Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയും പാക്കിസ്ഥാനും ഏറ്റ് മുട്ടിയാൽ കുറഞ്ഞത് രണ്ട് കോടി ആളുകൾ മരണത്തിന് കീഴടങ്ങും; അണുബോംബ് യുദ്ധം ഒഴിവാക്കാൻ ലോകം ഇടപെടണം; പാക്കിസ്ഥാന്റെ കീഴിൽ ഉള്ള കാശ്മീർ പ്രവിശ്യയുടെ പ്രസിഡന്റ് രംഗത്ത്; അണുബോംബുകളുടെ അമ്മയാണ് കൈയിലുള്ളതെന്ന് മുന്നറിയിപ്പ് ആവർത്തിച്ച് മോദി

ഇന്ത്യയും പാക്കിസ്ഥാനും ഏറ്റ് മുട്ടിയാൽ കുറഞ്ഞത് രണ്ട് കോടി ആളുകൾ മരണത്തിന് കീഴടങ്ങും; അണുബോംബ് യുദ്ധം ഒഴിവാക്കാൻ ലോകം ഇടപെടണം; പാക്കിസ്ഥാന്റെ കീഴിൽ ഉള്ള കാശ്മീർ പ്രവിശ്യയുടെ പ്രസിഡന്റ് രംഗത്ത്; അണുബോംബുകളുടെ അമ്മയാണ് കൈയിലുള്ളതെന്ന് മുന്നറിയിപ്പ് ആവർത്തിച്ച് മോദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കടുത്ത സ്പർധ മൂർധന്യത്തിലെത്തി നിൽക്കുന്ന ഈ അവസരത്തിൽ ശക്തമായ മുന്നറിയിപ്പുമായി പാക്ക് അധീന കാശ്മീർ പ്രവിശ്യയുടെ പ്രസിഡന്റ് സദർ മസൂദ് ഖാൻ രംഗത്തെത്തി. അതായത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ആണവയുദ്ധമുണ്ടായാൽ കുറഞ്ഞത് രണ്ട് കോടി ആളുകൾ മരിക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പേകുന്നത്. ഇത്തരത്തിൽ സംജാതമാകുന്ന കടുത്ത അബുബോംബ് യുദ്ധം ഒഴിവാക്കാൻ ലോകം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. എന്നാൽ പാക്കിസ്ഥാന്റെ ഭീഷണിയൊന്നും വിലപ്പോവില്ലെന്നും ഇന്ത്യയുടെ കൈവശം അണുബോംബുകളുടെ അമ്മയാണ് ഉള്ളതെന്നുമുള്ള മുന്നറിയിപ്പ് ആവർത്തിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിട്ടുണ്ട്.

ഇരു രാജ്യങ്ങളും തമ്മിൽ ഒരു ആണവയുദ്ധമുണ്ടായാൽ രണ്ട് ഭാഗത്തുമായി ഉടൻ രണ്ട് കോടി ആളുകൾ മരിക്കുമെന്നാണ് ആസാദ് ജമ്മു ആൻഡ് കാശ്മീർ റീജിയന്റെ പ്രസിഡന്റായ സദർ മുന്നറിയിപ്പേകിയിരിക്കുന്നത്. ഇത്തരത്തിൽ വിനാശം വിതയ്ക്കുന്ന യുദ്ധം ഒഴിവാക്കുന്നതിനായി ദീർഘകാലമായി ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന കാശ്മീർ പ്രശ്നം പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നും സദർ ആഹ്വാനം ചെയ്യുന്നു. ഇക്കാര്യത്തിൽ മറ്റ് പോംവഴികളില്ലെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. സെന്റർ ഫോർ ഇസ്ലാം ആൻഡ് ഗ്ലോബൽ അഫയേർസ് സംഘടിപ്പിച്ച കോൺഫറൻസിൽ സംസാരിക്കവെയാണ് സദർ ഇത്തരത്തിൽ അഭിപ്രായപ്പെട്ടിരിക്കുന്നത്.

1947 മുതൽ തന്നെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നത്തിന് പ്രധാന കാരണമായി നിലകൊള്ളുന്നത് കാശ്മീരാണെന്നും സദർ എടുത്ത് കാട്ടുന്നു. ഇതിനൊരു ശാശ്വത പരിഹാരം കാണുന്നതിനായി യുഎന്നും മറ്റ് അയൽരാജ്യങ്ങളും ഇടപെടേണ്ടിയിരിക്കുന്നുവെന്നും സദർ നിർദ്ദേശിക്കുന്നു. ജമ്മു-കാശ്മീർ മുസ്ലിം ഭൂരിപക്ഷമുള്ള ഹിമാലയൻ റീജിയനാണെന്നും ഈ പ്രദേശത്തിന്റെ മൊത്തം അധികാരം തങ്ങൾക്ക് വേണമെന്ന് ഇന്ത്യ അവകാശവാദമുന്നയിക്കുകയാണെന്നും സദർ കുറ്റപ്പെടുത്തുന്നു. നോർത്തേൺ കാശ്മീരിൽ ഇന്ത്യയും പ ാക്കിസ്ഥാനും തമ്മിൽ 1984 മുതൽ നിരന്തരം ഏറ്റുമുട്ടലുകൾ നടന്നിരുന്നുവെന്നും എന്നൽ 2003ലെ വെടിനിർത്തൽ കരാറിനെ തുടർന്നാണ് ഇതിന് അറുതിയായിരിക്കുന്നതെന്നും സദർ പറയുന്നു.

കാശ്മീരിലെ പോരാട്ടം രാഷ്ട്രീയം, സാമ്പത്തികം, ജിയോ പൊളിറ്റിക്സ് എന്നിവയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും മറിച്ച് ഇതൊരു മനുഷ്യദുരന്തമാണെന്നുമാണ് സദർ പറയുന്നത്. പാക്കിസ്ഥാന്റെ ശക്തിപരീക്ഷിക്കാൻ ഒരുമ്പടരുതെന്ന് പാക്കിസ്ഥാൻ സായുധ സേനാ വക്താവ് ഈ ആഴ്ച ഇന്ത്യയ്ക്ക് മുന്നറിയിപ്പേകിയിരുന്നു. ഇന്ത്യയുടെ കൈവശം അണുബോംബുകളുടെ മാതാവാണുള്ളതെന്ന് ഒരു തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവെ മോദി മുന്നറിയിപ്പേകിയതിനുള്ള മറുപടിയെന്നോണമായിരുന്നും പാക്ക് സായുധ സേനാ വക്താവിന്റെ ഈ പ്രതികരണമുണ്ടായിരുന്നത്.

പാക്കിസ്ഥാൻ നടത്തുന്ന ആണവ ബ്ലാക്ക് മെയിലിംഗിന് ഇന്ത്യ വഴങ്ങില്ലെന്നും മോദി താക്കീതേകിയിരുന്നു. പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും പക്കൽ വൻ ആണവശേഖരമുണ്ടെന്ന് അടുത്തിടെ നടന്ന സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണത്തിലൂടെ വെളിപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP