Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇറാന്റെ മിസൈൽ-റോക്കറ്റ് ശൃംഖലയെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടർ ശൃംഖല സൈബർ ആക്രണത്തിലൂടെ തകർത്ത് അമേരിക്ക; നേർക്കുനേർ യുദ്ധത്തിൽ നിന്നും മാറി നിൽക്കുമ്പോഴും ഇറാന്റെ ചിറകരിയാൻ ഒന്നിനു മേൽ ഒന്നായി പദ്ധതികൾ ആവിഷ്‌കരിച്ച് ട്രംപ് ഭരണകൂടം; പിന്തുണയുമായി ബ്രിട്ടനും രംഗത്ത്; ഏത് നിമിഷവും യുദ്ധമെന്ന റിപ്പോർട്ടുകൾ തുടരുന്നു

ഇറാന്റെ മിസൈൽ-റോക്കറ്റ് ശൃംഖലയെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടർ ശൃംഖല സൈബർ ആക്രണത്തിലൂടെ തകർത്ത് അമേരിക്ക; നേർക്കുനേർ യുദ്ധത്തിൽ നിന്നും മാറി നിൽക്കുമ്പോഴും ഇറാന്റെ ചിറകരിയാൻ ഒന്നിനു മേൽ ഒന്നായി പദ്ധതികൾ ആവിഷ്‌കരിച്ച് ട്രംപ് ഭരണകൂടം; പിന്തുണയുമായി ബ്രിട്ടനും രംഗത്ത്; ഏത് നിമിഷവും യുദ്ധമെന്ന റിപ്പോർട്ടുകൾ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കഴിഞ്ഞ വ്യാഴാഴ്ച യുഎസിന്റെ സ്പൈ ഡ്രോണായ ആർക്യു 4 ഗ്ലോബൽ ഹാക്ക് ഇറാൻ സൈന്യം വെടിവച്ചിട്ടതിനുള്ള പ്രതികാരമായി യുഎസ് ഇറാന്റെ മിസൈൽ-റോക്കറ്റ് ശൃംഖലയെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടർ ശൃംഖല സൈബർ ആക്രമണത്തിലൂടെ തകർത്തുവെന്ന് റിപ്പോർട്ട്. അമേരിക്ക തന്നെയാണ് ഈ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിൽ നേർക്കുനേർ യുദ്ധത്തിൽ നിന്നും യുഎസ് മാറി നിൽക്കുമ്പോഴും ഇറാന്റെ ചിറകരിയാൻ ഒന്നിനു മേൽ ഒന്നായി പദ്ധതികൾ ആവിഷ്‌കരിച്ച് ട്രംപ് ഭരണകൂടം മുന്നോട്ട് പോകുന്നുവെന്നാണ് റിപ്പോർട്ട്.

അമേരിക്ക ഇറാനെതിരെ നടത്തുന്ന ഇത്തരം നീക്കങ്ങൾക്ക് ശക്തമായ പിന്തുണയുമായി ബ്രിട്ടനും രംഗത്തെത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന് ഏത് നിമിഷവും യുദ്ധമെന്ന മുന്നറിയിപ്പുകൾ തുടരുന്നുമുണ്ട്. തങ്ങളുടെ ഡ്രോൺ വെടിവച്ചിട്ടതിന് പ്രതികാരമായി ഇറാന് നേരെ കടുത്ത സൈബർ ആക്രമണത്തിന് ഉത്തരവിട്ടിരുന്നത് യുഎസ് പ്രസിഡന്റ് ട്രംപ് തന്നെയാണെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. നിലവിലെ യുദ്ധങ്ങളുടെ നട്ടെല്ലായ റോക്കറ്റുകളെയും മിസൈലുകളെയും നിയന്ത്രിക്കുന്ന ഇറാന്റെ കമ്പ്യൂട്ടർ ശൃംഖല പുതിയ യുഎസ് ആക്രമണത്തിലൂടെ തകർന്ന് തരിപ്പണമായിരിക്കുന്നുവെന്നാണ് ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.

ഗൾഫ് മേഖലയിൽ കപ്പലുകൾ ആക്രമിച്ച ചാരസംഘടനയെയും യുഎസ് ആക്രമണത്തിലൂടെ ലക്ഷ്യമിട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. എന്നാൽ അമേരിക്കയുടെ പുതിയ ആക്രമണഅവകാശവാദത്തോട് ഇറാന്റെ പ്രതികരണം പുറത്ത് വന്നിട്ടില്ല. ഇത്തരത്തിലൊരു സൈബർ ആക്രമണം ഉണ്ടായോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ഇറാനിലെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇറാനെതിരെ മേഖലയിൽ യുഎസ് നടത്തുന്ന നീക്കത്തിൽ ബ്രിട്ടൻ പങ്ക് ചേരുന്നത് പരിഗണിക്കുന്നുവെന്നാണ് ഇപ്പോഴത്തെ ഫോറിൻ സെക്രട്ടറിയും പ്രധാനമന്ത്രി സ്ഥാനാർത്ഥികളിലൊരാളുമായ ജെറമി ഹണ്ട് ഇന്നലെ രാത്രി വെളിപ്പെടുത്തിയിരിക്കുന്നത്.

വളരെ കാലമായി തങ്ങളുടെ സഖ്യകക്ഷിയായി തുടരുന്ന യുഎസിനൊപ്പമാണ് ഈ പ്രശ്നത്തിൽ ബ്രിട്ടൻ നിലകൊള്ളുകയെന്നാണ് ഹണ്ട് ഇന്നലെ നയം വ്യക്തമാക്കിയിരിക്കുന്നത്. ഇറാൻ പ്രശ്നത്തിൽ അമേരിക്ക സഹായം അഭ്യർത്ഥിച്ചാൽ അത് നൽകിയേക്കുമെന്നും അദ്ദേഹം സൂചനയേകുന്നു. മിഡിൽ ഈസ്റ്റിൽ അസ്ഥിരതയുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും ഇറാനെ നിയന്ത്രിച്ചേ മതിയാവൂ എന്നാണ് ഹണ്ട് പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ ഡ്രോൺ വെടിവച്ച് വീഴ്‌ത്തിയതിനെ തുടർന്ന് ഇറാന് നേരെ കടുത്ത മിസൈൽ ആക്രമണം നടത്താൻ തയ്യാറെടുത്തിരുന്നുവെന്നും എന്നാൽ ഇതിൽ 150 ജീവനുകളെങ്കിലും നഷ്ടപ്പെടുമെന്ന് കരുതി അവസാന നിമിഷം പിന്മാറുകയായിരുന്നുവെന്നും ട്രംപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ഇത് യുഎസിന്റെ ദൗർബല്യമായി കരുതരുതെന്നും ട്രംപ് മുന്നറിയിപ്പേകിയിരുന്നു. ഇറാനും മറ്റ് ആറ് വൻ ലോക ശക്തികളും തമ്മിൽ ഒപ്പ് വച്ച ആണവ കരാറിൽ നിന്നും യുഎസ് കഴിഞ്ഞ വർഷം ഏകപക്ഷീയമായി പിന്മാറിയതോടെയാണ് ഇറാനും യുഎസും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP