Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടതോടെ ഉണ്ടായ അധികബാധ്യത ഏറ്റെടുക്കാൻ വിസമ്മതിച്ച് പല യൂറോപ്യൻ രാജ്യങ്ങളും; കാശില്ലാതെ അടിച്ച് പിരിയാനൊരുങ്ങി യൂണിയൻ; ബ്രെക്‌സിറ്റ് മോഡലിൽ സകലരാജ്യങ്ങളും പിരിഞ്ഞ് പോയേക്കുമോ..?

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടതോടെ ഉണ്ടായ അധികബാധ്യത ഏറ്റെടുക്കാൻ വിസമ്മതിച്ച് പല യൂറോപ്യൻ രാജ്യങ്ങളും; കാശില്ലാതെ അടിച്ച് പിരിയാനൊരുങ്ങി യൂണിയൻ; ബ്രെക്‌സിറ്റ് മോഡലിൽ സകലരാജ്യങ്ങളും പിരിഞ്ഞ് പോയേക്കുമോ..?

മറുനാടൻ മലയാളി ബ്യൂറോ

ബ്രെക്സിറ്റിലൂടെ യുകെ യൂറോപ്യൻ യൂണിയൻ വിട്ടതോടെ ലോകത്തിലെ ഏറ്റവും സുശക്തമായ ഈ കൂട്ടായ്മ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പതിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ബ്രിട്ടൻ ഗുഡ്ബൈ പറഞ്ഞതിനെ തുടർന്നുണ്ടായ അധിക സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ പല യൂറോപ്യൻ രാജ്യങ്ങളും തയ്യാറാവാതെ വന്നതോടെ യൂണിയൻ കടുത്ത പ്രതിസന്ധിയിലായി അതിന്റെ കെട്ടുറപ്പിന് തന്നെ ഭീഷണി നേരിട്ടിരിക്കുകയാണ്. കാശില്ലാത്തതിനെ തുടർന്ന് ഇതിലെ പല രാജ്യങ്ങളും അടിച്ച് പിരിയാനൊരുങ്ങുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്.

ബാധ്യത ഏറ്റെടുക്കാൻ തയ്യാറാവാതെ ബ്രെക്സിറ്റ് മോഡലിൽ സകല രാജ്യങ്ങളും യൂണിയനിൽ നിന്ന് പിരിഞ്ഞ് പോകാനും അതിലൂടെ യൂണിയൻ തന്നെ ഛിന്നഭിന്നമാകുന്നതിനുമുള്ള സാധ്യത മുമ്പില്ലാത്ത വിധത്തിൽ ശക്തമായിരിക്കുകയാണിപ്പോൾ.ബ്രെക്സിറ്റിന് ശേഷം ഇന്നലെ നടന്ന ആദ്യത്തെ സമ്മിറ്റിൽ ഈ പ്രതിസന്ധി ചർച്ച ചെയ്യപ്പെട്ടിരുന്നു.ബ്രിട്ടൻ വേർപെട്ട് പോയതിനെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യത പങ്കിട്ടെടുക്കാൻ യൂണിയനിലെ നാല് സമ്പന്ന രാജ്യങ്ങൾ വിസമ്മതം പ്രകടിപ്പിച്ചിരിക്കുകയാണപ്പോൾ.ഓസ്ട്രിയ, ഡെന്മാർക്ക്, നെതർലാൻഡ്സ്, സ്വീഡൻ എന്നിവയാണ് ഇത്തരത്തിൽ യൂണിയനിൽ നിന്നും ഇടഞ്ഞ് നിൽക്കുന്ന രാജ്യങ്ങളിൽ ചിലത്.

രണ്ട് ദിവസത്തെ സമ്മിറ്റിന്റെ രണ്ടാം ദിവസമായ ഇന്നലെ ഇത് സംബന്ധിച്ച ചർച്ചകൾ വഴിമുട്ടിയിട്ടുമുണ്ടെന്ന് 27 രാജ്യങ്ങളിലെ നേതാക്കന്മാർ ചേർന്ന് പുറത്തിറക്കിയ പ്രസ്താവന സ്ഥിരീകരിക്കുന്നു.യുകെ വിട്ട് പോയതിനെ തുടർന്ന് യൂണിയന്റെ വരാനിരിക്കുന്ന ഏഴ് വർഷങ്ങളിലേക്ക് 75 ബില്യൺ യൂറോയുടെ അഥവാ 63 ബില്യൺ പൗണ്ടിന്റെ വിടവുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇത്തരത്തിൽ ബജറ്റിലുണ്ടായിരിക്കുന്ന കമ്മി യൂണിയനിലെ വിവിധ രാജ്യങ്ങൾ തമ്മിലുള്ള പോര് രൂക്ഷമാക്കിയിരിക്കുകയാണ്.കാലാവസ്ഥാ വ്യതിയാന പ്രശ്നത്തെ നേരിടുന്നതിനായി കൂടുതൽ പണം ചെലവിടാൻ യൂണിയൻ തയ്യാറാകണമെന്നാണ് ജർമനി വാദിച്ചിരിക്കുന്നത്.

സംയുക്ത പ്രതിരോധത്തിനായി കൂടുതൽ പണം കണ്ടെത്തണമെന്ന നിലപാടാണ് ഫ്രാൻസ് എടുത്തിരിക്കുന്നത്.എന്നാൽ ഓസ്ട്രിയ, നെതർലാൻഡ്സ്, ഡെന്മാർക്ക്, സ്വീഡൻ എന്നീ നാല് രാജ്യങ്ങൾ ഈ സാമ്പത്തിക വിടവ് നികത്താൻ പണം നൽകാനാവില്ലെന്ന ശക്തമായ നിലപാടെടുത്തത് യൂണിയന്റെ കെട്ടുറപ്പിനെ തന്നെ ബാധിച്ചിട്ടുണ്ട്. വിടവ് നികത്താൻ പണം നൽകണമെന്ന പുതിയ നിർദ്ദേശത്തിൽ ഒപ്പ് വയ്ക്കാൻ താൻ ഒരുക്കമല്ലെന്നാണ് ഡച്ച് പ്രധാനമന്ത്രിയായ മാർക്ക് റുട്ട് തറപ്പിച്ച് പറഞ്ഞിരിക്കുന്നത്.

2021 മുതൽ 2027 വരെയുള്ള ആറ് വർഷത്തേക്ക് യൂണിയൻ രാജ്യങ്ങളുടെ ജിഡിപിയുടെ 1.08 ശതമാനം പ്രവർത്തനങ്ങൾക്കായി നീക്കി വയ്ക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടെങ്കിലും മേൽപ്പറഞ്ഞ നാല് രാജ്യങ്ങൾ തങ്ങളുടെ ജിഡിപിയുടെ ഒരു ശതമാനത്തിന് മേലെ നൽകാൻ തയ്യാറല്ലെന്നാണ് തറപ്പിച്ച് പറഞ്ഞിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP