Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറാന്റെ മൂന്ന് കേന്ദ്രങ്ങൾ ബോംബിട്ട് തീർക്കാൻ ഞാൻ ഉത്തരവ് നൽകി; മിസൈലുകൾ പറന്നുയരും മുമ്പാണ് 150 ജീവനുകൾ എടുക്കേണ്ടി വരുമെന്നറിയുന്നത്; ആളില്ലാത്ത ഒരു ഡ്രോണിന് വേണ്ടി അത്രയും ജീവൻ വേണ്ടെന്ന് വച്ചു; അവസാന നിമിഷം തിരിച്ചടിയിൽ നിന്നും പിന്മാറിയതിനെ കുറിച്ച് ട്രംപിന്റെ വിശദീകരണം ഇങ്ങനെ

ഇറാന്റെ മൂന്ന് കേന്ദ്രങ്ങൾ ബോംബിട്ട് തീർക്കാൻ ഞാൻ ഉത്തരവ് നൽകി; മിസൈലുകൾ പറന്നുയരും മുമ്പാണ് 150 ജീവനുകൾ എടുക്കേണ്ടി വരുമെന്നറിയുന്നത്; ആളില്ലാത്ത ഒരു ഡ്രോണിന് വേണ്ടി അത്രയും ജീവൻ വേണ്ടെന്ന് വച്ചു; അവസാന നിമിഷം തിരിച്ചടിയിൽ നിന്നും പിന്മാറിയതിനെ കുറിച്ച് ട്രംപിന്റെ വിശദീകരണം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ഇറാൻ സൈന്യം കഴിഞ്ഞ വ്യാഴാഴ്ച യുഎസ് ഡ്രോണിനെ വെടിവച്ച് വീഴ്‌ത്തിയതിന് തിരിച്ചടിയേകുന്നതിനായി ഇറാന്റെ മൂന്ന് കേന്ദ്രങ്ങൾ ബോംബിട്ട് തീർക്കാൻ താൻ ഉത്തരവ് നൽകിയിരുന്നുവെന്നും എന്നാൽ അവസാന നിമിഷം പിന്മാറുകയായിരുന്നുവെന്നും വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.

താൻ ആ മിസൈലുകൾ വർഷിക്കാൻ അനുവാദം നൽകിയിരുന്നുവെങ്കിൽ ചുരങ്ങിയത് 150 ജീവനുകളെങ്കിലും എടുക്കേണ്ടി വരുമായിരുന്നുവെന്നും ആളില്ലാത്ത ഒരു ഡ്രോണിന് വേണ്ടി അത്രയും ജീവൻ എടുക്കേണ്ടെന്ന് കരുതി ആക്രമണം വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നുമാണ് ട്രംപ് പറയുന്നത. അവസാന നിമിഷം ഇറാന് തിരിച്ചടി നൽകാതെ പിന്മാറിയതിനെ കുറിച്ച് ട്രംപ് ഇത്തരത്തിലാണ് വിശദീകരണം നൽകിയിരിക്കുന്നത്.

ഇറാനാണ് തങ്ങളുടെ ഡ്രോൺ വെടി വച്ച് വീഴ്‌ത്തിയതെന്ന് സ്ഥിരീകരിച്ചിട്ടും ഇറാന് അതിന് തിരിച്ചടി നൽകാതെ ട്രംപ് പേടിച്ച് പിന്മാറിയതാണെന്ന ആരോപണം വരെ ഈ സംഭവത്തെ കുറിച്ച് ഉയർന്നു വരുന്നതിനിടെയാണ് ഇതിന് വിശദീകരണം നൽകി ട്രംപ് മുന്നോട്ട് വന്നിരിക്കുന്നത്. ഇറാൻ ഔദ്യോഗികമായി ഉത്തരവ് നൽകിയിട്ടല്ല ഡ്രോൺ വെടിവച്ച് വീഴ്‌ത്തിയതെന്നും മറിച്ച് ഏതോ വിവരമില്ലാത്ത ഇറാൻ ജനറലിന്റെ വിഢിത്തം നിറഞ്ഞ പ്രവർത്തിയാണിതെന്നും ട്രംപ് കഴിഞ്ഞ ദിസവം പ്രതികരിച്ചിരുന്നു.

തന്റെ അനുവാദം ലഭിച്ചിരുന്നുവെങ്കിൽ യുഎസ് സൈന്യം ഇറാന്റെ മൂന്ന് ടാർജറ്റുകൾ പത്ത് മിനുറ്റിനുള്ളിൽ തകർത്ത് തരിപ്പണമാക്കുമായിരുന്നുവെന്നും എന്നാൽ അതിനെ തുടർന്ന് 150 പേരെങ്കിലും മരിക്കുമായിരുന്നുവെന്നും 180 മില്യൺ ഡോളർ വില വരുന്നതാണെങ്കിലും തകർന്ന് വീണത് ആളില്ലാത്ത ഡ്രോണായതിനാൽ അതിന് വേണ്ടി ഇത്രയും ജീവൻ നഷ്ടപ്പെടുത്താൻ മനസ് അനുവദിക്കാത്തതുകൊണ്ട് അവസാന നിമിഷം ഇറാനെതിരെയുള്ള വ്യോമാക്രമണത്തിൽ നിന്നും പിന്മാറുകയായിരുന്നുവെന്നുമാണ് ട്രംപ് ആവർത്തിക്കുന്നത്.

ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമെനിയുമായി ചർച്ച നടത്താൻ ട്രംപ് മുന്നോട്ട് വന്നിരുന്നുവെന്നാണ് ഇറാൻ പ്രതികരിച്ചിരിക്കുന്നത്. ഈ ഡ്രോണിനൊപ്പം പറന്നിരുന്ന യുഎസിന്റെ നേവി പോസെയ്ഡൻ പി-8 ചാരവിമാനത്തെ വെടിവച്ചിടാനും തങ്ങളുടെ സൈന്യത്തിന് സാധിക്കുമായിരുന്നുവെന്നും അങ്ങനെ ചെയ്തിരുന്നുവെങ്കിൽ 35 അമേരിക്കൻ സൈനികർ കൊല്ലപ്പെടുമായിരുന്നുവെന്നും എന്നാൽ അവസാന നിമിഷം അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നുമാണ് ഇറാൻ വെളിപ്പെടുത്തുന്നത്.

വെടിവച്ചിട്ട തങ്ങളുടെ ഡ്രോൺ ഇന്റർനാഷണൽ എയർസ്പേസിലൂടെയാണ് പറന്നിരുന്നതെന്നാണ് യുഎസ് പറയുന്നത്. എന്നാൽ അത് തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് കടന്ന് കയറിയതിനെ തുടർന്നാണ് വെടിവച്ചിട്ടതെന്നാണ് ഇറാൻ വിശദീകരിക്കുന്നത്. നിലവിൽ ഇത്തരത്തിൽ ഗൾഫിൽ കടുത്ത യുദ്ധ സാധ്യത നിലനിൽക്കുന്നതിനാൽ യുണൈറ്റഡ് എയർലൈൻസ്, ക്വാന്റാസ്, എയർഫ്രാൻസ്, തുടങ്ങിയ വിമാനകമ്പനികൾ ഗൾഫ് വഴിയുള്ള വിമാനങ്ങൾ വഴി തിരിച്ച് വിടുന്നുണ്ട്.

ഇറാന് തിരിച്ചടി നൽകാൻ വ്യത്യസ്തമായ സൈറ്റുകളിൽ മിസൈലുകൾ തയ്യാറാക്കി നിർത്തിയിരുന്നുവെന്നും എന്നാൽ ഈ ആക്രമണങ്ങൾ നടത്തിയാൽ എത്ര പേർ കൊല്ലപ്പെടുമെന്ന് താൻ അന്വേഷിക്കുകയും 150 പേരെങ്കിലും കൊല്ലപ്പെടുമെന്നറിഞ്ഞപ്പോൾ ആക്രമണത്തിൽ നിന്നും അവസാന നിമിഷം പിന്മാറുകയായിരുന്നുവെന്നും ട്രംപ് വിശദീകരിക്കുന്നു.അമേരിക്കൻ ആക്രമണം ഉടൻ ഉണ്ടാകുമെന്നും ട്രംപിന് ടെഹ്റാനുമായി നേരിട്ട് സംസാരിക്കണമെന്നും ഒമാൻ വഴി തങ്ങൾക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നും ഇറാൻ വെളിപ്പെടുത്തുന്നു. എന്നാൽ ഇത് അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP