Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കയുടെ ഉപരോധം ഭയന്ന് റഷ്യയും ഇന്ത്യയും ആയുധ കച്ചവടം ഉറപ്പിച്ചത് രൂപയിൽ; ഇന്ത്യയുടെ പുതിയ പ്രതിരോധ മിസൈൽ സംവിധാനത്തിന് റഷ്യ രംഗത്തിറങ്ങിയതിൽ കലിപ്പ് മാറാതെ അമേരിക്ക; അടുത്ത സുഹൃത്തുക്കളായ ഇന്ത്യ ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് ട്രംപ്; എസ് 400 ആയുധ ഇടപാട് ഇന്ത്യ അമേരിക്ക ബന്ധം വഷളാക്കുമ്പോൾ

അമേരിക്കയുടെ ഉപരോധം ഭയന്ന് റഷ്യയും ഇന്ത്യയും ആയുധ കച്ചവടം ഉറപ്പിച്ചത് രൂപയിൽ; ഇന്ത്യയുടെ പുതിയ പ്രതിരോധ മിസൈൽ സംവിധാനത്തിന് റഷ്യ രംഗത്തിറങ്ങിയതിൽ കലിപ്പ് മാറാതെ അമേരിക്ക; അടുത്ത സുഹൃത്തുക്കളായ ഇന്ത്യ ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് ട്രംപ്; എസ് 400 ആയുധ ഇടപാട് ഇന്ത്യ അമേരിക്ക ബന്ധം വഷളാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇന്ത്യയും റഷ്യയും ഏറ്റവും പുതിയ ആയുധ കച്ചവടം ഉറപ്പിച്ചിരിക്കുന്നത് ഇന്ത്യൻ കറൻസിയായ രൂപയിലാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്.അമേരിക്കയുടെ ഉപരോധം ഭയന്നാണീ നീക്കം. ഇന്ത്യയുടെ പുതിയ മിസൈൽ സംവിധാനത്തിന് റഷ്യ രംഗത്തിറങ്ങിയതിൽ അമേരിക്കയ്ക്ക് കലിപ്പ് മാറുന്നില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്. അടുത്ത സുഹൃത്തായ ഇന്ത്യ ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് ട്രംപ് തന്നെ രംഗത്തെത്തിയിട്ടുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ പുതിയ എസ് 400 ആയുധ ഇടപാട് ഇന്ത്യ അമേരിക്ക ബന്ധം വഷളാക്കുകയാണ്.

ഇന്ത്യയും റഷ്യയും മൾട്ടി ബില്യൺ ഡോളർ മൂല്യമുള്ള ഈ ആയുധ ഇടപാട് തങ്ങളുടെ ദേശീയ കറൻസികളിലാണ് നടത്തിയിരിക്കുന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. യുഎസ് ഉപരോധത്തിന് പുറമെ ബാങ്കിങ് നിരോധനങ്ങളും ഒഴിവാക്കുന്നതിനാണ് ഇരുവരും ഈ തന്ത്രം പയറ്റിയിരിക്കുന്നത്. പുതിയ ഇടപാടിന്റെ ഭാഗമായി റഷ്യ സബ്മറൈനുകൾ, യുദ്ധക്കപ്പലുകൾ, ടാങ്കുകൾ, തുടങ്ങിയവയാണ് ഇന്ത്യക്ക് ലഭ്യമാക്കുന്നത്.ഇതിന് പുറമെ എയർ ഡിഫെൻസ് സിസ്റ്റങ്ങളും റഷ്യ ഇന്ത്യയ്ക്ക് ലഭ്യമാക്കുന്നുണ്ട്. ഇതിനുള്ള വില രൂപയിലും റഷ്യൻ കറൻസിയായ റൂബിളിലുമാണ് നൽകിയിരിക്കുന്നത്.

ഈ പേമെന്റ് മെത്തേഡ് ട്രംപുമായി ഇന്ത്യ നേടിയെടുക്കുന്ന കരാറുകളെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെങ്കിലും ഇതിന് മേൽ ട്രംപിന് പ്രതികാര പൂർവം ഉപരോധങ്ങൾ ഏർപ്പെടുത്താനാവില്ല. ഈ ഇടപാടിന്റെ പേരിൽ യുഎസിന് കൗണ്ടറിങ് അമേരിക്കാസ് അഡ്വർടൈസറീസ് ത്രൂ സാക്ഷൻസ് ആക്ട് (സിഎഎടിഎസ്എ) പ്രകാരം ഉപരോധം ഏർപ്പെടുത്താൻ കഴിഞ്ഞേക്കുമെന്ന ആശങ്കയും ശക്തമാണ്. ഇത്തരത്തിൽ അമേരിക്കയുടെ ഉപരോധ ഭീഷണി നിലനിൽക്കുമ്പോഴും റഷ്യൻ മാനുഫാക്ചറായ ആൽമാസ് അന്റെയുമായുണ്ടാക്കുന്ന നിർദിഷ്ട എസ് 400 ഡീലിൽ നിന്നും പിന്മാറില്ലെന്ന് ഇന്ത്യ തറപ്പിച്ച് പറയുന്നുണ്ട്.

എസ് 400 എന്നത് ഒരു അത്യന്താധുനിക മൊബൈൽ എയർ ഡിഫെൻസ് മിസൈൽ സിസ്റ്റമാണ്. ഏരിയൽ ടാർജറ്റുകളെ നശിപ്പിക്കുന്നതിനുള്ള മൂന്ന് വ്യത്യസ്ത തരത്തിലുള്ള മിസൈലുകളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. എസ് 400 പോലുള്ള വലിയ ആയുധ ഇടപാടുകൾക്ക് തങ്ങൾ സ്ഥിരമായ ഒരു പരിഹാരം കണ്ടെത്തിയെന്നാണ് റഷ്യയുടെ ഫെഡറൽ സർവീസ് ഫോർ മിലിട്ടറി ടെക്നിക്കൽ കോ ഓപറേഷൻ ഡയറക്ടറായ വ്ലാദിമർ ഡ്രോസ്സോവ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത് സംബന്ധിച്ച വിശദാംശങ്ങൾ അതീവ രഹസ്യമാണെങ്കിലും ഇതിന്റെ പേമെന്റിന് സുസ്ഥിര പരിഹാരം കണ്ടെത്തിയെന്ന് അദ്ദേഹം ആവർത്തിക്കുന്നു. എസ് 400നായി ഇന്ത്യയിൽ നിന്നും 2019 അവസാനമാകുമ്പോഴേക്കും റഷ്യക്ക് മുൻകൂട്ടി പണം സ്വീകരിക്കാനാവുമെന്നും 2025 ആകുമ്പോഴേക്കും ഇത് പ്രകാരം ആയുധങ്ങൾ ഇന്ത്യക്ക് ലഭ്യമാക്കുമെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP