Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

176 പേരുടെ ജീവന് ഉത്തരവാദി ട്രംപ് തന്നെ; ഇറാന്റെ വാദത്തെ പിന്തുണച്ച് കാനഡയും; കൊല്ലപ്പെട്ടവരിൽ ഏറെയും കാനഡക്കാരായതിനാൽ രോഷാകുലനായ പ്രധാനമന്ത്രി നടത്തിയ അഭിപ്രായ പ്രകടനത്തിൽ ഞെട്ടി അമേരിക്ക; അമേരിക്കയുടെ ഉറ്റ ചങ്ങാതിമാർ പോലും തള്ളിപ്പറയുന്ന ട്രംപിന്റെ ഭീകരത

176 പേരുടെ ജീവന് ഉത്തരവാദി ട്രംപ് തന്നെ; ഇറാന്റെ വാദത്തെ പിന്തുണച്ച് കാനഡയും; കൊല്ലപ്പെട്ടവരിൽ ഏറെയും കാനഡക്കാരായതിനാൽ രോഷാകുലനായ പ്രധാനമന്ത്രി നടത്തിയ അഭിപ്രായ പ്രകടനത്തിൽ ഞെട്ടി അമേരിക്ക; അമേരിക്കയുടെ ഉറ്റ ചങ്ങാതിമാർ പോലും തള്ളിപ്പറയുന്ന ട്രംപിന്റെ ഭീകരത

മറുനാടൻ മലയാളി ബ്യൂറോ

റാനിൽ കടുത്ത ആക്രമണങ്ങൾ നടത്തുകയും ഇറാൻ കമാൻഡർ ഖ്വാസിം സൊലൈമാനിയെ വധിക്കുകയും ചെയ്ത് മിഡിൽ ഈസ്റ്റിനെ സംഘർഷത്തിലേക്ക് തള്ളി വിട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ ശക്തമായ ഭാഷയിൽ വിമർശിച്ച് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡ്യൂ രംഗത്തെത്തി. ഇറാൻ ഉക്രയിൻ ജെറ്റ് എയർലൈനർ വിമാനം വെടിവച്ചിട്ട് 176 പേരുടെ ജീവൻ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദി ട്രംപ് തന്നെയാണെന്നാണ് ട്യൂഡ്യൂ തുറന്നടിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഇറാന്റെ വാദത്തിനൊപ്പം നിൽക്കുകയാണ് കാനഡ ഇപ്പോൾ ചെയ്തിരിക്കുന്നത്.

ജെറ്റ് വെടിവച്ചിട്ടതിൽ കൊല്ലപ്പെട്ടവരിൽ ഏറെയും കാനഡക്കാരായതിനാൽ ട്രൂഡ്യൂ തികഞ്ഞ രോഷത്തോടെയാണ് യുഎസിനെ വിമർശിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിന് തുടക്കം കുറിച്ചത് ട്രംപാണെന്നാണ് കാനഡ കുറ്റപ്പെടുത്തുന്നത്.എന്നും തങ്ങൾക്കൊപ്പം നിൽക്കുന്ന ട്യൂഡ്യൂവിന്റെ തുറന്ന അഭിപ്രായപ്രകടനത്തിൽ ഞെട്ടിയിരിക്കുകയാണ് അമേരിക്കയെന്നാണ് റിപ്പോർട്ട്. കാനഡയെ പോലുള്ള അമേരിക്കയുടെ ഉറ്റ ചങ്ങാതിമാർ പോലും തള്ളിപ്പറയുന്ന വിധത്തിലേക്ക് ട്രംപിന്റെ ഭീകരത വളർന്നിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.

യുഎസിന്റെ തത്വദീക്ഷയില്ലാത്ത ചെയ്തികളെ തുടർന്ന് മിഡിൽ ഈസ്റ്റിലുണ്ടായിരിക്കുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ അന്താരാഷ്ട്ര സമൂഹം ഇപ്പോൾ ബാധ്യസ്ഥമായിരിക്കുന്നുവെന്നും ട്യൂഡ്യൂ അഭിപ്രായപ്പെടുന്നു. തുടക്കത്തിൽ നിഷേധിച്ചുവെങ്കിലും തങ്ങളുടെ റെവല്യൂഷണറി ഗാർഡുമാരാണ് ജെറ്റ് വിമാനം അബദ്ധത്തിൽ വെടിവച്ചിട്ടതെന്ന് ഇറാനും പിന്നീട് സമ്മതിച്ചിരുന്നു. എന്നാൽ സൊലൈമാനിയെ അമേരിക്ക വധിച്ചതാണ് ഇവിടെ സംഘർഷത്തിന് തിരികൊളുത്തിയതെന്നാണ് ട്യൂഡ്യൂ ആവർത്തിച്ച് ആരോപിക്കുന്നത്. ഇറാഖിലെ യുഎസ് കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ഇറാൻ ജെറ്റ് വിമാനം വെടിവച്ചിട്ടത്.

ജെറ്റ് വിമാനം വെടിവച്ചിട്ടതിന് ഉത്തരവാദികളെ ശിക്ഷിക്കുമെന്ന് പ്രസിഡന്റ് ഹാസൻ റൗഹാനി ഉറപ്പ് നൽകിയതിന് ശേഷം നിരവധി അറസ്റ്റുകൾ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടായെന്ന് ഇന്നലെ ഇറാൻ വെളിപ്പെടുത്തിയിരുന്നു. അമേരിക്ക ഈ സംഘർഷത്തിന് ഇവിടെ തിരികൊളുത്തിയില്ലായിരുന്നുവെങ്കിൽ ജെറ്റ് അപകടത്തിൽ കൊല്ലപ്പെട്ട കാനഡക്കാർ ഇപ്പോൾ കാനഡയിലെ വീടുകളിലെത്തിയിട്ടുണ്ടാകുമെന്നാണ് ഗ്ലോബൽ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ ട്രൂഡ്യൂ പരിതപിച്ചിരിക്കുന്നത്. ഇറാനെ അണ്വായുധ നിരായുധീകരണത്തിന് വിധേയമാക്കണമെന്ന് അന്താരാഷ്ട്ര സമൂഹം വളരെ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിലും എന്നാൽ അമേരിക്കയുടെ നെറികെട്ട പ്രവൃത്തി മൂലം നിലവിൽ മേഖലയിലുണ്ടായിരിക്കുന്ന പ്രശ്നം പരിഹരിക്കാനും അന്താരാഷ്ട്ര സമൂഹം ബാധ്യസ്ഥമായിരിക്കുന്നുവെന്നും ട്യൂഡ്യൂ പറയുന്നു.

ഇറാൻ ഇറാഖിലെ യുഎസ് ബേസുകൾക്ക് നേരെ തുടർച്ചയായി മിസൈൽ ആക്രമണം നടത്തുന്നതിനിടെയാണ് അബദ്ധത്തിൽ യാത്രാ വിമാനമായ ജെറ്റിന് നേരെ മിസൈൽ വിട്ട് കൂട്ടക്കുരുതിയരങ്ങേറിയിരിക്കുന്നത്. ട്രൂഡ്യൂവിന്റെ വിമർശനത്തോട് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല്. കഴിഞ്ഞ മാസം ലണ്ടനിൽ നാറ്റോ സമ്മിറ്റിൽ പങ്കെടുക്കാനെത്തിയ ട്രംപിനെ പരിഹസിച്ച് ട്രംപിന് ഇരട്ടമുഖമാണെന്ന് പരിഹസിച്ച് ട്യൂഡ്യൂ രംഗത്തെത്തിയിരുന്നു. തുടർന്ന് ഇരു നേതാക്കളും പരസ്പരം വാക്കുകളാൽ ഏറ്റ് മുട്ടുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP