Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രെക്സിറ്റ് വിരോധികളും ബ്രെക്സിറ്റ് സ്നേഹികളും ഒരുമിച്ചപ്പോൾ യുകെയിൽ തെരേസ മെയ്‌ക്ക് മറ്റൊരു പരാജയം കൂടി; യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്താനുള്ള അവസരത്തിന് വേണ്ടിയുള്ള വോട്ടിംഗിലും തെരേസ പരാജയപ്പെട്ടു

ബ്രെക്സിറ്റ് വിരോധികളും ബ്രെക്സിറ്റ് സ്നേഹികളും ഒരുമിച്ചപ്പോൾ യുകെയിൽ തെരേസ മെയ്‌ക്ക് മറ്റൊരു പരാജയം കൂടി; യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്താനുള്ള അവസരത്തിന് വേണ്ടിയുള്ള വോട്ടിംഗിലും തെരേസ പരാജയപ്പെട്ടു

ബ്രെക്സിറ്റ് വിഷയത്തിൽ പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് തുടർച്ചയായി തിരിച്ചടികൾ നേരിട്ട് കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. അതായത് യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്താനുള്ള അവസരത്തിന് വേണ്ടി ഹൗസ് ഓഫ് കോമൺസിൽ നടന്ന വോട്ടിംഗിലും പ്രധാനമന്ത്രിക്ക് കടുത്ത പരാജയമാണുണ്ടായിരിക്കുന്നത്. ഇതിന് വേണ്ടി സ്വന്തം പാർട്ടിയിലെ അടക്കം ബ്രെക്സിറ്റ് വിരോധികളും ബ്രെക്സിറ്റ് സ്നേഹികളും കൈകോർത്തപ്പോൾ തെരേസക്ക് അടിപതറുകയായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള വോട്ടിംഗിൽ തെരേസയ്ക്ക് വെറും 258 വോട്ടുകൾ മാത്രം ലഭിച്ചപ്പോൾ എതിരാളികൾക്ക് 303 വോട്ടുകളാണ് നേടിയെടുക്കാൻ സാധിച്ചത്.

യൂറോപ്യൻ യൂണിയനുമായി വീണ്ടും ബ്രെക്സിറ്റ് വിഷയത്തിൽ ചർച്ചകൾ നടത്തുന്നതിനും അതുവഴി ഐറിഷ് ബോർഡർ ബാക്ക്സ്റ്റോപ്പിൽ കൂടുതൽ ഇളവുകൾ നേടിയെടുക്കുന്നതിനുംവ കോമൺസിന്റെ അനുവാദം തേടിയുള്ള വോട്ടെടുപ്പിലാണ് തെരേസയ്ക്ക് അടിപതറിയിരിക്കുന്നത്. എന്നാൽ പാർലിമെന്റിലെ വിവിധ ഘടകങ്ങൾ തെരേസയ്ക്കെതിരെ യോജിച്ചപ്പോൾ ഈ വോട്ടെടുപ്പിൽ അവർക്ക് കടുത്ത തിരിച്ചടിയുണ്ടാവുകയായിരുന്നു. നോ-ഡീൽ ഏവരിൽ നിന്നും മറച്ച് വച്ച് കൊണ്ടുള്ള നീക്കമാണ് തെരേസ നടത്തുന്നതെന്നായിരുന്നു യൂറോപ്യൻ വിരുദ്ധരായ ടോറികൾ ആരോപിച്ചത്.

എന്നാൽ തെരേസ നോ ഡീലിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന വിരുദ്ധമായ കാരണം പറഞ്ഞായിരുന്നു റിമെയിനർമാർ തെരേസക്കെതിരെ വോട്ട് ചെയ്തത്. വോട്ടെടുപ്പിന്റെ ഫലം അറിയുന്നതിനായി ചേംബറിലേക്കെത്തിയിരുന്നില്ല. ഈ പരാജയത്തിൽ നിന്നും തെരേസ പാഠം പഠിക്കണമെന്നും ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിൽ തനിക്കുണ്ടായ പിഴവുകൾ തിരിച്ചറിയണമെന്നുമാണ് ലേബർ നേതാവ് ജെറമി കോർബിൻ നിർദ്ദേശിച്ചിരിക്കുന്നത്. ബ്രെക്സിറ്റിൽ തെരേസയുടെ നയം പരാജയപ്പെട്ടുവെന്ന് ഇന്നലത്തെ വോട്ടെടുപ്പ് തോൽവിയോടെ അവർ തിരിച്ചറിയണമെന്നും നോ ഡീൽ എന്ന ദുരന്തത്തിലേക്ക് തിരിയാത്ത വിധത്തിൽ ഏവരെയും ഒന്നിപ്പിക്കുന്ന ഒരു ഡീലുമായി തെരേസ് മുന്നോട്ട് വരണമെന്നുമാണ് കോർബിൻ പ്രതികരിച്ചിരിക്കുന്നത്.

ഒരിക്കലും നോ ഡീൽ സംഭവിക്കില്ലെന്ന് പറഞ്ഞ് റിബൽ എംപിമാരെ ശാന്തരാക്കുന്നതിനായി ബ്രെക്സിറ്റ് സെക്രട്ടറി സ്റ്റീവ് ബാർക്ലേ ശ്രമിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് തെരേസക്ക് കോമൺസിലെ വോട്ടെടുപ്പിൽ പരാജയം നേരിടേണ്ടി വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഈ പരാജയം ബ്രെക്സിറ്റിനെ മുന്നോട്ട് കൊണ്ടു പോകുന്നതിൽ ഗവണ്മെന്റിന് മുന്നിൽ നിയമപരമായി യാതൊരു തടസവുമുയർത്തുന്നില്ല. എന്നാൽ തെരേസ ഇതിനെ തുടർന്ന് പാർട്ടിയിലും സർക്കാരിലും കൂടുതൽ പ്രതിസന്ധികളിലേക്ക് കൂപ്പ് കുത്താൻ ഇത് കാരണമായിത്തീരുമെന്ന ആശങ്ക ശക്തമാണ്.

ഇതിനെ തുടർന്ന് ഐറിഷ് ബാക്ക്സ്റ്റോപ്പിന്റെ കാര്യത്തിൽ യാതൊരു ഇളവും അനുവദിക്കാൻ യൂറോപ്യൻ യൂണിയൻ തയ്യാറാവാതിരിക്കാനും സാധ്യത വർധിച്ചിരിക്കുകയാണ്. ഇന്നലെ വോട്ടെടുപ്പിന് മുമ്പ് നടന്ന ചർച്ചയുടെ തുടക്കത്തിൽ തെരേസയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP