Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദി രാജാവും കിരീടാവകാശിയായ മകനും തമ്മിൽ കടുത്ത അഭിപ്രായഭിന്നതയിലെന്ന് പാശ്ചാത്യ മാധ്യമങ്ങൾ; എംബിഎസിനെ പലകാര്യങ്ങളിലും അകറ്റി നിർത്തി സൽമാൻ രാജാവ്; സൗദിയിലെ കിരീടാവകാശ നിയമം അസാധാരണമായതിനാൽ എന്തും സംഭവിക്കാമെന്ന് അറബ് നീരീക്ഷകർ; അന്തിമവിജയം കരുത്തനായ കിരീടാവകാശിക്ക് തന്നെയെന്നും റിപ്പോർട്ടുകൾ

സൗദി രാജാവും കിരീടാവകാശിയായ മകനും തമ്മിൽ കടുത്ത അഭിപ്രായഭിന്നതയിലെന്ന് പാശ്ചാത്യ മാധ്യമങ്ങൾ; എംബിഎസിനെ പലകാര്യങ്ങളിലും അകറ്റി നിർത്തി സൽമാൻ രാജാവ്; സൗദിയിലെ കിരീടാവകാശ നിയമം അസാധാരണമായതിനാൽ എന്തും സംഭവിക്കാമെന്ന് അറബ് നീരീക്ഷകർ; അന്തിമവിജയം കരുത്തനായ കിരീടാവകാശിക്ക് തന്നെയെന്നും റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: കടുത്ത ഇസ്ലാമിക നിയമങ്ങളിൽ മുന്നോട്ട് നീങ്ങുന്ന സൗദിയെ ആധുനികവൽക്കരിക്കാൻ കച്ച കെട്ടിയിറങ്ങിയ കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനും (എംബിഎസ്) അച്ഛനായ സൽമാൻ രാജാവും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത വളർന്ന് വരുന്നുവെന്ന റിപ്പോർട്ടുകളുമായി പാശ്ചാത്യ മാധ്യമങ്ങൾ രംഗത്തെത്തി. ഇതിനെ തുടർന്ന് ഭരണപരമായ പല കാര്യങ്ങളിൽ നിന്നും രാജാവ് മകനെ അകറ്റി നിർത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സൗദിയിലെ കിരീടാവകാശ നിയമം അസാധാരണമായതിനാൽ എന്തും സംഭവിക്കാമെന്നാണ് അറബ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. എന്നാൽ അന്തിമവിജയം കരുത്തനായ കിരീടാവകാശിക്ക് തന്നെയായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

സൗദി പൗരനും ജേർണലിസ്റ്റുമായിരുന്ന ജമാർ ഖഷോഗിയെ കഴിഞ്ഞ വർഷം ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് ക്രൂരമായി കൊലപ്പെടുത്തിയ പേര് ദോഷത്തിൽ നിന്നും കരകയറാൻ സൗദി ഭരണകൂടം ഇപ്പോഴും പാടുപെടുന്നുണ്ട്. ഖഷോഗിയെ വധിച്ചതിന് പിന്നിൽ എംബിഎസ് ആണെന്ന് തെളിയുകയും ചെയ്തിരുന്നു. ഇക്കാരണത്താലാണ് എംബിഎസിനെ അകറ്റി നിർത്താൻ രാജാവ് തീരുമാനിച്ചതെന്നും സൂചനയുണ്ട്. സൗദി ഭരണകൂടത്തെയും തന്നെയും നിരന്തരം വിമർശിക്കുന്ന നിലപാട് ഖഷോഗി എടുത്തതിനെ തുടർന്നായിരുന്നു എംബിഎസ് അദ്ദേഹത്തെ വകവരുത്താൻ തീരുമാനിച്ചതെന്നും വ്യക്തമായിരുന്നു.

2015ൽ കിരീടാവകാശിയായി ചുമതലയേറ്റെടുത്തതിന് ശേഷം വിപ്ലവകരമായ പരിഷ്‌കാരങ്ങൾക്ക് തുടക്കമിട്ട് എംബിഎസ് ലോകത്തിന്റെ കൈയടി നേടാൻ തുടങ്ങിയിരുന്നു. സ്ത്രീകൾക്കുള്ള ഡ്രൈവിങ് നിയന്ത്രണങ്ങൾ എടുത്ത് മാറ്റിയും മ്യൂസിക്ക് കൺസേർട്ടുകളും സിനിമയും രാജ്യത്ത് അനുവദിക്കാനുള്ള തീരുമാനമെടുത്തും സൗദിയെ മിതവാദ രാഷ്ട്രമാക്കാൻ കച്ചകെട്ടിയിറങ്ങിയും എംബിഎസ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായിരുന്നു. എന്നാൽ ഖഷോഗിയുടെ കൊലപാതകത്തിന് ശേഷം എംബിഎസിന്റെ പ്രതിച്ഛായക്ക് കടുത്ത മങ്ങലാണ് അടുത്ത കാലത്തുണ്ടായിക്കൊണ്ടിരിക്കുന്നത്. അതിന് ആക്കം കൂട്ടുന്ന വിധത്തിൽ പ്രധാനപ്പെട്ട ചുമതലകളിൽ നിന്നും രാജാവ് മകനെ അകറ്റി നിർത്തുന്നുമുണ്ട്.

രണ്ടാഴ്ച മുമ്പ് ഈജിപ്തിലെ ഷാം എൽ ഷെയ്ഖിൽ വച്ച് നടന്ന യൂറോപ്യൻ യൂണിയൻ അറബ്സ്റ്റേറ്റ്സ് സമ്മിറ്റിൽ പങ്കെടുക്കവേ എംബിഎസ് തികച്ചും അവഗണിക്കപ്പെട്ട നിലയിൽ ഒരിടത്ത് ഒതുങ്ങി നിൽക്കുന്നതായും നേരത്തെ സമ്മിറ്റിൽ നിന്നും മടങ്ങുകയും ചെയ്തിരുന്നു. സമ്മിറ്റിൽ വച്ച് സൽമാൻ രാജാവ് തന്നെയായിരുന്നു ബ്രിട്ടീഷ് രാജാവ് തെരേസയുമായി ഔദ്യോഗികമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. പിതാവ് തിരിച്ച് സൗദിയിലെത്തിയപ്പോൾ സ്വീകരിക്കാൻ എംബിഎസ് എത്താഞ്ഞതും ശ്രദ്ധേയമായിരുന്നു.

സൗദി രാജകുടുംബത്തിൽ നടക്കുന്ന നീക്കങ്ങൾ മുൻകൂട്ടി പ്രവചിക്കുക ബുദ്ധിമുട്ടാണെന്നും അതിനാൽ എംബിഎസിന് രാജാധികാരം ലഭിക്കുമോയെന്ന കാര്യം പറയാനാവില്ലെന്നുമാണ് ഹാലിഫാക്സ് ഇന്റർനാഷണലിലെ സെക്യൂരിറ്റി എക്സ്പർട്ടായ ജെയിംസ് പോതെകാരി പറയുന്നത്. യൂറോപ്യൻ രാജവംശങ്ങളിൽ നിന്നും വ്യത്യസ്തമായി സൗദി രാജകുടുംബത്തിൽ രാജാധികാരത്തിന് അർഹതയുള്ള നിരവധി രാജകുമാരന്മാർ ഉള്ളതിനാൽ രാജാവിന് ആരെ വേണമെങ്കിലും തന്റെ പിൻഗാമിയായി പ്രഖ്യാപിക്കാനുള്ള അവകാശമുണ്ട്.

ഇന്നത്തെ സാഹചര്യത്തിൽ ഇതും എംബിഎസിന്റെ സ്ഥാനം തെറിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. എന്നാൽ എംബിഎസിന് ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാനുള്ള കരുത്തുണ്ടെന്നും അദ്ദേഹം തന്നെ രാജാവിന്റെ പിന്മുറക്കാറക്കാരനായി എത്തുമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP