Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആണവായുധങ്ങളെല്ലാം നശിപ്പിക്കാം... പക്ഷേ മുഴുവൻ ഉപരോധവും ഉടൻ പിൻവലിക്കണമെന്ന് കിം; യുറേനിയം പ്ലാന്റുകൾ കൂടി നശിപ്പിക്കണമെന്ന് ട്രംപ്; സംയുക്ത പത്രസമ്മേളനമോ കരാറോ ഒപ്പുവെയ്ക്കാതെ കിമ്മും ട്രംപും അടിച്ചു പിരിഞ്ഞു; ട്രംപ് സ്ഥലം വിട്ടയുടനെ അമേരിക്കയെ കുറ്റപ്പെടുത്തി ഉത്തരകൊറിയയുടെ പത്രസമ്മേളനം; ലോകം നോക്കിയിരുന്ന സമാധാന സമ്മേളനം വെറുതെയായത് ഇരുകൂട്ടരുടെയും പിടിവാശിമൂലം

ആണവായുധങ്ങളെല്ലാം നശിപ്പിക്കാം... പക്ഷേ മുഴുവൻ ഉപരോധവും ഉടൻ പിൻവലിക്കണമെന്ന് കിം; യുറേനിയം പ്ലാന്റുകൾ കൂടി നശിപ്പിക്കണമെന്ന് ട്രംപ്; സംയുക്ത പത്രസമ്മേളനമോ കരാറോ ഒപ്പുവെയ്ക്കാതെ കിമ്മും ട്രംപും അടിച്ചു പിരിഞ്ഞു; ട്രംപ് സ്ഥലം വിട്ടയുടനെ അമേരിക്കയെ കുറ്റപ്പെടുത്തി ഉത്തരകൊറിയയുടെ പത്രസമ്മേളനം; ലോകം നോക്കിയിരുന്ന സമാധാന സമ്മേളനം വെറുതെയായത് ഇരുകൂട്ടരുടെയും പിടിവാശിമൂലം

മറുനാടൻ മലയാളി ബ്യൂറോ

ഹനോയ: ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ സംഘർഷം മൂർച്ഛിച്ചിരുന്നെങ്കിലും ലോകം ഇന്നലെ ഉറ്റുനോക്കിയിരുന്നത് വിയറ്റ്‌നാമിലെ ഹാനോയിയിലേക്കായിരുന്നു. അവിടെ, ലോകത്തെ രണ്ട് സുപ്രധാന രാജ്യങ്ങൾ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചയിലായിരുന്നു. ഒന്ന് ആയുധശക്തിയിലും സാമ്പത്തിക ശക്തിയിലും ഒന്നാമനാണെങ്കിൽ രണ്ടാമൻ നിഗൂഢതയുടെ ശക്തികേന്ദ്രവും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും രണ്ടാം തവണ ഉച്ചകോടിക്കായി സമ്മേളിച്ചപ്പോൾ ലോകം പ്രതീക്ഷയോടെ സംയുക്ത പ്രഖ്യാപനങ്ങൾക്കായി കാത്തിരുന്നു.

എന്നാൽ, അങ്ങനെയൊന്നും സംഭവിച്ചില്ല. സംയുക്ത കരാറോ പത്രസമ്മേളനമോ പ്രസ്താവനയോ ഒന്നും ഹാനോയിയിലുണ്ടായില്ല. ആണവായുധ നിർവ്യാപനത്തിൽ ധാരണയാകാതെ ഇരുനേതാക്കളും വ്യാഴാഴ്ച ചർച്ച അവസാനിപ്പിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അിയിച്ചു. ട്രംപിന്റെ പിടിവാശിയും ഏകപക്ഷീയമായ നിലപാടുകളുമാണ് ചർച്ച പരാജയപ്പെടാനിടയാക്കിയതെന്നാണ് ഉത്തരകൊറിയയുടെ ആരോപണം. കഴിഞ്ഞതവണ സിങ്കപ്പുരിൽ ഏറെക്കുറെ സൗഹാർദാന്തരീക്ഷത്തിൽ പിരിഞ്ഞെങ്കിൽ ഇക്കുറി ചർ്ച്ച വഴുമുട്ടിയ നിലയിലാണ് ഇരുനേതാക്കളും മടങ്ങിയത്.

ആണവ ഗവേഷണവും ആണവായുധ നിർമ്മാണവും നടക്കുന്ന യോങ്‌ബ്യോൻ കോംപ്ലക്‌സ് പൂർണമായും നിർവീര്യമാക്കാമെന്ന വാഗ്ദാനം ചർച്ചയിൽ കിം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, അമേരിക്ക ഉത്തരകൊറിയക്കുമേൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ പൂർണമായും പിൻവലിക്കണമെന്ന് ഉപാധിയും അദ്ദേഹം ആവശ്യപ്പട്ടു. ഇത് നിരസിച്ച ട്രംപ്, യോങ്‌ബ്യോനിലെ കോംപ്ലക്‌സ് മാത്രം നിർവീര്യമാക്കിയതുകൊണ്ട് കാര്യമില്ലെന്ന് വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരിക്കുന്നതിന് വേറെയും രണ്ട് പ്ലാന്റുകൾകൂടി ഉത്തരകൊറിയക്കുണ്ടെന്ന് അമേരിക്ക നേരത്തെ കണ്ടെത്തിയിരുന്നു.

എല്ലാം കൈവിട്ടുവെന്ന പ്രതീക്ഷയിലല്ല ചർച്ച ഇരുനേതാക്കളും അവസാനിപ്പിച്ചതെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞത്. ഉപരോധം അടിയന്തരമായി പിൻവലിക്കണമെന്ന കിമ്മിന്റെ ആവശ്യം അമേരിക്കയ്ക്ക് ഉൾക്കൊള്ളനായില്ല. അതുകൊണ്ടാണ് ചർച്ചകൾ നിലച്ചത്. മൂന്നാമതൊരു ഉച്ചകോടിയെക്കുറിച്ച് തൽക്കാലം ആലോചിക്കുന്നില്ലെന്ന് നേതാ്ക്കൾ സൂചിപ്പിച്ചെങ്കിലും ചർച്ച ആണവ നിരായുധീകരണത്തിനുള്ള മാർഗങ്ങളും സാമ്പത്തിക വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തിരുന്നു. ഇക്കാര്യങ്ങളിൽ ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങൾ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തുടരുമെന്ന ശുഭസൂചനമാത്രമാണ് ഹാനോയിയിൽനിന്ന് ട്രംപും കിമ്മും മടങ്ങുമ്പോഴുള്ളത്.

ഉച്ചകോടിയിൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന ചടങ്ങുകളെല്ലാം ഒഴിവാക്കിയതോടെയാണ് ചർച്ച അലസിപ്പിരിഞ്ഞുവെന്ന് വ്യക്തമായത്. സംയുക്തമായി ധാരണാപത്രം ഒപ്പിടൽ, അതിനുശേഷം ഉച്ചഭക്ഷണം എന്നിങ്ങനെയാണ് ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ, ധാരണയുണ്ടാക്കാനാകാതെ വന്നതോടെ, ചർച്ച പാതിവഴിക്കുപേക്ഷിച്ച് ഇരുനേതാക്കളും അവരുവരുടെ താമസസ്ഥലത്തേക്ക് മടങ്ങി. കിമ്മിനുമുന്നിൽ വലിയ അവസരമാണ് തുറന്നുകിടക്കുന്നതെന്ന് ഹാനോയിയിൽ എത്തിയയുടൻ ട്വീറ്റ് ചെയ്ത ട്രംപ്്, പിന്നീട് ശുഭകരമായ സൂചനകളൊന്നും നൽകിയില്ലെന്നതും ശ്രദ്ധേയമാണ്.

യഥാർഥത്തിൽ ട്രംപിനും ഉച്ചകോടി വലിയ പ്രതീക്ഷയുണർത്തുന്നതായിരുന്നു. കഴിഞ്ഞവർഷം ജൂണിൽ സിങ്കപ്പുരിൽ കിമ്മുമായി വലിയ സൗഹൃദത്തിൽ പിരിയുകയും ആണവ നിരായുധീകരണത്തിൽ ചർച്ചകൾ ഏറെ മുന്നോട്ടുപോവുകയും ചെയ്തതോടെ നൊബേൽ സമ്മാനമുൾപ്പെടെയുള്ള പ്രതീക്ഷകൾ അമേരിക്കൻ പ്രസിഡന്റിന് മുന്നിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഹാനോയ് ഉച്ചകോടിയെ വലിയ പ്രതീക്ഷയോടെയാണ് ലോകം കണ്ടിരുന്നത്. എന്നാൽ, കൊറിയൻ മുനമ്പിനെ ആണവവിമുക്തമാക്കുന്നത് സംബന്ധിച്ച് ഒരു പ്രഖ്യാപനവും ഹാനോയിയിലുണ്ടാകാതെ വന്നതോടെ, ട്രംപിനും വലിയൊരു അവസരം നഷ്ടമായെന്നാണ് വിലയിരുത്തൽ.

ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ ആദ്യമായി വിദേശ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിനും ഹാനോയി സാക്ഷിയായി. എന്നാൽ, വിധേയരായ പത്രക്കാരെ മാത്രം കണ്ടുശീലിച്ചിട്ടുള്ള കിമ്മിന് വിദേശ പത്രപ്രവർത്തരുടെ ശബ്ദമുയർത്തിയുള്ള ചോദ്യങ്ങൾ അത്ര സുഖിച്ചില്ല. ശബ്ദം കുറച്ചു സംസാരിക്കണമെന്നും ഇത് ട്രംപുമായുള്ള ഇടപെടൽ പോലെയല്ലെന്നും ഉപദേശിക്കുകയും ചെയ്തു. ആണവ നിരായുധീകരണത്തിന് തയ്യാറാണോയെന്ന ചോദ്യത്തിന് അങ്ങനെയല്ലെങ്കിൽ താനിപ്പോൾ ഇവിടെയുണ്ടാകുമായിരുന്നില്ലെന്നായിരുന്നു കിമ്മിന്റെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP