Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്പൈ ഡ്രോൺ വെടി വച്ച് വീഴ്‌ത്തിയിട്ടും തിരിച്ചടിക്കാൻ പേടിച്ച് അമേരിക്ക; ഇറാന്റെ തീരുമാനം അല്ലെന്ന് ഒരു ഭ്രാന്തൻ ജനറലുടെ വിഢിത്തമെന്നും പറഞ്ഞ് ലഘൂകരിക്കാൻ ട്രംപ്; ഇറാനെ ആക്രമിക്കാൻ അമേരിക്കയ്ക്ക് ഭയമെന്ന് വിലയിരുത്തി ലോകം; സൂക്ഷിച്ചാൽ അമേരിക്കയ്ക്ക് നല്ലതെന്ന് പുട്ടിനും

സ്പൈ ഡ്രോൺ വെടി വച്ച് വീഴ്‌ത്തിയിട്ടും തിരിച്ചടിക്കാൻ പേടിച്ച് അമേരിക്ക; ഇറാന്റെ തീരുമാനം അല്ലെന്ന് ഒരു ഭ്രാന്തൻ ജനറലുടെ വിഢിത്തമെന്നും പറഞ്ഞ് ലഘൂകരിക്കാൻ ട്രംപ്; ഇറാനെ ആക്രമിക്കാൻ അമേരിക്കയ്ക്ക് ഭയമെന്ന് വിലയിരുത്തി ലോകം; സൂക്ഷിച്ചാൽ അമേരിക്കയ്ക്ക് നല്ലതെന്ന് പുട്ടിനും

മറുനാടൻ മലയാളി ബ്യൂറോ

യുഎസിന്റെ സ്പൈ ഡ്രോൺ വ്യാഴാഴ്ച ഇറാൻ സേന വെടിവച്ചിട്ടും അതിനെതിരെ തിരിച്ചടിക്കാൻ യുഎസ് ഇനിയും ധൈര്യം കാണിക്കാത്തത് ആഗോളതലത്തിൽ വൻ ചർച്ചയാകുന്നു. ഇറാനെതിരെ യുദ്ധം ചെയ്യാൻ അമേരിക്കയ്ക്ക് പേടിയാണെന്ന അഭിപ്രായവും ഇതിനെ തുടർന്ന് ഉയർന്ന് വന്നിട്ടുണ്ട്.

ഇറാന്റെ തീരുമാനത്തെ തുടർന്നല്ല തങ്ങളുടെ ഡ്രോൺ വെടി വച്ചിട്ടതെന്നും മറിച്ച് ഇറാനിലെ ഒരു ഭ്രാന്തൻ ജനറലിന്റെ വിഢിത്തമായിരുന്നു ഇതെന്നുമെന്നും പറഞ്ഞ് സംഭവത്തെ ലഘൂകരിക്കാനാണ് യുഎസ്പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമിക്കുന്നത്. പ്രശ്നത്തിൽ എടുത്ത് ചാടി പ്രതികരിക്കാതെ സൂക്ഷിച്ചാൽ അമേരിക്കയ്ക്ക് തന്നെയാണ് നല്ലതെന്ന കടുത്ത താക്കീത് നൽകി റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിനും രംഗത്തെത്തിയിട്ടുണ്ട്.

ഇതൊരു അപകടമാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നു ഇറാൻ ഗവൺമെന്റിന്റെ ഉത്തരവിനെ തുടർന്നല്ല ഈ ഡ്രോൺ വെടിവച്ചിട്ടതെന്നും ഇന്നലെ ഓവൽ ഓഫീസിൽ വച്ച് ട്രംപ് റിപ്പോർട്ടർമാരോട് സൂചിപ്പിച്ചിരുന്നു. ഇതിനെ കുറിച്ച് കൂടുതൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

എന്നാൽ ഡ്രോൺ വെടിവച്ചിട്ട സംഭവത്തിൽ യുഎസ് തിരിച്ചടി നൽകാതിരിക്കില്ലെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. സംഭവത്തെ കുറിച്ച് അന്താരാഷ്ട്ര നേതാക്കന്മാർ പെട്ടെന്ന് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. എന്നാൽ പ്രദേശത്ത് കടുത്ത സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ടെന്നും ഈ വിഷയത്തിൽ സൂക്ഷിച്ച് മുന്നോട്ട് പോയാൽ അമേരിക്കയ്ക്ക് തന്നെയാണ് നല്ലതെന്ന താക്കീതുമായി റഷ്യൻ പ്രസിഡന്റ് പുട്ടിൻ അധികം വൈകാതെ രംഗത്തെത്തിയിരുന്നു.

180മില്യൺ ഡോളർ വില വരുന്ന തങ്ങളുടെ ഡ്രോൺ ഇന്റർനാഷണൽ എയർസ്പേസിലൂടെയാണ് പറന്നിരുന്നതെന്നാണ് അമേരിക്ക പറയുന്നത്. എന്നാൽ ആർക്യു 4 ഗ്ലോബൽ ഹാക്ക് എന്ന യുഎസ് ഡ്രോൺ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് വെടിവച്ചിട്ടതെന്നുമാണ് ഇറാൻ പ്രതികരിച്ചിരിക്കുന്നത്. തന്റെ സൈനികർ ഒരു യുദ്ധത്തിന് ഇന്ന് തന്നെ തയ്യാറാണെന്നാണ് ഇറാൻ കമാൻഡർ ഹുസൈൻ സലാമി മുന്നറിയിപ്പേകുന്നത്. ഈ സ്പൈ ഡ്രോൺ ഇറാന്റെ കൈവശമെത്തിയാൽ യുഎസിന്റെ രഹസ്യങ്ങൾ ചോരുമെന്ന ഭയവും യുഎസ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഇറാൻ രണ്ട് ഓയിൽ ടാങ്കറുകൾക്ക് നേരെ ആക്രമണം നടത്തിയതിനെ തുടർന്ന് മേഖലയിൽ സംഘർഷം കനക്കുന്നതിനിടെയാണ് പുതിയ സംഭവം ഉടലെടുത്തിരിക്കുന്നത്.

യുഎസ് സേനയെ ഇറാനെതിരെ പ്രയോഗിക്കുന്നത് കടുത്ത ദുരന്തമുണ്ടാക്കുമെന്നാണ് പുട്ടിൻ ഇന്നലെ മുന്നറിയിപ്പേകുന്നത്. ഗൾഫിൽ നാശോന്മുഖമായ ഒരു സന്ദർഭമാണ് ഇറാൻ സൃഷ്ടിച്ചിരിക്കുന്നതെന്നാണ് സൗദി പ്രതികരിച്ചിരിക്കുന്നത്. ഇറാനെതിരെ യുഎസ് നടത്തുന്ന ഏത് നീക്കത്തിനും കടുത്ത വില നൽകേണ്ടി വരുമെന്നാണ് പുട്ടിൻ മുന്നറിയിപ്പേകുന്നത്. ഇറാന്റെ അടുത്ത സഖ്യരാജ്യമെന്ന നിലയിൽ പുട്ടിന്റെ മുന്നറിയിപ്പ് നിർണായകമാണ്.

ഇറാനുമായുള്ള ആണവക്കരാറിൽ നിന്നും ട്രംപ് ഏകപക്ഷീയമായി പിൻവാങ്ങിയത് മുതൽ റഷ്യ ഇറാനെ ഈ വിഷയത്തിൽ പിന്തുണച്ച് രംഗത്തുണ്ട്.എന്നാൽ യുഎസിനെ പിന്തുണച്ച് അവരുടെ സഖ്യരാജ്യവും ഇറാന്റെ ശത്രുവുമായ സൗദിയും അണിനിരന്നിട്ടുണ്ട്. ഇതിനാൽ മേഖലയിൽ കടുത്ത യുദ്ധത്തിനുള്ള സാധ്യത ശക്തമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP