതെ യൂറോപ്യൻ യൂണിയൻ വിട്ടുപോരുന്നത് ബ്രിട്ടന് കടുത്ത പ്രതിസന്ധിയാകുമെന്ന് കരുതുന്നവരാണ് ജനങ്ങളിലേറെപ്പേരുമെന്ന് തെളിയിക്കുന്നതാണ് യൂഗവ് നടത്തിയ സർവേയുടെ ഫലം. ബ്രെക്‌സിറ്റിനെച്ചൊല്ലി ബ്രിട്ടൻ ഇപ്പോഴും വ്യക്തമായ ഭിനന്നതയിലാണെന്നും സർവേ സൂചിപ്പിക്കുന്നു.

പ്രധാനമന്ത്രി തെരേസ മെയ്‌ മുന്നോട്ടുവെക്കുന്ന ബ്രെക്‌സിറ്റ് കരാർ നാളെ പാർലമെന്റ് തള്ളുകയാണെങ്കിൽ രണ്ടാമതൊരു ഹിതപരിശേധന നടത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് രാജ്യത്തെ 43 ശതമാനം പേരും. വ്യക്തമായൊരു കരാറില്ലാതെ മാർച്ച് 29-ന് യൂറോപ്യൻ യൂണിയനിൽനിന്ന് വിടപറയുന്നതിന് പകരം, പുതിയൊരു ഹിതപരിശോധന നടത്തി യൂറോപ്പിൽനിന്ന് വേർപിരിയണമോ എന്ന കാര്യം നിശ്ചയിക്കമെന്ന് ഇക്കൂട്ടർ കരുതുന്നു.

കരാറില്ലാതെ വേർപിരിയുന്നത് ബ്രിട്ടനെ കടുത്ത പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നാണ് ഇവർ ഭയക്കുന്നത്. എന്നാൽ, പ്രത്യാഘാതങ്ങളെന്തുതന്നെയായാലും കരാറില്ലെങ്കിൽക്കൂടി ബ്രെക്‌സിറ്റ് നടപ്പാക്കണമെന്ന് കരുതുന്നവർ 37 ശതമാനമാണ്. തെരേസ മെയ്‌ക്ക് കൂടുതൽ സമയം നൽകണമെന്നും പാർലമെന്റിന്റെ അനുമതിക്കുവേണ്ടി വീണ്ടും ശ്രമികിക്കുന്നതിന് അവസരമൊരുക്കണമെന്നും കരുതുന്നവരാണ് ശേഷിച്ച 13 ശതമാനം ജനങ്ങൾ.

മറ്റൊരു സർവേയിൽ 46 ശതമാനംപേർ രണ്ടാമതൊരു ഹിതപരിശോധന നടത്തണമെന്ന അഭിപ്രായക്കാരാണ്. യൂറോപ്യൻ യൂണിയൻ വിട്ടുപോകണമെന്ന് 28 ശതമാനം പേർ ആഗ്രഹിക്കുമ്പോൾ 26 ശതമാനത്തിന് വ്യക്തമായൊരു തീരുമാനമെടുക്കാൻ സാധിക്കുന്നില്ല. യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് 45 ശതമാനത്തോളം പേർ ആഗ്രഹിക്കുന്ന മറ്റൊരു സർവേ ഫലവും പുറത്തുവന്നിട്ടുണ്ട്. ഈ സർവേയിൽ പങ്കെടുത്ത 39 ശതമാനം പേരാണ് ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നത്. 16 ശതമാനത്തിന് വ്യക്തമായ അഭിപ്രായമില്ല.

ചൊവ്വാഴ്ചത്തെ വോട്ടെടുപ്പിൽ ലേബർപാർട്ടിക്കൊപ്പം ചേർന്ന് കൺസർവേറ്റീവ് പാർട്ടിയിലെ വിമതരും റിമെയ്ൻ പക്ഷക്കാരും തെരേസക്കെതിരേ വോട്ടുചെയ്യുമെന്നാണ് കരുതുന്നത്. സർക്കാരിനെ തറപറ്റിക്കുന്നതുവഴി യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകൾക്ക് പാർലമെന്റിന് കൂടുതൽ നിയന്ത്രണം കൊണ്ടുവരികയാണ് ഇവരുടെ ലക്ഷ്യം. ഇത്തരമൊരു സാഹചര്യമൊരുക്കാനുള്ള കടുത്ത ശ്രമത്തിലാണ് തെരേസ മേയും പാർട്ടിയിലെ പ്രമുഖ നേതാക്കളും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP