Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയെ നാറ്റോ സഖ്യരാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയർത്തി അമേരിക്കൻ സെനറ്റ് ബിൽ പാസാക്കി; ഇന്ത്യയ്ക്ക് സ്റ്റാ ടയർ 1 സ്റ്റാറ്റസ് നൽകി ലോകത്തെ ഞെട്ടിച്ച് തൊട്ടുപിന്നാലെ മറ്റൊരു രാജ്യത്തിനും നൽകാത്ത അംഗീകാരം നൽകിയതോടെ ഇന്ത്യയെ ആശങ്കയോടെ നോക്കി ചൈനയും പാക്കിസ്ഥാനും; ഇനി അമേരിക്കയുടെ യുദ്ധങ്ങൾക്ക് ഇന്ത്യയും ഒപ്പം നിൽക്കും; ഇന്ത്യയെ കാക്കാൻ അമേരിക്കയും സഖ്യകക്ഷികളും പറന്നെത്തും

ഇന്ത്യയെ നാറ്റോ സഖ്യരാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയർത്തി അമേരിക്കൻ സെനറ്റ് ബിൽ പാസാക്കി; ഇന്ത്യയ്ക്ക് സ്റ്റാ ടയർ 1 സ്റ്റാറ്റസ് നൽകി ലോകത്തെ ഞെട്ടിച്ച് തൊട്ടുപിന്നാലെ മറ്റൊരു രാജ്യത്തിനും നൽകാത്ത അംഗീകാരം നൽകിയതോടെ ഇന്ത്യയെ ആശങ്കയോടെ നോക്കി ചൈനയും പാക്കിസ്ഥാനും; ഇനി അമേരിക്കയുടെ യുദ്ധങ്ങൾക്ക് ഇന്ത്യയും ഒപ്പം നിൽക്കും; ഇന്ത്യയെ കാക്കാൻ അമേരിക്കയും സഖ്യകക്ഷികളും പറന്നെത്തും

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക്: പാക്കിസ്ഥാനും ചൈനയും അടക്കമുള്ള ഇന്ത്യൻ എതിരാളികളുടെ ഉറക്കം കെടുത്തി യുഎസ് ഇന്ത്യയെ നാറ്റോയുടെ പങ്കാളിയാക്കുന്നതിനുള്ള നീക്കം ശക്തമാക്കി.നേരത്തെ സ്ട്രാറ്റജിക്ക് ട്രേഡ് അഥോറൈസേഷൻ-1 അഥവാ സ്റ്റാ ടയർ-1 സ്റ്റാറ്റസ് നൽകി ഇന്ത്യയെ അംഗീകരിച്ച് ലോകത്തെ ഞെട്ടിച്ചതിന് തൊട്ട് പിന്നാലെയാണ് പുതിയ നീക്കവും നടക്കുന്നത്. പുതിയ നീക്കമനുസരിച്ച് ഇന്ത്യയുമായി വ്യാപാര വാണിജ്യ ബന്ധങ്ങൾക്ക് പുറമെ ഇന്ത്യയെ നാറ്റോയുടെ പങ്കാളിയാക്കി മാറ്റാനാണ് യുഎസ് മുൻകൈയെടുത്തിരിക്കുന്നത്.ഇത് പ്രകാരം ഇന്ത്യയെ നാറ്റോ സഖ്യരാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയർത്തി അമേരിക്കൻ സെനറ്റ് ബിൽ പാസാക്കിയിരിക്കുകയാണ്.

ഇന്ത്യയ്ക്ക് സ്റ്റാ ടയർ 1 സ്റ്റാറ്റസ് നൽകി ലോകത്തെ ഞെട്ടിച്ച് തൊട്ടുപിന്നാലെ മറ്റൊരു രാജ്യത്തിനും നൽകാത്ത അംഗീകാരം ഇത്തരത്തിൽ നൽകാനൊരുങ്ങുന്നതോടെ ഇന്ത്യയെ ആശങ്കയോടെ നോക്കി ചൈനയും പാക്കിസ്ഥാനും രംഗത്തെത്തിയിട്ടുണ്ട്. പുതിയ നീക്കമനുസരിച്ച് ഇനി അമേരിക്കയുടെ യുദ്ധങ്ങൾക്ക് ഇന്ത്യയും ഒപ്പം നിൽക്കുന്നതായിരിക്കും. ഇതിന് പുറമെ ഇന്ത്യയെ കാക്കാൻ അമേരിക്കയും സഖ്യകക്ഷികളും പറന്നെത്തുകയും ചെയ്യും. പുതിയ നീക്കത്തിലൂടെ ഇന്ത്യയെ നാറ്റോ സഖ്യകക്ഷികളുടെ സ്ഥാനത്തേക്ക് ഉയർത്തുന്നതിനാണ് യുഎസ് ലോ മെയ്‌ക്കർമാരും ട്രംപ് ഭരണകൂടവും തീരുമാനിച്ചിരിക്കുന്നത്.

ഇത് പ്രാബല്യത്തിൽ വരുത്തുന്നതിനായി യുഎസ് സെനറ്റ് കഴിഞ്ഞ ആഴ്ച ഇത് സംബന്ധിച്ച ലെജിസ്ലേറ്റീവ് പ്രൊവിഷൻ പാസാക്കിയിട്ടുണ്ട്.2020ലേക്കുള്ള നാഷണൽ ഡിഫെൻസ് അഥോറൈസേഷൻ ആക്ടിന്റെ ഭാഗമായി ഇത് സംബന്ധിച്ച ഭേദഗതി സെനറ്റ് ഇന്ത്യ കൗകസ് കോ ചെയേർസായ സെനറ്റർ ജോൺ കോർനിനും സെനറ്റർ മാർക്ക് വാർനറും കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസും ഇന്ത്യയും തമ്മിലുള്ള സഹകരണം വർധിക്കുന്നതായിരിക്കും. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തീവ്രവാദത്തെ നേരിടുന്നതിനും മനുഷ്യത്വപരമായ പ്രവർത്തനങ്ങളിലും കൈകോർത്തായിരിക്കും ഈ മേഖലയിൽ പ്രവർത്തിക്കുന്നത്.

ഇതിനായി സെക്രട്ടറി ഓഫ് ഡിഫെൻസിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ്-ഇന്ത്യാ സംയുക്ത സൈനികാഭ്യാസം വർധിപ്പിക്കുകയും ചെയ്യും. യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ് ഇതു പോലുള്ള ഭേദഗതി നടപ്പിലാക്കാനുള്ള നീക്കത്തിലാണ്. ഇതിനായി ലോ മേക്കർമാരായ ജോയ് വിൽസൻ, ബ്രാഡ് ഷെർമാൻ, അമി ബെറ, രാജ കൃഷ്ണമൂർത്തി, മറ്റ് ചില സെനറ്റർമാർ എന്നിവർ ഭേദഗതി അവതരിപ്പിച്ചിട്ടുണ്ട്.

ഈ രണ്ട് ഹൗസുകളിലൊന്ന് ഇത് പാസാക്കിയാൽ പ്രസിഡന്റ് ട്രംപിന്റെ അംഗീകാരത്തിനായി ഇത് അയക്കപ്പെടും.തുടർന്ന് ഇത് നിയമമായിത്തീരുകയും ചെയ്യും. ഇത് നിലവിൽ വന്നാൽ യുഎസിൽ നിന്നും ഇന്ത്യക്ക് അത്യന്താധുനിക ആയുധങ്ങൾ അനായാസം ലഭിക്കാനും വഴിയൊരുങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP