1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
20
Saturday

അമേരിക്കൻ ഡ്രോണുകൾക്കുനേരെ ഇറാന്റെ മിസൈൽ ആക്രമണം ലക്ഷ്യത്തിൽ നിന്ന് മാറിയത് അവസാന നിമിഷം; ഒമാൻ ഉൾക്കടലിലെ രണ്ടു എണ്ണക്കപ്പലുകൾക്കുനേരെ വീണ്ടും ആക്രമണം; ഞങ്ങൾ വെറുതെ വിടുമെന്ന് കരുതുന്നത് വിഡ്ഢികളായതിനാൽ എന്ന് ഇറാൻ; ഓയിൽ ടാങ്കർ തകർന്നിട്ടും ഇറാനെ കുറ്റപ്പെടുത്താതെ ജപ്പാൻ; ഗൾഫ് സംഘർഷം യുദ്ധത്തിലേക്ക് വഴിമാറുന്നു

June 15, 2019 | 07:35 AM IST | Permalink



അമേരിക്കൻ ഡ്രോണുകൾക്കുനേരെ ഇറാന്റെ മിസൈൽ ആക്രമണം ലക്ഷ്യത്തിൽ നിന്ന് മാറിയത് അവസാന നിമിഷം; ഒമാൻ ഉൾക്കടലിലെ രണ്ടു എണ്ണക്കപ്പലുകൾക്കുനേരെ വീണ്ടും ആക്രമണം; ഞങ്ങൾ വെറുതെ വിടുമെന്ന് കരുതുന്നത് വിഡ്ഢികളായതിനാൽ എന്ന് ഇറാൻ; ഓയിൽ ടാങ്കർ തകർന്നിട്ടും ഇറാനെ കുറ്റപ്പെടുത്താതെ ജപ്പാൻ; ഗൾഫ് സംഘർഷം യുദ്ധത്തിലേക്ക് വഴിമാറുന്നു

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: ഒമാൻ ഉൾക്കടലിനുകുറകെ പറന്ന അമേരിക്കൻ ഡ്രോണിനുനേരെ വ്യാഴാഴ്ച ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്ന് റിപ്പോർട്ട്. അവസാന നിമിഷം ലക്ഷ്യം തെറ്റിയതിനാലാണ് ഡ്രോൺ തകരാതിരുന്നത്. ഉൾക്കടലിൽ നങ്കൂരമിട്ടിരുന്ന രണ്ട് എണ്ണക്കപ്പലുകൾക്കുനേരെ ആക്രമണം നടന്ന് മണിക്കൂറുകൾക്കകമാണ് അമേരിക്കൻ ഡ്രോണിനുനേനെ മിസൈൽ ആക്രമണമുണ്ടായത്. എണ്ണക്കപ്പലുകൾ ആക്രമിച്ചതും ഇറാനാണെന്നാണ് അമേരിക്കൻ ആരോപണം. ഗൾഫിലെ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുകയാണെന്നതിന്റെ സൂചനകളാണ് ഈ സംഭവ വികാസങ്ങൾ.

ഗൾഫിലെ ഇറാന്റെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കുന്നതിനുവേണ്ടിയാണ് അമേരിക്ക എംക്യു-9 റീപ്പർ പോലുള്ള ഡ്രോണുകളെ ഗൾഫ് കടലിടുക്കിന് കുറുകെ പറത്താറുള്ളത്. ഡ്രോണിനെ ലക്ഷ്യംവെച്ചുവെന്ന മിസൈൽ അവസാന നിമിഷമാണ് ലക്ഷ്യത്തിൽനിന്ന് അകന്ന് വെള്ളത്തിൽ പതിച്ചത്. കടലിൽ നങ്കൂരമിട്ടിട്ടുള്ള എണ്ണടാങ്കറുകൾ ലക്ഷ്യമിട്ട് ഇറാന്റെ യുദ്ധക്കപ്പലുകൾ നീങ്ങുന്നത് ഡ്രോൺ നിരീക്ഷിച്ചിരുന്നു. ഇതുകൊണ്ടാണ് ഡ്രോൺ തകർക്കാനുള്ള ശ്രമമുണ്ടായതെന്നാണ് കരുതുന്നത്. നേരത്തെ ടാങ്കറുകൾക്കുനേരെ നടന്ന ആക്രമണം ഡ്രോൺ പകർത്തിയിരുന്നോ എന്ന കാര്യം വ്യക്തമല്ല.

നേരത്തെ, ഇറാൻ നിർമ്മിത മിെൈസെൽ ഉപയോഗിച്ച് ഹൂത്തി വിമതർ അമേരിക്കൻ ഡ്രോൺ വീഴ്‌ത്തിയിരുന്നു. ഓയിൽ ടാങ്കറുകൾക്കുനേരെ ആക്രമണം നടത്തിയത് ഇറാനാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. ഇത്തരം പ്രകോപനങ്ങളെ ലാഘവത്തോടെ കാണില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ടാങ്കറുകൾക്കുനേരെ നടന്ന ആക്രമണത്തിന്റെ തെളിവുകളെല്ലാം നശിച്ചുവെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. തകർന്ന കപ്പലുകളിലൊന്നിൽനിന്ന് പൊട്ടാതെ ശേഷിച്ച മൈനുകൾ ഇറാൻ നീക്കം ചെയ്യുന്ന വീഡിയോ ദൃശ്യം നേരത്തെ പുറത്തുവന്നിരുന്നു. ഇത് പരാമർശിച്ചാണ് ട്രംപിന്റെ ഓർമപ്പെടുത്തൽ. ഏതിരുട്ടിലും കാര്യങ്ങൾ കണ്ടെത്താനുള്ള ശേഷിയും അതനുസരിച്ച് പ്രവർത്തിക്കാനുള്ള ശക്തിയും അമേരിക്കയ്ക്കുണ്ടെന്ന് ഇറാൻ ഓർക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

വ്യാഴാഴ്ച യു.എസ്. സെൻട്രൽ കമാൻഡാണ് ഇറാൻ സൈനികർ ടാങ്കറിൽനിന്ന് മൈൻ നീക്കുന്ന വീഡിയോ പുറത്തുവിട്ടത്. ആക്രമണത്തിനിരയായ ടാങ്കറുകളിലൊന്ന് ജപ്പാന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. കോക്കൂറ്റ കറേജിയസ് എന്ന ടാങ്കറിൽനിന്ന് മൈനുകൾ നീക്കുന്ന ദൃശ്യമാണ് അതിലുള്ളത്. ആക്രമണത്തിനുശേഷം കത്തിക്കൊണ്ടിരിക്കുന്ന ടാങ്കറിനരികിലേക്കെത്തി മൈനുകൾ നീക്കുന്നതാണ് ദൃശ്യത്തിലുള്ളത്. എന്നാൽ, കൊക്കൂറ്റയിലെ ജീവനക്കാരെ രക്ഷിക്കാനയച്ച രക്ഷാപ്രവർത്തക സംഘമാണിതെന്ന് ഇറാൻ വ്യക്തമാക്കി. എന്നാൽ, ഇത് അമേരിക്ക അംഗീകരിച്ചില്ല.

തുടക്കത്തിൽ ടാങ്കറിനുനേരെ നടന്ന ആക്രമണത്തെ ജപ്പാൻ അപലപിച്ചിരുന്നില്ല. ട്രംപ് ഫോണിലൂടെ ചർച്ച നടത്തിയശേഷമാണ് ടാങ്കറുകൾ ആക്രമിച്ചതാരായാലും അത് അംഗീകരിക്കാനാവില്ലെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെ പ്രഖ്യപിച്ചത്. .ടാങ്കറുകൾക്കുനേരെ ആക്രമണം നടത്തിയത് ഇറാനാണെന്ന് അമേരിക്ക തറപ്പിച്ചുപറയുന്നു. എന്നാൽ, ഇറാൻ ഈ ആരോപണം തള്ളി. ഇറാന് ആക്രമണം നടത്തേണ്ട കാര്യമില്ലെന്നും അമേരിക്കയ്ക്ക് എല്ലായ്‌പ്പോഴും അട്ടിമറി രാഷ്ട്രീയവും ഇറാനോഫോബിയയുമാമെന്നും ഇറാൻ അധികൃതർ തിരിച്ചടിച്ചു. ടാങ്കറിൽ പൊട്ടിത്തെറിയുണ്ടാകുന്നതിന് മുമ്പ് തീഗോളം പറന്നുവന്നതായി ടാങ്കറുകളിലൊന്നിൽനിന്് രക്ഷപ്പെട്ട ജീവനക്കാരിലൊരാൾ പറഞ്ഞു.

സ്‌ഫോടനത്തെത്തുടർന്ന് കോക്കൂറ്റയിലെ 44 ജീവനക്കാരും നോർവേയുടെ ഉടമസ്ഥതയിലുള്ള എം ടി. ഫ്രണ്ട് ആൾട്ടയറിലെ ജീവനക്കാരും ടാങ്കർ ഉപേക്ഷിച്ച് കരയിലേക്ക് മടങ്ങേണ്ടിവന്നു. കഴിഞ്ഞമാസവും ടാങ്കളുകൾ ലക്ഷ്യമിട്ട് ആക്രമണം നടന്നിരുന്നു. എണ്ണയ്ക്കുവേണ്ടിയുള്ള യുദ്ധം പുതിയ ദിശയിലേക്ക് തിരിയുന്നതിന്റെ സൂചനയാണിതെന്ന് വിലയിരുത്തപ്പെടുന്നു. ടാങ്കറുകൾക്കുനരെ നടന്ന ആക്രമണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഐക്യരാഷ്ട്ര് സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടിറെസ് പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷത്തിന് കാരണക്കാരായ ഇരുപക്ഷത്തോടും ചർച്ച ചെയ്യുമെന്നും എന്നാൽ, നിലവിൽ ചർച്ചയുടെ അന്തരീക്ഷമില്ലെന്നും ഗുട്ടിറെസ് പറഞ്ഞു.

ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെ ടെഹ്‌റാനിലുള്ളപ്പോൾ ടാങ്കറുകൾക്കുനേരെ ആക്രമണം നടത്താൻ തങ്ങൾ വിഡ്ഢികളല്ലെന്നാണ് ഇറാന്റെ നിലപാട്. അമേരിക്കയാണ് ചർച്ചകൾ അട്ടിമറിക്കുന്നതിനായി ആക്രമണനാടകം നടത്തിയത്. ലോകത്തിന്റെ തന്നെ സ്വസ്ഥതയ്ക്കും സമാധാനത്തിനും ഭീഷണിയാണ് അമേരിക്കയെന്ന് ഇറാനിയൻ പ്രസിഡന്റ് ഹസൻ റൂഹാനി ആരോപിച്ചു. ആക്രമണത്തെ അമേരിക്കൻ സഖ്യകക്ഷികളായ സൗദി അറേബ്യയും ബ്രിട്ടനും അപലപിച്ചു. ഗൾഫിൽ യുദ്ധമുണ്ടായിക്കാണാൻ ആരും ആഗ്രഹിക്കുന്നില്ലെന്ന് ചൈനയും വ്യക്തമാക്കി.

ഒമാൻ ഉൾക്കടലിൽ ജൂൺ 13നു രണ്ട് എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണം നടത്തിയത് ഇറാനാണെന്നു വ്യക്തമാക്കുന്ന തെളിവുകൾ അമേരിക്ക പുറത്തു വിട്ടിരുന്നു. ഇറാൻ ദേശീയ സേനയായ റെവല്യൂഷനറി ഗാർഡിന്റെ അംഗങ്ങൾ പട്രോളിങ് ബോട്ടിലെത്തി കപ്പലിൽ നിന്ന് പൊട്ടാത്ത മൈൻ എടുത്തുമാറ്റുന്ന ദൃശ്യങ്ങളാണ് യുഎസ് മിലിട്ടറി പുറത്തുവിട്ടത്. ബ്ലാക്ക് ആൻഡ് വൈറ്റ് വിഡിയോയിൽ എന്നാൽ ദൃശ്യങ്ങൾ വ്യക്തയുള്ളതല്ല. അതേസമയം യുഎസ് മിലിട്ടറി സെൻട്രൽ കമാൻഡ് പുറത്തുവിട്ട ഫോട്ടോകളിൽ വ്യക്തമായ ദൃശ്യങ്ങളുണ്ട്. പൊട്ടാതെ കപ്പലിനോടു ചേർന്നിരിക്കുന്ന ബോംബുകളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ലിംപെറ്റ് ബോംബുകളാണിവയെന്നാണു സൂചന.

കടലിനടിത്തട്ടിൽ കിടന്ന് കാന്തികശക്തിയാൽ കപ്പലിലേക്ക് ആകർഷിക്കപ്പെടുന്ന തരം മാഗ്‌നറ്റിക് ബോംബാണിത്. പാറകളിലും മറ്റും അതിശക്തമായി പറ്റിപ്പിടിച്ച് വളരുന്ന ലിംപെറ്റ് എന്ന ഒച്ചിന്റെ പേരാണ് ബോംബിനും നൽകിയിരിക്കുന്നത്. ആക്രമണത്തിനിരയായ കൊക്കുക കറേജ്യസ് എന്ന ജാപ്പനീസ് കപ്പലിൽ മൈൻ പറ്റിപ്പിടിച്ചിരിക്കുന്നതാണ് ദൃശ്യങ്ങൾ. എന്നാൽ കൊക്കുകയെ ആക്രമിച്ച് ഇറാനാണെന്നു കരുതുന്നില്ലെന്ന് കപ്പലുടമകളായ കൊക്കുക സാംഗ്യോ കമ്പനി പ്രസിഡന്റ് യുട്ടാക്ക കട്ടാഡ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ടോർപിഡോ ആക്രമണവുമല്ല കപ്പലിനു നേരെയുണ്ടായത്.

സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈത്ത് എന്നീ മധ്യപൗരസ്ത്യ രാജ്യങ്ങളിൽ നിന്നുള്ള എണ്ണയുടെ സിംഹഭാഗവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിനു സമീപമായിരുന്നു വ്യാഴാഴ്ചത്തെ ആക്രമണം, ആഗോള ഇന്ധന കൈമാറ്റത്തിന്റെ അഞ്ചിലൊന്നും ഇതുവഴിയാണു നടക്കുന്നത്. ജപ്പാനെ സംബന്ധിച്ചിടത്തോളം അതീവ നിർണായകമാണ് ഈ കപ്പൽപ്പാത. ഇതിലൂടെയല്ലാതെ പെട്രോളും മറ്റ് അനുബന്ധ ഉൽപന്നങ്ങളും ജപ്പാനിലേക്കു കൊണ്ടുപോകാനാകില്ല.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ഡ്രോൺ പിടിച്ചെടുത്തതിന് പകരമായി രണ്ട് ബ്രിട്ടീഷ് കപ്പലുകൾ പിടിച്ചെടുത്ത് ഇറാന്റെ ഉഗ്രൻ മറുപടി; ഭീഷണിക്ക് അപ്പുറത്തേക്ക് നീങ്ങേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ് അടിയന്തര ചർച്ചകളുമായി അമേരിക്ക; ഭയം ലേശമില്ലാതെ ഉരുളയ്ക്കുപ്പേരി നടപടികളുമായി ഇറാൻ രണ്ടും കൽപ്പിച്ച് മുന്നോട്ട്; സംഘർഷം അതിരൂക്ഷം; യുദ്ധമല്ലാതെ മറ്റൊരു വഴിയുമില്ലാതെ ഹോർമുസ് കടലിടുക്ക്
മാർ ആലഞ്ചേരിയുടെ അരമനയിൽ സമരം നടത്തുന്ന വൈദികർക്കെതിരെ പ്രതിഷേധവുമായി വിശ്വാസികൾ അരമനയ്ക്ക് മുമ്പിൽ; വൈദികരല്ലാത്തവരെയെല്ലാം പുറത്താക്കി പൊലീസ്; സമരത്തിലുള്ള ഒരു വൈദികൻ മദ്യപിച്ച് ലക്ക് കെട്ട് ചുറ്റിക്കറങ്ങുന്നുവെന്ന് ആരോപിച്ച് വിശ്വാസികൾ; വൈദികരെ പുറത്താക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ഇതുവരെ മൗനം പാലിച്ച മറ്റു രൂപതകളിലെ മെത്രാന്മാർ കൂടി വിമതർക്കെതിരെ ശബ്ദം ഉയർത്തിയതോടെ സമരക്കാർ എങ്ങനേയും തടിയൂരാൻ നീക്കം തുടങ്ങി
എന്റെ മാല പൊട്ടിച്ചേയെന്ന് വയസായ അമ്മയുടെ നിലവിളി; പെട്ടെന്ന് ബാഗും മൊബൈലും കണ്ടക്ടറെ ഏൽപിച്ച് തമിഴ് നാടോടി സ്ത്രീയുടെ പിന്നാലെ ഓടി കാൽ തട്ടി വീഴ്‌ത്തി നിലത്തിട്ട് ഷാൾ കൊണ്ട് കെട്ടി; വൃദ്ധയുടെ മാല പൊട്ടിച്ച കള്ളിയെ ഓടിച്ചിട്ട് പിടിച്ച റിനി റോബിൻ ഓർക്കാപ്പുറത്ത് താരമായി; മുമ്പ് ഒരുഞരമ്പ് രോഗിയെ കനാലിൽ തള്ളിയ കഥകൂടി മറുനാടനോട് പങ്കുവച്ച് സിവിൽ സർവീസ് വിദ്യാർത്ഥിനി
ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു; തലശ്ശേരി ആറാംമൈലിൽ വെച്ച് പുലർച്ചെ അഞ്ച് മണിക്ക് വാഹനം അപകടത്തിൽപ്പെട്ടതുകൊല്ലത്തെ പരിപാടിക്ക് പോകാനായി റെയിൽവേ സ്‌റ്റേഷനിലേക്ക് പോകവേ; ഗൺമാനും അപകടത്തിൽ പരിക്കേറ്റു; റോഡിൽ പരിക്കേറ്റു കിടന്ന നേതാവിനെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത് ഹൈവേ പെട്രോൾ സംഘം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ