Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പാക്കിസ്ഥാന് വാരിക്കോരിക്കൊടുത്ത ശേഷം ഇന്ത്യയിൽ മുഖം കാണിച്ച സൗദി രാജകുമാരൻ നേരെ പോയത് ചൈനയിലേക്ക്; രണ്ടു പ്രധാന ശത്രുക്കളോടും സൗദി കാട്ടുന്ന പ്രത്യേക വാത്സല്യത്തിൽ ആശങ്കപ്പെട്ട് ഇന്ത്യ; സൗദി അന്താരാഷ്ട്ര നിലപാട് പൊളിച്ചെഴുതുകയാണോ എന്ന് സംശയിച്ച് വിദേശകാര്യ വിദഗ്ദ്ധർ

പാക്കിസ്ഥാന് വാരിക്കോരിക്കൊടുത്ത ശേഷം ഇന്ത്യയിൽ മുഖം കാണിച്ച സൗദി രാജകുമാരൻ നേരെ പോയത് ചൈനയിലേക്ക്; രണ്ടു പ്രധാന ശത്രുക്കളോടും സൗദി കാട്ടുന്ന പ്രത്യേക വാത്സല്യത്തിൽ ആശങ്കപ്പെട്ട് ഇന്ത്യ; സൗദി അന്താരാഷ്ട്ര നിലപാട് പൊളിച്ചെഴുതുകയാണോ എന്ന് സംശയിച്ച് വിദേശകാര്യ വിദഗ്ദ്ധർ

മറുനാടൻ ഡെസ്‌ക്‌

പുൽവാമയിൽ 40 സിആർപിഎഫ്. ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനുശേഷം ഇന്ത്യയിലെത്തിയ ആദ്യ പ്രധാന രാഷ്ട്രത്തലവനാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. എന്നാൽ, അദ്ദേഹത്തിന്റെ വരവിൽനിന്ന് കാര്യമായൊരു നേട്ടവും ഇന്ത്യക്കുണ്ടായില്ല എന്നതാണ് സത്യം. ഭീകരവാദത്തിനെതിരേ ഇന്ത്യയുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് സംയുക്തപ്രസ്താവനയിൽ അറിയിച്ചെങ്കിലും, മുഹമ്മദ് ബിൻ സൽമാന്റെ ഈ സന്ദർശനം ഭീകരവാദത്തെ സ്‌പോൺസർ ചെയ്യുന്ന പാക്കിസ്ഥാനും അവരെ പിന്തുണയ്ക്കുന്ന ചൈനയ്ക്കുമാണ് ഗുണം ചെയ്യുന്നത്.

പാക്കിസ്ഥാൻ സന്ദർശിച്ചശേഷമാണം എംബിഎസ് ഇന്ത്യയിലേക്ക് വന്നത്. പുൽവാമ ഭീകരാക്രമണത്തിന്റെ പേരിൽ അന്താരാഷ്ട്ര സമൂഹം പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്ന ഘട്ടത്തിൽ, അവരുടെ ആതിഥ്യം ആസ്വദിക്കുകയായിരുന്നു എംബിഎസ്. രാജ്യാന്തര തലത്തിൽ ഒറ്റപ്പെട്ടുപോയ പാക്കിസ്ഥാന് ആശ്വാസം പകർന്ന് 2000 കോടി ഡോളറിന്റെ സാമ്പത്തിക സഹായവും അദ്ദേഹം പ്രഖ്യാപിച്ചു. ഭീകരതയെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ പാക്കിസ്ഥാനെ ഉപരോധിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ തളർത്തുന്നതാണ് പാക്കിസ്ഥാന് സൗദി പ്രഖ്യാപിച്ച ഈ സഹായം. സ്വർണംപൂശിയ തോക്ക് സമ്മാനിച്ചാണ് എംബിഎസിനെ പാക്കിസ്ഥാൻ യാത്രയാക്കിയത്.

പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലെത്തിയ എംബിഎസിനെ ന്യൂഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തി ആശ്ലേഷത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്. പിറ്റേന്ന് മുഴുനീള ചർച്ചയ്ക്കുശേഷം ഭീകരവാദത്തിനെതിരെ ഇന്ത്യയുമായി സഹകരിക്കുമെന്ന് ഇന്ത്യയും സൗദിയും സംയുക്ത പ്രസ്താവനയിലൂടെ ലോകത്തെ അറിയിച്ചു. സൗദിയുടെ ഇന്റലിജൻസ് വിവരങ്ങൾ കൈമാറുമെന്നും ഇക്കാര്യത്തിൽ എല്ലാ അയൽരാജ്യങ്ങളുമായും സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സൗദി കിരീടാവകാശിയുമായി പലതലങ്ങളിൽ ചർച്ച നടത്തിയതായും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമായതായും ചർച്ചകൾക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, പ്രക്ഷേപണരംഗങ്ങളിലെ സഹകരണം, ഉഭയകക്ഷി നിക്ഷേപം തുടങ്ങിയ മേഖലകളിൽ അഞ്ച് ധാരാണാപത്രങ്ങളും ഇരുരാജ്യങ്ങളും ഈ കൂടിക്കാഴ്ചയ്ക്കിടെ !ഒപ്പുവെച്ചിരുന്നു. പ്രതീക്ഷാനിർഭരമായ സന്ദർശനമായാണ് ഇന്ത്യ സൗദി കിരീടാവകാശിയുടെ വരവിനെ കണ്ടത്.

എന്നാൽ, ഇന്ത്യയിൽനിന്ന് എംബിഎസ് നേരെ പോയത് അടുത്ത ശത്രുരാജ്യമായ ചൈനയിലേക്കാണ്. രണ്ടുദിവസത്തെ സന്ദർശന പരിപാടികളാണ് ബെയ്ജിങ്ങിൽ എബിഎസിനുള്ളത്. വിവിധ മേഖകളിലായി ഒട്ടേറെ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. എന്നാൽ, അതിൽ എടുത്തുപറയേണ്ടത് ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയെക്കുറിച്ചുള്ള ചർച്ചയാണ്. ഇന്ത്യ ആശങ്കയോടെ കാണുന്ന ഈ ഇടനാഴിയുടെ വികസനത്തിനുവേണ്ടി സഹകരിക്കാനുള്ള സൗദിയുടെ തീരുമാനവും ഇന്ത്യക്ക് നിരാശ പകരുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP