Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒരാളെ തൂക്കിക്കൊല്ലാൻ പതിറ്റാണ്ടുകൾ നീണ്ട നടപടിക്രമങ്ങൾ എടുക്കുന്ന നമുക്കറിയാമോ സൗദി അറേബ്യ എങ്ങനെയെന്ന്? ഒറ്റയടിക്ക് സൗദി തലവെട്ടിക്കൊന്നത് 37 പേരെ; എല്ലാവരുടെയും മേൽ ചുമത്തിയത് രാജ്യദ്രോഹം; ഒരാളെ കൊന്നത് കുരിശിലേറ്റി

ഒരാളെ തൂക്കിക്കൊല്ലാൻ പതിറ്റാണ്ടുകൾ നീണ്ട നടപടിക്രമങ്ങൾ എടുക്കുന്ന നമുക്കറിയാമോ സൗദി അറേബ്യ എങ്ങനെയെന്ന്? ഒറ്റയടിക്ക് സൗദി തലവെട്ടിക്കൊന്നത് 37 പേരെ; എല്ലാവരുടെയും മേൽ ചുമത്തിയത് രാജ്യദ്രോഹം; ഒരാളെ കൊന്നത് കുരിശിലേറ്റി

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: വധശിക്ഷ പ്രാകൃതമാണെന്നും നിരോധിക്കണമെന്നുമുള്ള ആവശ്യം ലോകമെമ്പാടും ഉയരുന്നുണ്ട്. ഇന്ത്യയടക്കം ചുരുക്കം രാജ്യങ്ങളിൽ വധശിക്ഷ ഇപ്പോഴും നിലവിലുണ്ട്. എന്നാൽ, ഇന്ത്യയിൽ ഒരാളെ വധശിക്ഷയ്ക്ക് വിധേയനാക്കണെമങ്കിൽ ദീർഘമായ നടപടിക്രമങ്ങളുണ്ട്. അതൊക്കെ പൂർത്തിയാക്കി വിവിധ അപ്പീലുകളും തള്ളിയശേഷമേ വധശിക്ഷ നടപ്പാക്കാനാകൂ. എന്നാൽ,, അറബ് രാജ്യങ്ങളിൽ, പ്രത്യേകിച്ച് സൗദി അറേബ്യയിൽ ഇത്തരം മാനുഷിക പരിഗണനകളൊന്നുമില്ല. അവിടെ കഴിഞ്ഞദിവസം ഒറ്റയടിക്ക് വധിച്ചത് 37 പേരെയാണ്.

ഭീകരപ്രവർത്തനമാരോപിച്ചാണ് സൗദിയിൽ 37 പേരുടെ വധശിക്ഷ നടപ്പാക്കിയത്. തലസ്ഥാന നഗരമായ റിയാദ്, പുണ്യനഗരങ്ങളായ മെക്ക, മദീന, ക്വാസിം പ്രവിശ്യ, ഈസ്റ്റേൺ പ്രവിശ്യ എന്നിവിടങ്ങളിലാണ് വധശിക്ഷ നടപ്പിലാക്കിയത്. ഇതിലൊരാളെ വധിച്ചശേഷം കുരിശിലേറ്റിയതായും അധികൃതർ പറഞ്ഞു. അതിഗുരുതരമായ കുറ്റങ്ങൾക്കാണ് ഇത്തരത്തിലുള്ള ശിക്ഷ നൽകുന്നത്. തീവ്രവാദ ചിന്താഗതികൾ വളർത്തുകയും രാജ്യത്തിന്റെ സുരക്ഷയ്ക്ക് അപകടകരമായ രീതിയിൽ ഭീകര സംഘങ്ങളെ വളർത്തുകയും ചെയ്തതിനാണ് ഇവരെ ശിക്ഷിച്ചതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. തലവെട്ടിയാണ് സൗദിയിൽ സാധാരണ വധശിക്ഷ നടപ്പാക്കുന്നത്.

ഇക്കൊല്ലം ഇതുവരെ നൂറുപേരെയെങ്കിലും സൗദിയിൽ വധശിക്ഷ വിധേയരാക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം 149 വധശിക്ഷയാണ് നടപ്പാക്കിയത്. ആംനെസ്റ്റി ഇന്റർനാഷണലിന്റെ കണക്ക് പ്രകാരം സൗദിയെക്കാൾ വധശിക്ഷ നടപ്പാക്കിയ രാജ്യം ഇറാൻ മാത്രമാണ്. സൗദി അറേബ്യയിലെ വിചാരണകൾ വേണ്ടത്ര നീതിയുക്തമായാണോ നടക്കുന്നതെന്ന സംശയം മനുഷ്യാവകാശ സംഘടനകൾ കാലങ്ങളായി ഉന്നയിക്കാറുണ്ട്. ഭീകരത, കൊലപാതകം, ബലാത്സംഗം, കൊള്ളയടി, മയക്കുമരുന്ന് കടത്ത് എന്നീ കുറ്റങ്ങൾക്കാണ് സൗദിയിൽ വധശിക്ഷ വിധിക്കുന്നത്.

റിയാദിൽ ഭീകരാക്രമണം നടത്താനുള്ള ഐസിസിന്റെ ശ്രമം കഴിഞ്ഞദിവസം സൗദി രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് 13 ഐസിസ് ഭീകരരെയും അറസ്റ്റ് ചെയ്തു. റിയാദിന് വടക്കുപടിഞ്ഞാറ് 250 കിലോമീറ്റർ അകലെയുള്ള സുൽഫിയിൽ ഞായറാഴ്ച സുരക്ഷാ ഏജൻസിയുടെ ഓഫീസിനുനേർക്കുനടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിരുന്നു. സംഭവത്തിൽ നാല് ഭീകരരെ വധിച്ചതായി സൗദി സുരക്ഷാ സേന അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസിനുനേർക്കാണ് ആക്രമണം ഉണ്ടായത്.

അറസ്റ്റ് ചെയ്യപ്പെട്ടവർ സൗദി പൗരന്മാരായ ഐസിസ് ഭീകരരാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. റിയാദിൽ സംഘം ബോംബ് നിർമ്മിക്കുന്നതിനായി വാടകയ്‌ക്കെടുത്തിരുന്ന വീടും സുരക്ഷാ ഉദ്യോഗസ്ഥർ ഞായറാഴ്ച റെയ്ഡ് നടത്തിയിരുന്നു. ചാവേറാക്രമണത്തിനുപയോഗിക്കുന്ന വസ്തുക്കളും നാടൻ ബോംബുകളും കഷാൽനിക്കോഫ് ഉൾപ്പെടെയുള്ള തോക്കുകളും ഐസിസ് പ്രസിദ്ധീകരണങ്ങളും ഇവിടെനിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. രണ്ട് ലാപ്‌ടോപ്പുകളും കണ്ടെത്തി.

അൽ ഖ്വയ്ദയെ അടിച്ചമർത്തിയശേഷം സൗദിയിൽ ഇസ്ലാമിക് സ്റ്റേറ്റാണ്് സൗദിയിൽ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നത്. സിറിയയിലും ഇറാഖിലും ഐസിസ് താവളങ്ങൾ തുടച്ചുനീക്കപ്പെട്ടതോടെ ഭീകരർ സൗദിയിലേക്കും മറ്റും കൂട്ടത്തോടെ കടക്കുമെന്ന ആശങ്ക നേരത്തെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സുരക്ഷാ ഏജൻസികൾ കർശന നിരീക്ഷണം നടത്തുന്നുമുണ്ട്. ഭീകരതയോട് യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത നിലപാടാണ് സൗദി പുലർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP