Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകത്തേറ്റവും സമാധാനമുള്ള രാജ്യങ്ങൾ ഐസ്‌ലൻഡും ന്യൂസിലൻഡും പോർച്ചുഗലും; നരകതുല്യമായ നാട് അഫ്ഗാനും സിറിയയും സൗത്ത് സുഡാനും യെമനും ഇറാഖും; അറബ് രാജ്യങ്ങളിൽ ഏറ്റവും മികച്ചത് ഖത്തർ; പാക്കിസ്ഥാനെക്കാൾ ഭേദമെങ്കിലും ഇന്ത്യയുടെ റാങ്കിങ് പരിതാപകരം

ലോകത്തേറ്റവും സമാധാനമുള്ള രാജ്യങ്ങൾ ഐസ്‌ലൻഡും ന്യൂസിലൻഡും പോർച്ചുഗലും; നരകതുല്യമായ നാട് അഫ്ഗാനും സിറിയയും സൗത്ത് സുഡാനും യെമനും ഇറാഖും; അറബ് രാജ്യങ്ങളിൽ ഏറ്റവും മികച്ചത് ഖത്തർ; പാക്കിസ്ഥാനെക്കാൾ ഭേദമെങ്കിലും ഇന്ത്യയുടെ റാങ്കിങ് പരിതാപകരം

മറുനാടൻ മലയാളി ബ്യൂറോ

മാധാനമാണ് ലോകത്ത് മനുഷ്യൻ കൊതിക്കുന്ന ഏറ്റവും വലിയ കാര്യം. ഭീകരതയും പലതരം തീവ്രവാദങ്ങളും നിറയുന്ന ലോകത്ത് സമാധാനത്തോടെ കഴിയാൻ ആരാണ് ആഗ്രഹിക്കാത്തത്. ആ ആഗ്രഹം പൂർണമായും സാധിക്കണമെങ്കിൽ നിങ്ങൾ ഐസ്‌ലൻഡിലേക്ക് പോവുക. ഗ്ലോബൽ പീസ് ഇൻഡെക്‌സ് പ്രകാരം ലോകത്തേറ്റവും സമാധാനമുള്ള രാജ്യം ഐസ്‌ലൻഡാണ്. പലതരം പ്രശ്‌നങ്ങൾ നിറയുന്നുണ്ടെങ്കിലും, ലോകത്തെ സമാധാനം കൂടുതൽ മെച്ചപ്പെട്ടുവരുന്ന കാലം കൂടിയാണിതെന്ന് ഈ റാങ്കിങ് സൂചിപ്പിക്കുന്നു.

സമാധാനവും സ്വസ്ഥതയും തെല്ലും ലഭിക്കാത്ത ചില രാജ്യങ്ങളുമുണ്ട്. നരകതുല്യമെന്ന വിശേഷിപ്പിക്കാവുന്ന ആ പട്ടികയിൽ ഒന്നാമത് അഫ്ഗാനിസ്ഥാനാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ശക്തി ക്ഷയിച്ചതോടെ, സിറിയയിലെ നില മെച്ചപ്പെട്ടു. അതിനെക്കാൾ കഷ്ടമാണ് അഫ്ഗാനിലെ സ്ഥിതി. അഫ്ഗാൻ കഴിഞ്ഞാൽ സിറിയയാണ് നരകങ്ങളിൽ മു്ന്നിലുള്ളത്. സൗത്ത് സുഡാൻ, യെമൻ, ഇറാഖ് എന്നിവയാണ് ആ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റ് രാജ്യങ്ങൾ.

സമാധാനത്തിൽ മുൻപന്തിയുള്ള രാജ്യങ്ങളിൽ ഒന്നാമത് ഐസ്‌ലൻഡാണ്. ക്രൈസ്റ്റ്ചർച്ചിലെ പള്ളിയിൽ തീവ്രവാദി വെടിയുതിർത്ത് അമ്പതിലേറെപ്പേരുടെ ജീവനെടുത്തെങ്കിലും ന്യൂസീലൻഡ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുനിൽക്കുന്നു. പോർച്ചുഗൽ, ഓസ്ട്രിയ, ഡെന്മാർക്ക്, കാനഡ, സിംഗപ്പുർ, സ്ലേവേനിയ, ജപ്പാൻ, ചെക്ക് റിപ്പബ്ലിക്ക് എന്നിവയാണ് ആദ്യ പത്തിലുൾപ്പെട്ട മറ്റു രാജ്യങ്ങൾ. സമാധാനം കുറഞ്ഞ രാജ്യങ്ങളുടെ ആദ്യ പത്തിലുള്ള മറ്റു രാജ്യങ്ങൾ സോമാലിയ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ലിബിയ, ഡി.ആർ.കോംഗോ, റഷ്യ എന്നിവയാണ്. പട്ടികയിൽ റഷ്യ പത്താം സ്ഥാനത്തെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം.

പട്ടികയിൽ 141-ാം സ്ഥാനത്താണ് ഇന്ത്യ. അയൽരാജ്യമായ പാക്കിസ്ഥാൻ 153-ാം സ്ഥാനത്തും. പാക്കിസ്ഥാനെക്കാൾ മു്ന്നിലാണ് എന്ന് ആശ്വസിക്കാമെന്നല്ലാതെ ഇന്ത്യയുടെ നില അല്പം പോലും മെച്ചമല്ല. ലോകത്തെ 163 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ 141-ാം സ്ഥാനത്ത് നിൽക്കുന്നതെന്ന് ആലോചിക്കുക. അയൽരാജ്യമായ ഭൂട്ടാൻ 15-ാം സ്ഥാനത്തും ശ്രീലങ്ക 72-ാം സ്ഥാനത്തും നേപ്പാൾ 76-ാം സ്ഥാനത്തും നിൽ്കുന്നു. 110-ാം സ്ഥാനത്തുള്ള ചൈനയും ഇന്ത്യക്കാൾ മുന്നിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP