Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഞ്ചു ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച് തുർക്കി; വെടിനിർത്തൽ കുർദിഷ് പോരാളികൾക്ക് ഒഴിഞ്ഞുപോകാൻ സമയം കൊടുക്കുന്നതിന്; അതിർത്തിയിലെ 20 കിലോമീറ്റർ ബഫർ സോണിൽ പ്രവേശനമില്ല; എർദോഹർ മഹാനായ നേതാവെന്ന് വാഴ്‌ത്തി ട്രംപ്; വെടി നിർത്തൽ താൽക്കാലികമെന്ന് മുന്നറിയിപ്പ് നൽകി എർദോഗൻ; ട്രംപിന്റെ വിചിത്ര നിലപാടിൽ കുർദിഷ് പോരാളികൾ നാമാവശേഷമാകുമ്പോൾ നോക്കി നിൽക്കാൻ വിധിക്കപ്പെട്ട് ലോകം

അഞ്ചു ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച് തുർക്കി; വെടിനിർത്തൽ കുർദിഷ് പോരാളികൾക്ക് ഒഴിഞ്ഞുപോകാൻ സമയം കൊടുക്കുന്നതിന്; അതിർത്തിയിലെ 20 കിലോമീറ്റർ ബഫർ സോണിൽ പ്രവേശനമില്ല; എർദോഹർ മഹാനായ നേതാവെന്ന് വാഴ്‌ത്തി ട്രംപ്; വെടി നിർത്തൽ താൽക്കാലികമെന്ന് മുന്നറിയിപ്പ് നൽകി എർദോഗൻ; ട്രംപിന്റെ വിചിത്ര നിലപാടിൽ കുർദിഷ് പോരാളികൾ നാമാവശേഷമാകുമ്പോൾ നോക്കി നിൽക്കാൻ വിധിക്കപ്പെട്ട് ലോകം

മറുനാടൻ മലയാളി ബ്യൂറോ

ഡമാസ്‌കസ്: അമേരിക്കയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ കുർദുകൾക്കെതിരേ സിറിയയിൽ അഞ്ചുദിവസത്തേക്ക് തുർക്കി വെടിനിർത്തൽ പ്രഖ്യാപിച്ചു. പ്രദേശത്തുനിന്ന് കുർദുകൾക്ക് ഒഴിഞ്ഞുപോകുന്നതിനായാണ് താൽക്കാലിക വെടിനിർത്തൽ. വെടിനിർത്തൽ ധാരണ അനുസരിക്കുമെന്ന് കുർദുകളുടെ സായുധ വിഭാഗമായ സിറിയൻ ഡമോക്രാറ്റിക് ഫോഴസസ് കമാൻഡർ മസ്ലൂം അ്ബ്ദി പറഞ്ഞു. കുർദുകളുടെ ജീവിതത്തിലെ മഹത്തായ ദിവസമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.

കുർദുകൾക്ക് സുരക്ഷിത സ്ഥാനത്തേക്കുമാറാൻ അഞ്ചുദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതായി അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസാണ് അറിയിച്ചത്. അത്രയും ദിവസം വടക്കൻ സിറിയയിൽ തുർക്കി സമാധാനം പാലിക്കും. അങ്കാറയിലെ യുഎസ് എംബസിയിൽവച്ചാണ് പെൻസ് പ്രഖ്യാപനം നടത്തിയത്. പ്രശ്‌നപരിഹാരത്തിനായി നേരിട്ടെത്തിയ പെൻസും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും നാലുമണിക്കൂറോളം തുർത്തി പ്രസിഡന്റ് റീസെപ് തായിപ് എർദോഗനുമായി ചർച്ച നടത്തി.

തുർക്കിയുമായി ധാരണയിലെത്താനാവില്ലെന്ന ആശങ്കയിലായിരുന്നു അമേരിക്കൻ അധികൃതർ. എന്നാൽ, തുർക്കി മുന്നോട്ടുവെച്ച കർശന ഉപാധികൾ അമേരിക്ക സമ്മതിച്ചതോടെ ധാരണ സാധ്യമായി. ഇതനുസരിച്ച് അതിർത്തിയിൽ 20 കിലോമീറ്റർ പരിധി ബഫർ സോണായി പ്രഖ്യാപിക്കും. ഇവിടേക്ക് കുർദുകൾ കയറാൻ പാടില്ല. ഫലത്ത്തിൽ സിറിയയുടെ ഒരു പ്രദേശത്ത് തുർക്കിക്ക് അധികാരം ഉറപ്പിക്കാൻ സഹായിക്കുന്നതാണ് ഈ ധാരണ.

തന്റെ ടീമിന്റെ ഉജ്വല വിജയമായാണ് ധാരണയെ ട്രംപ് വിശേഷിപ്പിച്ചത്. നേരത്തെ തുർക്കിയെ കടുത്ത ഭീഷണിയിലൂടെ വരുതിയിലാക്കാൻ ട്രംപ് ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. ധാരണയിൽ ഒപ്പുവെച്ചില്ലെങ്കിൽ തുർക്കിക്കെതിരേ ഉപരോധം കൊണ്ടുവരുമെന്നും അത് തുർക്കിയുടെ സമ്പദ്‌വവ്യവസ്ഥയെ തകർക്കുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി. എന്നാൽ, കുർദുകൾക്കുമേൽ നിർണായക മുൻതൂക്കം ലഭിക്കുന്ന രീതിയിൽ തുർക്കി മു്‌ന്നോട്ടുവെച്ച ഉപാധികളാണ് ഇപ്പോൾ നടപ്പിലായിട്ടുള്ളത്.

എന്നാൽ, അമേരിക്കയുമായെത്തിയ ധാരണയെ തുർക്കി വലിയ പ്രാധാന്യം കൽപ്പിക്കുന്നില്ല. ഇതൊരു വെടിനിർത്തലല്ലെന്നും കുർദ് സൈനികർക്ക് പിന്മാറാനുള്ള സമയം നൽകുക മാത്രമാണെന്നും തുർക്കി വിദേശകാര്യമന്ത്രി മെവ്‌ലൂട്ട് കാവുസോഗ്ലു പറഞ്ഞു. വെടിനിർത്തൽ അല്ല എന്ന് തുർക്കി ഊന്നിപ്പറഞ്ഞത്, അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്നവരോട് യാതൊരു ദയയുമുണ്ടാകില്ലെന്നതിന്റെ വ്യക്തമായ മുന്നറിയിപ്പാണെന്ന് വിലയിരുത്തപ്പടുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരേ സിറിയയിൽ അമേരിക്കയ്‌ക്കൊപ്പം ചേർന്ന് ആക്രമണം നടത്തിയവരാണ് കുർദുകളുടെ സിറിയൻ ഡമോക്രാറ്റിക് ഫ്രണ്ട്. എ്ന്നാൽ, തീവ്രവാദികളായാണ് തുർക്കി ഈ സംഘടനയെ വിലയിരുത്തുന്നത്. തുർക്കിയിൽ നിരോധിക്കപ്പെട്ട കുർദിസ്ഥാൻ വർക്കേഴ്‌സ് പാർട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് എസ്.ഡി.എസിനെതിരേ തുർക്കി ആക്രമണം നടത്തുന്നത്.

സിറിയൻ അതിർത്തിയിൽ 30 കിലോമീറ്റർവരെ സുരക്ഷിത മേഖലയാക്കി, അവിടെ അഭയാർഥികളെ പുനരധിവസിപ്പിക്കുകയാണ് തുർക്കിയുടെ ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP