Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കൻ സർക്കാർ തന്നെ വ്യാജ യൂണിവേഴ്സിറ്റി ഉണ്ടാക്കി കുരുക്കിയത് 129 ഇന്ത്യൻ വിദ്യാർത്ഥികളെ; നിയമപരമായി അമേരിക്കയിൽ എത്തി തുടരാൻ ചേർന്ന സ്ഥാപനം തട്ടിപ്പാണെങ്കിൽ വിദ്യാർത്ഥികൾ എന്ത് ചെയ്യും...? ട്രംപിന്റെ കാടൻ നയത്തിനെതിരെ നിലപാട് കർശനമാക്കി ഇന്ത്യ

അമേരിക്കൻ സർക്കാർ തന്നെ വ്യാജ യൂണിവേഴ്സിറ്റി ഉണ്ടാക്കി കുരുക്കിയത് 129 ഇന്ത്യൻ വിദ്യാർത്ഥികളെ; നിയമപരമായി അമേരിക്കയിൽ എത്തി തുടരാൻ ചേർന്ന സ്ഥാപനം തട്ടിപ്പാണെങ്കിൽ വിദ്യാർത്ഥികൾ എന്ത് ചെയ്യും...? ട്രംപിന്റെ കാടൻ നയത്തിനെതിരെ നിലപാട് കർശനമാക്കി ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി നടത്തിയ തന്ത്രപരമായ നീക്കത്തിൽ 129 ഇന്ത്യൻ വിദ്യാർത്ഥികളാണ് അകപ്പെട്ടുവെന്ന് റിപ്പോർട്ട്. അമേരിക്കൻ സർക്കാർ തന്നെ വ്യാജ യൂണിവേഴ്സിറ്റി ഉണ്ടാക്കി ഈ വിധത്തിൽ ഇന്ത്യൻ വിദ്യാർത്ഥികളെ കുരുക്കിയതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. നിയമപരമായി അമേരിക്കയിൽ എത്തി തുടരാൻ ചേർന്ന സ്ഥാപനം തട്ടിപ്പാണെങ്കിൽ വിദ്യാർത്ഥികൾ എന്ത് ചെയ്യും...? എന്ന ചോദ്യവും ശക്തമാകുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാടൻ നയത്തിനെതിരെ നിലപാട് കർശനമാക്കി ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്.

ഇക്കാര്യത്തിൽ യുഎസ് ഗവൺമെന്റിനെ ശക്തമായ പ്രതിഷേധം നയതന്ത്ര തലത്തിൽ അറിയിച്ചുവെന്ന് ഇന്ത്യ ശനിയാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. മിച്ചിഗൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വ്യാജ യൂണിവേഴ്സിറ്റിയിൽ എന്റോൾ ചെയ്തുവെന്ന ആരോപണത്തെ തുടർന്നാണ് ഇന്ത്യൻ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വച്ചിരിക്കുന്നത്. പേടു സ്റ്റേ' ഇമിഗ്രേഷൻ തട്ടിപ്പ് പൊളിക്കുന്നതിനായി യുഎസ് ഏജന്റുമാർ നടത്തിയ അണ്ടർ കവർ ഓപ്പറേഷനിലാണ് ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങിയിരിക്കുന്നത്.

രാജ്യത്തെ സ്റ്റുഡന്റ് വിസ സിസ്റ്റത്തെ ചൂഷണം ചെയ്യാൻ ശ്രമിച്ച എട്ട് പേർക്ക് മേൽ ഇതിനോട് അനുബന്ധിച്ച് കുറ്റം ചുമത്തിയെന്നാണ് യുഎസ് അധികൃതർ ഈ ആഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്. യുഎസിൽ നിയമവിരുദ്ധമായി കഴിയാൻ സഹായിക്കാനായി വിദേശ വിദ്യാർത്ഥികളെ മെട്രോ ഡെട്രോയിറ്റ് പ്രൈവറ്റ് യൂണിവേഴ്സിറ്റിയിൽ എൻ റോൾ ചെയ്യിപ്പിക്കുകയായിരുന്നു ഈ എട്ട് പേരെന്നാണ് യുഎസ് അധികൃതർ ആരോപിക്കുന്നത്. എന്നാൽ വിദ്യാർത്ഥികളെ കുരുക്കാനായി ഈ വ്യാജ യൂണിവേഴ്സിറ്റി യഥാർത്ഥത്തിൽ ഓപ്പറേറ്റ് ചെയ്തിരുന്നത് യുഎസ് ഏജന്റുമാരായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

ഇത്തരത്തിൽ വഞ്ചനയിലൂടെ ഇന്ത്യൻ വിദ്യാർത്ഥികളെ കുടുക്കിയതിലുള്ള ശക്തമായ പ്രതിഷേധം ന്യൂ ഡൽഹിയിലെ യുഎസ് എംബസിയോട് ഇന്ത്യ ഗവൺമെന്റ് പ്രകടിപ്പിച്ചിട്ടുണ്ട്. ഡിറ്റെൻഷനിൽ പാർപ്പിച്ചിരിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ കഴിയുന്നതും വേഗത്തിൽ മോചിപ്പിക്കണമെന്നും ഇന്ത്യ യുഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയായിരുന്നു 130 വിദ്യാർത്ഥികളെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) കസ്റ്റഡിയിലെടുത്തിരുന്നത്. ഇതിൽ 129 പേർ ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ സ്വദേശിയുമാണുള്ളത്.

ഫോണി അക്കാദമിക് വഴിയിലൂടെ യുഎസിലേക്ക് കുടിയേറാൻ ശ്രമിച്ചവരാണ് അറസ്റ്റിലായിരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. ഈ കേസുകളുമായി ബന്ധപ്പെട്ട ഒരു പരാതി ജനുവരിയിൽ ഫയൽ ചെയ്തത് ഇപ്പോൾ വെളിച്ചത്ത് വന്നിരിക്കുകായണ്. 2017 ഫെബ്രുവരി മുതൽ 2019 ജനുവരി വരെയുള്ള കാലത്തിനിടെയാണ് ഇത് സംബന്ധിച്ച തട്ടിപ്പുകൾ നടന്നതെന്നും യുഎസ് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു. ഇതിൽ ഉൾപ്പെട്ട എട്ട് പേർ യുഎസിൽ നിലകൊള്ളുന്ന നൂറ് കണക്കിന് വിദേശികളെ അനധികൃതമായി യുഎസിൽ നിലനിൽക്കുന്നതിന് ഇവർ ഈ മാർഗത്തിലൂടെ നിയമവിരുദ്ധമായി ശ്രമിച്ചുവെന്നാണ് കുറ്റം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP