Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുരക്ഷയൊരുക്കാൻ അയ്യായിരത്തിലേറെ പൊലീസുകാർ; നിരീക്ഷണത്തിന് എണ്ണൂറിൽ അധികം സിസിടിവി ക്യാമറകൾ; മോദിയേയും ഷി ജിൻ പിങിനേയും സ്വീകരിക്കാൻ ചൈനീസ് ഭാഷയിലും തമിഴിലും കട്ടൗട്ടുകളും ഫ്‌ളക്‌സ് ബോർഡുകളും; അയൽക്കാരുടെ ചർച്ചയിലെ അജണ്ട ബന്ധം മെച്ചപ്പെടുത്തൽ; വ്യാപാരവും അതിർത്തി പ്രശ്‌നവും കാശ്മീരും ചർച്ചയാകും; ഷി ജിൻ പിങ്ങിന്റെ വരവിൽ പ്രതിഷേധവുമായി ടിബറ്റ് വംശജരും

സുരക്ഷയൊരുക്കാൻ അയ്യായിരത്തിലേറെ പൊലീസുകാർ; നിരീക്ഷണത്തിന് എണ്ണൂറിൽ അധികം സിസിടിവി ക്യാമറകൾ; മോദിയേയും ഷി ജിൻ പിങിനേയും സ്വീകരിക്കാൻ ചൈനീസ് ഭാഷയിലും തമിഴിലും കട്ടൗട്ടുകളും ഫ്‌ളക്‌സ് ബോർഡുകളും; അയൽക്കാരുടെ ചർച്ചയിലെ അജണ്ട ബന്ധം മെച്ചപ്പെടുത്തൽ; വ്യാപാരവും അതിർത്തി പ്രശ്‌നവും കാശ്മീരും ചർച്ചയാകും; ഷി ജിൻ പിങ്ങിന്റെ വരവിൽ പ്രതിഷേധവുമായി ടിബറ്റ് വംശജരും

മറുനാടൻ മലയാളി ബ്യൂറോ

മഹാബലിപുരം: രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ചെന്നൈയിലെത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ചൈനീസ് പ്രസിഡന്റ് എത്തിയത്. രാവിലെ തന്നെ മോദി എത്തിയിരുന്നു. ഷീ ജിൻ പിങ് പുറപ്പെടുന്നതിന് മുൻപ് കശ്മീർ വിഷയത്തെ സംബന്ധിച്ച് നടത്തിയ പ്രസ്താവനയാണ് അസ്വാരസ്യം സൃഷ്ടിച്ചിരുന്നത്. കാശ്മീർ വിഷയം സൂക്ഷമമായി നിരീക്ഷിക്കുന്നു എന്ന ചൈനീസ് പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് ഇന്ത്യ ചുട്ട മറുപടി നൽകിയിരുന്നു. എന്തായാലും ഭീകര സംഘടനകൾക്കു ലഭിക്കുന്ന പരിശീലനം സാമ്പത്തിക സഹായം മറ്റു പിന്തുണകൾ എന്നിവയാവും കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാ വിഷയം.

വ്യാപാരം, പ്രതിരോധം, അതിർത്തി പ്രശ്നങ്ങൾ എന്നീ വിഷയങ്ങളായിരിക്കും ഇരു രാഷ്ട്രത്തലവന്മാരും തമ്മിലുള്ള അനൗദ്യോഗിക ചർച്ചയിൽ ഉരുത്തിരിയുക. ഉഭയകക്ഷി ബന്ധം പരമാവധി സുഗമമാകേണ്ടത് ഇരുരാജ്യങ്ങളുടെയും ആവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. അഭിപ്രായ വ്യത്യാസങ്ങൾ പരമാവധി കുറച്ച് നല്ല ബന്ധം സ്ഥാപിക്കുക എന്നത് തന്നെയാകും ഇരു നേതാക്കളും ലക്ഷ്യം വയ്ക്കുക. കഴിഞ്ഞ ഏപ്രിലിൽ ചൈനയിലെ വുഹാനിലായിരുന്നു ഷിയും മോദിയും നടത്തിയ ആദ്യ അനൗപചാരിക ഉച്ചകോടി.

അതിശക്തമായ സുരക്ഷയാണു മഹാബലിപുരത്ത് ഉച്ചകോടിക്കായി ഒരുക്കിയിട്ടുള്ളത്. അയ്യായിരത്തിലേറെ പൊലീസുകാർ നിതാന്ത ജാഗ്രതയോടെ നിലയുറപ്പിച്ചിരിക്കുന്നു. തീരത്തോടു ചേർന്നു നാവികസേനയും തീരസംരക്ഷണ സേനയും യുദ്ധക്കപ്പലുകൾ ഉൾപ്പെടെയുള്ള സുരക്ഷ ഒരുക്കിയിട്ടുണ്ട്. പൊലീസ് പട്രോളിങ് ശക്തമാക്കി. എണ്ണൂറോളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.മഹാബലിപുരത്തേയ്ക്കുള്ള റോഡുകൾക്കിരുവശത്തും ഫ്‌ളെക്‌സുകളിൽ മോദിയും ഷി ചിൻപിങ്ങും ചിരിച്ചു നിൽക്കുന്നു. തമിഴ്, ഇംഗ്ലിഷ്, ചൈനീസ് ഭാഷകളിൽ രണ്ടുപേരെയും സ്വാഗതം ചെയ്യുന്ന ബോർഡുകളുമുണ്ട്.

വീഥികൾ മിനുക്കിയും ശിൽപങ്ങളിൽ ചായമടിച്ചും അലങ്കാര വിളക്കുകൾ തെളിയിച്ചും നഗരം മുഖം മിനുക്കിയാണ് ചൈനീസ് പ്രസിഡന്റിനെ സ്വീകരിക്കാനൊരുങ്ങിയിരിക്കുന്നത്. കൂടുതൽ ബുദ്ധപ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചരഥങ്ങൾ, അർജുന തപസ്സ് ശിൽപങ്ങൾ, തീരക്ഷേത്രം എന്നിവ മോദിയും ഷിയും ഒരുമിച്ചു സന്ദർശിക്കും. ഇവിടെ ഫോട്ടോ ഷൂട്ടിനായി പൂക്കൾ വിരിച്ച പ്രത്യേക ഇരിപ്പിടമൊരുക്കി. ചൈനീസ് പ്രസിഡന്റിനെ വരവേൽക്കാൻ കഥകളിയുൾപ്പെടെയുള്ള പാരമ്പര്യ കലാരൂപങ്ങൾ അണിനിരക്കും. ഉച്ചകോടിക്കു ശേഷം ചൈനീസ് പ്രസിഡന്റ് നേപ്പാളിലേക്കും പോകും.

അതേസമയം. ചരിത്രപരവും സമകാലികവുമായ അഭിപ്രായഭിന്നതകൾക്ക് അതീതമായി സഹകരണ പങ്കാളിത്തം രൂപീകരിക്കാനാണ് ഇരുരാഷ്ട്രങ്ങളും ഊന്നൽ നൽകുന്നത്. ബീജിങ്ങിൽ നിന്ന് രാവിലെ പുറപ്പെടുന്ന ഷി വൈകുന്നരത്തോടെ മാമല്ലപുരത്തെത്തും. ഉഭയകക്ഷി ബന്ധം വളർത്താൻ വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ചൈനീസ് ഉപ വിദേശകാര്യമന്ത്രി ലുവോ സഹോയി പറഞ്ഞു. ഇതൊരു അനൗപചാരിക കൂടിക്കാഴ്ചയാണ്. ഷിയും മോദിയും നിശ്ചിത വിഷയങ്ങളില്ലാതെ സ്വതന്ത്രമായ ആശയവിനിമയമായിരിക്കും നടത്തുക.

കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ അനുകൂല നിലപാടാണ് ചൈന സ്വീകരിച്ചിരുന്നതെങ്കിലും ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കേണ്ടതാണു പ്രശ്നമെന്ന് കഴിഞ്ഞ ദിവസം നിലപാടു മാറ്റി. മഹാബലിപുരം ഉച്ചകോടിയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിനു പിന്നാലെ, ഇന്നലെ ഇമ്രാനും ഷിയും ബെയ്ജിങ്ങിൽ നടത്തിയ കൂടിക്കാഴ്ചയെപ്പറ്റി പുറത്തിറക്കി. ഷിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പ് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തുകയും, കശ്മീർ വിഷയത്തിൽ ചൈന വ്യത്യസ്ത നിലപാട് സ്വീകരിക്കുകയും ചെയ്തത് എന്തിനെന്ന കാര്യം വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP