Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എതിർശബ്ദങ്ങൾ ഇല്ലാതെയാക്കി 20 കൊല്ലം ഭരിച്ചിട്ടും മതിയാകുന്നില്ല; അടുത്ത 16 കൊല്ലം കൂടി പ്രസിഡന്റ് പദവിയിൽ ഇരിക്കാൻ ഭരണഘടന ഭേദഗതി ചെയ്ത് പുടിൻ; പാർലമെന്റിൽ ബിൽ അവതരിപ്പിച്ചതോടെ ഒരാളൊഴികെ എല്ലാവരും കൈയടിച്ച് അംഗീകരിച്ചു; സോവിയറ്റ് ഏകാധിപത്യത്തിൽ നിന്നും പുടിൻ എന്ന ഏകാധിപതിയിലേക്ക് റഷ്യ മാറിയതിങ്ങനെ  

എതിർശബ്ദങ്ങൾ ഇല്ലാതെയാക്കി 20 കൊല്ലം ഭരിച്ചിട്ടും മതിയാകുന്നില്ല; അടുത്ത 16 കൊല്ലം കൂടി പ്രസിഡന്റ് പദവിയിൽ ഇരിക്കാൻ ഭരണഘടന ഭേദഗതി ചെയ്ത് പുടിൻ; പാർലമെന്റിൽ ബിൽ അവതരിപ്പിച്ചതോടെ ഒരാളൊഴികെ എല്ലാവരും കൈയടിച്ച് അംഗീകരിച്ചു; സോവിയറ്റ് ഏകാധിപത്യത്തിൽ നിന്നും പുടിൻ എന്ന ഏകാധിപതിയിലേക്ക് റഷ്യ മാറിയതിങ്ങനെ   

മറുനാടൻ മലയാളി ബ്യൂറോ

കേവലം ഒരു വോട്ടിന്റെ മാത്രം എതിർപ്പോടെ മൂന്നു ദിവസങ്ങൾക്ക് മുൻപ് റഷ്യൻ പാർലമെന്റ് പാസ്സാക്കിയ ഭരണഘടനാ ഭേദഗതിയിൽ പ്രസിഡന്റ് പുടിൻ ഒപ്പ് വച്ചതോടെ ഇനി പതിനാറു വർഷങ്ങൾ കൂടി അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരാനാകുമെന്ന് ഉറപ്പായി. ഇനി ഇതിനായി കടക്കുവാനുള്ളത് രണ്ട് കടമ്പകൾ കൂടി മാത്രമാണ്. രാജ്യത്തിലെ ഭരണഘടനാ കോടതിയുടെ അനുമതി ലഭിക്കണം അതിനുശേഷം ഏപ്രിൽ 22ന് നിശ്ചയിച്ചിരിക്കുന്ന റഫറണ്ടം പാസ്സാകണം.

തുടർച്ചയായി രണ്ടു തവണ ഒരാൾ പ്രസിഡന്റാകുന്നത് അയോഗ്യപ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനാ വ്യവസ്ഥയാണ് കഴിഞ്ഞ ദിവസം പാർലമെന്റ് ഭേദഗതി ചെയ്തത്. ഇതനുസരിച്ച് പുടിന് ഇനിയും രണ്ടുതവണകൂടി പ്രസിഡന്റാകുവാൻ സാധിക്കും.

ഭരണഘടനാ ഭേദഗതി ഉണ്ടാകുമെന്ന് കഴിഞ്ഞ ജനുവരിയിൽ തന്നെ പുടിൻ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്റിൽ, ലോകത്തിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി കൂടിയായ എം. പി വാലന്റിന ടെറഷ്‌കോവയാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തവണകളുടെ നിബന്ധന ഒഴിവാക്കുന്ന ഭേദഗതി കൊണ്ടുവന്നത്. അത് വന്ന ഉടനെ ഒരാൾ ഒഴികെയുള്ള അംഗങ്ങളെല്ലാം കൈയടിച്ചു പാസ്സാക്കുകയായിരുന്നു. 44 പേർ വോട്ടിംഗിൽ നിന്നും വിട്ടുനിന്നു.

ഈ ഭേദഗതി പണ്ടേ നടപ്പാക്കേണ്ടതായിരുന്നു എന്നായിരുന്നു ഇതേക്കുറിച്ച് പുടിൻ പറഞ്ഞത്. വിപ്ലവങ്ങൾ ഒരുപാട് കണ്ട റഷ്യയ്ക്ക് ഇനി വിപ്ലവമല്ല, മാറ്റങ്ങളിലൂടെയുള്ള വികസനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. 'ഉന്നതാധികാരം ഒരു വ്യക്തിയിൽ മാത്രം കേന്ദ്രീകരിക്കാത്ത ഒരു സമയം വന്നേക്കും, പക്ഷെ നമ്മുടെ ചരിത്രം മറിച്ചാണ്, അത് നമ്മൾ മറന്നുകൂട' അദ്ദേഹം കൂട്ടിച്ചേർത്തു.

പുടിന്റെ ഏറ്റവും വലിയ വിമർശകനായ അലക്‌സി നവാൽനി ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കളെല്ലാം ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 29 ന്, പുടിൻ അധികാരമൊഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏകദേശം 20,000 പേർ പങ്കെടുത്ത റാലി നടക്കുകയുണ്ടായി. അത്തരം പ്രതിഷേധ പ്രകടനങ്ങൾക്ക് പ്രതിപക്ഷം വീണ്ടും തയ്യാറെടുക്കുകയാണ്.

പുടിന്റെ യാഥാസ്ഥിതികതയ്ക്ക് ഉത്തമോദാഹരണമായി ദൈവവിശ്വാസം റഷ്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയ ഈ ഭരണഘടനാ ഭേദഗതിയിൽ, ഒരേ ലിംഗത്തിൽ പെട്ടവർ തമ്മിലുള്ള വിവാഹം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP