Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പിന്മാറ്റക്കരാർ പാർലമെന്റിൽ തോറ്റത് 149 എംപിമാരുടെ കുറവോടെ; നോ ഡീൽ ബ്രെക്‌സിറ്റ് വേണോ എന്ന് തീരുമാനിക്കാൻ ഇന്ന് വോട്ടെടുപ്പ്; ബ്രെക്‌സിറ്റ് നീട്ടാൻ നാളെയും; ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ ബ്രിട്ടൻ കടന്നുപോകുന്നത് ഇങ്ങനെ

പിന്മാറ്റക്കരാർ പാർലമെന്റിൽ തോറ്റത് 149 എംപിമാരുടെ കുറവോടെ; നോ ഡീൽ ബ്രെക്‌സിറ്റ് വേണോ എന്ന് തീരുമാനിക്കാൻ ഇന്ന് വോട്ടെടുപ്പ്; ബ്രെക്‌സിറ്റ് നീട്ടാൻ നാളെയും; ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ ബ്രിട്ടൻ കടന്നുപോകുന്നത് ഇങ്ങനെ

വസാന നിമിഷം സ്ട്രാസ്ഫഡിൽപ്പോയി യൂറോപ്യൻ യൂണിയൻ നേതാക്കളിൽനിന്ന് സമ്പാദിച്ച ഇളവുകളും തെരേസ മേയെ സഹായിച്ചില്ല. ഐറിഷ് ബാക്ക്‌സ്‌റ്റോപ്പ് ഉൾ്‌പ്പെടെയുള്ള നിർണായക വിഷയങ്ങളിൽ നേരീയ മാറ്റങ്ങളുമായി അവതരിപ്പിച്ച ബ്രെക്‌സിറ്റ് ബിൽ ബ്രിട്ടീഷ് പാർലമെന്റ് 149 വോട്ടുകൾക്ക് തള്ളി. തെരേസ കൊണ്ടുവന്ന ഭേദഗതികൾ 242 പേർ അംഗീകരിച്ചപ്പോൾ, സ്വന്തം പാർട്ടിയിൽനിന്നുള്ള വിതമരുൾപ്പെടെ 392 പേർ എതിർത്തുവോട്ടുചെയ്തു. ജനുവരിയിൽ സഭയിൽവെച്ചതും വലിയ മാർജിനിൽ പരാജയപ്പെട്ടതുമായ ബില്ലാണ് വീണ്ടും അവതരിപ്പിച്ചതെന്നും രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്നും ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ ആവശ്യപ്പെട്ടു.

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ബ്രിട്ടീഷ് സർക്കാർ കടന്നുപോകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ബ്രെക്‌സിറ്റ് ബിൽ രണ്ടാംവട്ടവും വലിയമാർജിനിൽ പരാജയപ്പെട്ടത് സർക്കാരിന്റെ ധാർമികതയെപ്പോലും ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ, മാർച്ച് 29-ന് ബ്രെക്‌സിറ്റ് നടപ്പാക്കാനിരിക്കെ, പൊടുന്നനെ രാജിവെച്ചൊഴിയാനും തെരേസയ്ക്കാവില്ല. ഐറിഷ് ബാക്ക്‌സ്റ്റോപ്പിലുൾപ്പെടെ ഇന്നലെ യൂറോപ്യൻ യൂണിയൻ അനുവദിച്ച മാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്ന ശക്തമായ നിലപാടിലാണ് ബില്ലിനെ എതിർത്ത അംഗങ്ങൾ.

കരാർ പാർലമെന്റ് തള്ളിയതോടെ, മാർച്ച് 29-ന് എങ്ങനെ യൂറോപ്യൻ യൂണിയനിൽനിന്ന് പിരിയണമെന്നതിനെച്ചൊല്ലിയാകും ഇനിയുള്ള ചർച്ചകൾ. യൂറോപ്യൻ യൂണിയനുമായി കരാറില്ലാതെ വേർപിരിയണോ എന്നതുസംബന്ധിച്ച വോട്ടെടുപ്പാണ് ഇനി പാർലമെന്റിൽ നടക്കുക. ഇന്നാണ് അതിന്മേൽ വോട്ടെടുപ്പ്. നോ ഡീൽ കരാറിലാണ് ബ്രിട്ടൻ പുറത്തുപോകുന്നതെങ്കിൽ വരാൻ പോകുന്ന നികുതിഭാരവും ഐറിഷ് ബോർഡർ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളും മന്ത്രിമാർ രാവിലെ പാർലമെന്റിൽ അവതരിപ്പിക്കും. നോ ഡീൽ കരാറുമായി പുറത്തുപോകണോ എന്നത് സംബന്ധിച്ച് തുടർന്ന് ചർച്ചയും വോട്ടെടുപ്പും നടക്കും.

നോ ഡീൽ ബ്രെക്‌സിറ്റ് ചർച്ചയിൽ യുക്തം പോലെ വോട്ട് ചെയ്യാമെന്ന് തെരേസ മെയ്‌ എംപിമാരെ അറിയിച്ചിട്ടുണ്ട്. കരാറില്ലാതെ യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോകുന്ന കാര്യം പാർലമെന്റ് അംഗീകരിച്ചില്ലെങ്കിൽ നാളെ വീണ്ടും മറ്റൊരു വോട്ടെടുപ്പിനുകൂടി ബ്രിട്ടീഷ് പാർലമെന്റ് വേദിയാകും. ബ്രെക്‌സിറ്റ് നീട്ടിവെക്കണോ എന്ന് തീരുമാനിക്കാനിക്കാനാണ് ആ വോട്ടെടുപ്പ്. ജൂലൈവരെ ബ്രെക്‌സിറ്റ ്‌നീ്ട്ടിവെക്കാമെന്ന നിർദ്ദേശം നേരത്തെ യൂറോപ്യൻ യൂണിയൻ തന്നെ മുന്നോട്ടുവെച്ചിട്ടുണ്ടട്. 2021 വരെ ബ്രെക്‌സിറ്റ് നീട്ടിവെക്കണമെന്ന നിർദ്ദേശം മറ്റു ചിലഭാഗങ്ങളിൽനനിന്നും ഉയർന്നിട്ടുമുണ്ട്.

അയർലൻഡും നോർത്തേൺ അയർലൻഡും തമ്മിലുള്ള അതിർത്തി തിരിക്കുന്നതുസംബന്ധിച്ച അഭിപ്രായ ഭിന്നതകളാണ് തെരേസയുടെ ബ്രെക്‌സിറ്റ് ബിൽ പാർലമെന്റ് വീണ്ടും തള്ളാനിടയാക്കിയത്. ഐറിഷ ്ബാക്ക് സ്റ്റോപ്പ് സംബന്ധിച്ച് ഇന്നലെ യൂറോപ്യൻ യൂണിയനിൽനിന്ന് ചില ഇളവുകൾ തെരേസ നേടിയിരുന്നു. ഇതനുസരിച്ച് 2020-നുള്ളിൽ അതിർത്തി തർക്കം പരിഹരിക്കാൻ ബ്ര്ിട്ടനും യൂറോപ്യൻ യൂണിയനും ചേർന്ന് പോംവഴി കണ്ടെത്തണമെന്ന നിർദ്ദേശവും ബില്ലിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാലിതൊന്നും ടോറി വിമതരെയും ബ്രെക്‌സിറ്റ് വിരുദ്ധരെയും തൃപ്തരാക്കിയില്ല.

ബില്ലിനെതിരേ തെരേസയുടെ കൺസർവേറ്റീവ് പാർട്ടിയിൽനിന്ന് 75 വിമതരും ഡിയുപിയിൽനിന്ന് 10 എംപിമാരും വോട്ടുചെയ്തുവെന്നാണ് കരുതുന്നത്. പ്രതിപക്ഷമായ ലേബർപാർട്ടിയിൽനിന്ന് മൂന്നുപേർ ് തെരേസയെ അനുകൂലിച്ചും വോട്ട് ചെയ്തു. ഐറിഷ് ബാക്ക്‌സ്‌റ്റോപ്പിൽ ലഭിച്ച ഇളവുകൾ പര്യാപ്തമല്ലെന്നും ബ്രിട്ടനെ കൂടതൽ കുരുക്കിലാക്കുന്നതാണ് പുതിയ ഇളവുകളെന്ന അറ്റോർണി ജനറൽ ഡെഫ്രി കോക്‌സ് ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ഇതും ബില്ലിനെതിരേ വോട്ടുചെയ്യാൻ എംപിമാരെ പ്രേരിപ്പിക്കുന്നതായി.

ബ്രെക്‌സിറ്റ് കരാർ പാർലമെന്റ് തള്ളിയതോടെ, കരാറില്ലാതെ യൂറോപ്യൻ യൂണിയനിൽനിന്ന് വേർപിരിയുന്നതിലും നല്ലത് മെച്ചപ്പെട്ട പോംവഴി ഉരുത്തിരിയുംവരെ ബ്രെക്‌സിറ്റ് നീട്ടിവെക്കകുയാണെന്ന നിർദ്ദേശം ശക്തിപ്രാപിച്ചിട്ടുണ്ട്. കരാറില്ലെങ്കിലും സാരമില്ല, യൂറോപ്പിൽനിന്ന് വിട്ടുപോയാൽ മതിയെന്ന് നിലപാടെടുക്കുന്ന കടുത്ത ബ്രെക്‌സിറ്റ് പക്ഷപാതികളും അത് കുറച്ചുകൂടി നീട്ടിവെക്കുന്നതിനോട് അനുകീലമാണ്. മെയ്‌ മാസം വരെയെങ്കിലും ബ്രെക്‌സിറ്റ് നീട്ടിവെച്ച് നിർണായക വിഷയങ്ങളിൽ ചർച്ച തുടരണമെന്നാണ് അവരുടെ ആവശ്യം. ഇന്നത്തെയും നാളത്തെയും വോട്ടെടുപ്പാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൊണ്ടുവരിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP