Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുരക്ഷ അപകട നിലയിലാകും; യൂറോപ്പിനു പുറതത്തുനിന്നുള്ള കുടിയേറ്റം കൂടും; യൂറോസ്റ്റാർ യാത്രയ്ക്ക് ക്യൂ നീളും; 193 ബില്യൺ പൗണ്ടിന്റെ സാമ്പത്തിക ബാധ്യത വരും; നോ ഡീൽ ബ്രെക്‌സിറ്റ് ബ്രിട്ടനെ തകർക്കുന്നതിങ്ങനെ

സുരക്ഷ അപകട നിലയിലാകും; യൂറോപ്പിനു പുറതത്തുനിന്നുള്ള കുടിയേറ്റം കൂടും; യൂറോസ്റ്റാർ യാത്രയ്ക്ക് ക്യൂ നീളും; 193 ബില്യൺ പൗണ്ടിന്റെ സാമ്പത്തിക ബാധ്യത വരും; നോ ഡീൽ ബ്രെക്‌സിറ്റ് ബ്രിട്ടനെ തകർക്കുന്നതിങ്ങനെ

യൂറോപ്യൻ യൂണിയനുുമായി വ്യക്തമായ കറാറുണ്ടാക്കാതെ വേർപിരിയേണ്ടിവന്നാൽ അത് ബ്രിട്ടന് വലിയ തിരിച്ചടിയാകുമെന്ന് സൂചിപ്പിക്കുന്ന ഔദ്യോഗിക രേഖകളിലെ വിവരങ്ങൾ പുറത്തുവന്നു. സുരക്ഷയുടെ കാര്യത്തിൽ വലിയ വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് അതിർത്തി സേനയ്ക്ക് ഇതിൽ മുന്നറിയിപ്പ് നൽകുന്നു. യൂറോപ്പിനുപുറത്തുനിന്നുള്ള കുടിയേറ്റം വലിയതോതിൽ കൂടുമെന്നും യൂറോ സ്റ്റാർ യാത്രയ്ക്കുള്ള ക്യൂ നീളുമെന്നുമൊക്കെ ഈ പ്രസന്റേഷനിൽ മുന്നറിയിപ്പ് നൽകുന്നു.

ബ്രിട്ടനിൽനിന്ന് യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ഇപ്പോൾ ഉപയോഗിക്കുന്ന ഇ-ഗേറ്റുകൾ ഇനിമുതൽ ഉപയോഗിക്കാനാവില്ലെന്ന് ഈ റിപ്പോർ്ടിൽ പറയുന്നു. എന്നാൽ, ബ്രിട്ടനിലെത്തുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് അതുപയോഗിക്കാനുള്ള സ്വാതന്ത്ര്യം തുടർന്നും ലഭിച്ചേക്കാം. 'യൂറോപ്യൻ യൂണിയൻ വിടുതൽ നിഗമനങ്ങൾ-നോ ഡീൽ' എന്ന രേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായി പറയുന്നത്. അങ്ങേയറ്റം രഹസ്യസ്വഭാവമുള്ളതാണ് ഈ രേഖയെന്നും റിപ്പോർട്ടിൽ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.

ചോർന്നുപോയ രേഖകളുടെ കാര്യത്തിൽ അഭിപ്രായപ്രകടനം നടത്തില്ലെന്നാണ് സർക്കാർ വക്താവിന്റെ പ്രതികരണം. എന്നാൽ, നോ ഡീൽ വരുന്ന സാഹതര്യത്തിൽ എന്തൊക്കെ സംഭവിക്കുമെന്ന വ്യക്തമായ നിഗമനം സർക്കാരിനുണ്ടെന്നും അതിർത്തിയിൽ പാലിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാവണം എന്നതുസംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു. യൂറോപ്യൻ യൂണിയനുുമായി കരാറിലെത്താതെ ബ്രെക്‌സിറ്റ് നടപ്പാക്കുമ്പോൾ, ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സുരക്ഷയുൾപ്പെടെയുള്ള സംവിധാനങ്ങളിലെ ഡേറ്റ ലഭ്യമല്ലാത്ത സ്ഥിതിയും ഉണ്ടായേക്കാം. ഇതിനെ നേരിടുന്നതിനുള്ള മുൻകരുതലുകളും സ്വീകരിച്ചതായി വക്താവ് പറഞ്ഞു.

കുടിയേറ്റം നിയന്ത്രിക്കുന്നതിന് നിലവിൽ സുശക്തമായ എസ്‌ഐ.എസ്.2 വിവരശേഖരമാണ് നിലവിൽ ബോർഡർ ഫോഴ്‌സ് ഉപയോഗിക്കുന്നത്. നോ ഡീൽ ബ്രെക്‌സിറ്റ് നിലവിൽ വരികയാണെങ്കിൽ ഇതിന് പകരം അത്ര കാര്യക്ഷമമല്ലാത്ത ഇന്റർപോൾ ഡേറ്റയെ തത്കാലത്തേക്ക് ആശ്രയിക്കേണ്ടിവരും. നോ ഡീൽ ബ്രെക്‌സിറ്റിലേർപ്പെടുകയാണെങ്കിൽ വ്യോമയാന രംഗത്തും വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. വിമാനങ്ങളുടെ സമയക്രമമാകെ താളംതെറ്റാനും വിമാനത്താവളങ്ങൾക്കുമുന്നിൽ വലിയ നിരകൾ പ്രത്യക്ഷപ്പെടാനും ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്.

യൂറോപ്യൻ യൂണിയനിൽനിന്നും യൂറോപ്പിനുപുറത്തുനിന്നുമുള്ള പുതിയ കുടിയേറ്റക്കാരെയും നിലവിൽ ബ്രിട്ടനിലുള്ളവരെയും വേർതിരിച്ചെടുക്കാനും ബോർഡർ ഫോഴ്‌സിന് സാധിച്ചേക്കില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. യൂറോപ്യൻ യൂണിയനിൽനിന്നുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യം ബ്രെക്‌സിറ്റോടെ ഇല്ലാതാകുമെങ്കിലും പുതിയതായി കുടിയേറുന്നവരെ ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കേണ്ട സാഹചര്യവും ഉണ്ടാകാനിടയുണ്ട്.

സാമ്പത്തിക രംഗത്തും ബ്രിട്ടന് വലിയ തിരിച്ചടികളാകും നോ ഡീൽ സാഹചര്യമുണ്ടാക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയിൽനിന്ന് 193 ബില്യൺ പൗണ്ടോളം ഇത് ചോർത്തിയെടുക്കും. ഇതോടെ, രാജ്യത്തിന്റെ എല്ലാ മേഖലകളിലും ഇതിന്റെ ചലനങ്ങളുണ്ടാക്കും. അത് ഈ മേഖലകളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകും. ചെറുകിട സ്ഥാപനങ്ങളുടെ നിലനിൽപ്പുതന്നെ ഇതോടെ അപകടത്തിലാകും. ഒട്ടേറെപ്പേരുടെ തൊഴിൽ നഷ്ടപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടൻ കരാറില്ലാതെ വിട്ടുപോകുന്നത് യൂറോപ്യൻ യൂണിയനാകെ ക്ഷീണമാകുമെന്ന് ജർമൻ വാണിജ്യരംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

നോ ഡീൽ സാഹചര്യത്തിൽ ലണ്ടനാകും ഏറ്റവും വലിയ സാമ്പത്തിക ബാധ്യത പേറേണ്ടിവരിക. 2034-ഓടെ 40 ബില്യൺ പൗണ്ടോളം ലണ്ടന്റെ സമ്പദ്‌വ്യവസ്ഥയിൽനിന്ന് നഷ്ടപ്പെടും. സൗത്ത് ഈസ്റ്റിന് 28 ബില്യൺ പൗണ്ടും നോർത്ത് വെസ്റ്റിന് 20 ബില്യൺ പൗണ്ടും വെസ്റ്റ് മിഡ്‌ലൻഡ്‌സിന് 18 ബില്യൺ പൗണ്ടും ഈസ്റ്റിന് 17 ബില്യൺ പൗണ്ടുമാകും ബാധ്യത പേറേണ്ടിവരിക. സ്‌കോട്ട്‌ലൻഡ്, വെയ്ൽസ,് നോർത്തേൺ അയർലൻഡ് എന്നിവയ്ക്ക് യഥാക്രമം 14 ബില്യൺ പൗണ്ട്, ഏഴ് ബില്യൺ പൗണ്ട്, അഞ്ച് ബില്യൺ പൗണ്ട് എന്നിങ്ങനെ സാമ്പത്തിക ബാധ്യത നേരിടേണ്ടിവരുമെന്നും റിപ്പേർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP