1 usd = 75.56 inr 1 gbp = 95.71 inr 1 eur = 85.32 inr 1 aed = 20.57 inr 1 sar = 20.12 inr 1 kwd = 245.15 inr

Jun / 2020
07
Sunday

വീഡിയോ കോൺഫറൻസിലൂടെ ഭരണം തുടർന്ന് ബോറിസ് ജോൺസൺ; പകരക്കാരനായി ചാൻസലർ റിഷീയേ വേണമെന്ന് നാട്ടുകാർ; ബോറിസിന്റെ രോഗം വഷളായാൽ ബ്രിട്ടൻ ഭരിക്കുന്നത് ഇന്ത്യാക്കാരനാകുമോ?

March 29, 2020 | 11:00 AM IST | Permalinkവീഡിയോ കോൺഫറൻസിലൂടെ ഭരണം തുടർന്ന് ബോറിസ് ജോൺസൺ; പകരക്കാരനായി ചാൻസലർ റിഷീയേ വേണമെന്ന് നാട്ടുകാർ; ബോറിസിന്റെ രോഗം വഷളായാൽ ബ്രിട്ടൻ ഭരിക്കുന്നത് ഇന്ത്യാക്കാരനാകുമോ?

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: സ്വയം ഐസൊലേഷനിലാണെങ്കിലും കൊറോണക്കെതിരായ യുദ്ധത്തിൽ മുൻനിരയിൽ തന്നെയുണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. നമ്പർ 11 ലെ തന്റെ ഐസൊലേഷൻ സെന്ററിലിരുന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് ബോറിസ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ബോറിസ് നേരിയ തോതിലുള്ള കൊറോണാ ലക്ഷണങ്ങളെ കാണിക്കുന്നുള്ളൂ എന്നും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്നും കഴിഞ്ഞ ദിവസം നമ്പർ 10 വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച്ച രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയതോടെയാണ് ബോറിസിനെ പരിശോധനക്ക് വിധേയനാക്കിയത്. വെള്ളിയാഴ്‌ച്ച രാത്രി രോഗംസ്ഥിരീകരിച്ച കാര്യം അദ്ദേഹം തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.

രോഗ ബാധിതനാണെങ്കിലും രാവിലെ വീഡിയോ കോൺഫറൻസിൽ വന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു എന്ന കാര്യം ബിസിനസ്സ് സെക്രട്ടറി അലോക് ശർമ്മയാണ് ദിവസേന വൈകിട്ട് നാല് മണിക്കുള്ള പത്രസമ്മേളനത്തിൽ ഇന്നലെ വെളിപ്പെടുത്തിയത്. ആരും കൊറോണക്ക് അതീതരല്ലെന്നും അതിനാൽ പൊതുജനങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട് എന്നുമാണ് ഇത് നമ്മളെ ഓർമ്മിപ്പിക്കുന്നതെന്നും ശർമ്മ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ പ്രതിശ്രുത വധു കാരി സിമണ്ട്‌സ് അദ്ദേഹത്തോടൊപ്പമില്ലെന്നാണ് മനസ്സിലാക്കുന്നത്. അക്കാര്യം അവർ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. നേരത്തേ, താൻ തന്നെ പ്രഖ്യാപിച്ച സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുന്നതിൽ ബോറിസ് വീഴ്‌ച്ച വരുത്തി എന്ന ആരോപണമുയർന്നിരുന്നു. ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് രോഗബാധിതനെ തുടർന്നായിരുന്നു ഇത്.

അതിനിടയിൽ, ബോറിസിന്റെ നില വഷളാകുകയാണെങ്കിൽ, പകരം പ്രധാനമന്ത്രിയായി കൂടുതൽ ജനങ്ങൾ ആഗ്രഹിക്കുന്നത് ഇന്ത്യൻ വംശജനായ റിഷി സുനാകിനെയാണെന്നാണ് ഞായറാഴ്‌ച്ച മെയിൽ നടത്തിയ ഒരു പ്രത്യേക പോൾ തെളിയിക്കുന്നത്. ബോറിസിന് പ്രവർത്തിക്കുവാൻ കഴിയാത്ത ഒരു അവസ്ഥയെത്തിയാൽ ഫോറിൻ സെക്രട്ടറിയായ ഡൊമിനിക് റാബായിരിക്കും ചുമതല നൽകുക എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സൂചനകൾ നൽകിയ അവസരത്തിലാണ് ഡെൽറ്റ പോൾ സർവ്വേയിൽ റിഷിക്ക് പ്രിയമേറിയത്.ഡൊമിനിക് റാബിന് ലഭിച്ച വോട്ടുകളുടെ മൂന്നിരട്ടി വോട്ടുകളാണ് റിഷിക്ക് ലഭിച്ചത്.

ബോറിസ് ജോൺസൺ ഈ പ്രതിസന്ധിയെ ശരിയായ വിധത്തിൽ കൈകാര്യം ചെയ്യുന്നുണ്ട് എന്നാണ് വോട്ടിംഗിൽ പങ്കെടുത്ത 78 ശതമാനം ജനങ്ങളും കരുതുന്നത്. എന്നാൽ സോഷ്യൽ ഡിസ്റ്റൻസിങ് ഉൾപ്പടെയുള്ള നടപടികൾ എടുക്കാൻ താമസിച്ചതിനെ അവർ എതിർക്കുന്നുമുണ്ട്. പോളിൽ പങ്കെടുത്ത 68 ശതമാനം ആൾക്കാർ പറയുന്നത്, ആവശ്യമായ നടപടികൾ എടുക്കുവാൻ ബോറിസ് ഒരുപാട് താമസിച്ചു എന്നാണ്.

രോഗ പരിശോധന പോലുള്ള വിവാദങ്ങളും പോളിൽ ഉൾപ്പെടുത്തിയിരുന്നു. ഡോക്ടർമാരേയും നഴ്സുമാരേയും പരിശോധിക്കണമെന്ന് 83% പേർ ആവശ്യപ്പെട്ടപ്പോൾ 19% പേരാണ് മുതിർന്ന രാഷ്ട്രീയ നേതാക്കൾക്ക് പരിശോധനയിൽ മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടത്. 15% പേർ മാത്രമാണ് രാജകുടുംബാംഗങ്ങൾക്ക് മുൻഗണന നൽകണമെന്ന് പറഞ്ഞത്.

ഇപ്പോഴത്തെ നിയന്ത്രണങ്ങൾ ഇനിയും മൂന്ന് മാസം കൂടി തുടരുമെന്നാണ് പോളിൽ പങ്കെടുത്ത മിക്കവരും കരുതുന്നത്. പല അവകാശങ്ങളും ലംഘിക്കപ്പെടുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് 61% ശതമാനം പേരും പറഞ്ഞത് മഹാമാരിയെ ചെറുക്കാൻ അത് ആവശ്യമാണെന്നായിരുന്നു. തകർന്നടിഞ്ഞ സമ്പദ്ഘടന ഒരു വർഷത്തിനുള്ളിൽ നേരെയാകുമെന്ന് വിശ്വസിക്കുന്നവർ വെറും 6 ശതമാനം മാത്രം. ജീവിതം തന്നെ മാറിമറയുമെന്ന് 57% പേർ ഭയക്കുന്നു. ബ്രിട്ടനിലെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊരു ഭാഗം ആളുകൾ ഇപ്പോളുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്നാണ് ഭൂരിപക്ഷം പേരും കരുതുന്നത്.

മരണസംഖ്യ 20,000 ൽ നിന്നാൽ അത് മഹാഭാഗ്യമെന്ന് എൻ എച്ച് എസ് ഡോക്ടർ

രോഗബാധിതരുടെ എണ്ണം 17,089, മരണസംഖ്യ 1019, ഇനിയും നിൽക്കാതെ തുടരുന്ന കൊറോണയുടെ തേരോട്ടം ബ്രിട്ടനെ തീരാദുരിതത്തിൽ ആഴ്‌ത്തിയിരിക്കുകയാണ്. രോഗം പടരുന്നതും മരണസംഖ്യ കൂടുന്നതും മാത്രമല്ല കാരണം, സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ഒരു പടുദുരന്തമായി മാറിയിരിക്കുന്നു. വർത്തമാനകാല ബ്രിട്ടൻ. മരണസംഖ്യ 20,000 ത്തിൽ എങ്കിലും പിടിച്ചുകെട്ടാനായാൽ അതുതന്നെ മഹാഭാഗ്യം എന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങളെ വിലയിരുത്തി എൻ എച്ച് എസ് ഡോക്ടറായ സ്റ്റീഫൻ പൗവിസ് പറയുന്നത്.

എൻ എച്ചി എസിലെ നിലവിലെ കിടക്കകളുടെ എണ്ണം ഉടൻ വർദ്ധിപ്പിക്കുമെന്നും നഴ്സുമാർക്കുള്ള, മാസ്‌ക് ഉൾപ്പടെയുള്ള സുരക്ഷാ ഉപകരണങ്ങൾ എത്രയും വേഗം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ആവശ്യത്തിന് മാസ്‌കുകളില്ലാത്തതിനെ കുറിച്ചും, മാസ്‌കുകളും കൈയുറകളും നഴ്സുമാർ സ്വകാര്യ സപ്ലൈയർമാരിൽ നിന്നും വാങ്ങാൻ നിർബന്ധിതരാകുന്നതിനെ കുറിച്ചും റിപ്പോർട്ടുകൾ വന്നിരുന്നു. പ്ലാസ്റ്റിക് ബാഗുകൾ പോലും മാസ്‌കുകളായി ഉപയോഗിക്കേണ്ടിവരുന്ന ഗതികേടിനേക്കുറിച്ചും റിപ്പോർട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ ഒന്നു രണ്ട് ആഴ്ചകളിലായി ഇതുവരെ 170 മില്ല്യൺ മാസ്‌കുകളാണ് വിവിധ ആശുപത്രികളിൽ ലഭ്യമാക്കിയിട്ടുള്ളത് എന്നറിയിച്ച അദ്ദേഹം ഇനിയുള്ള രണ്ടു ദിവസത്തിനുള്ളിൽ 40 മില്ല്യൺ കൈയുറകളും 25 മില്ല്യൺ മാസ്‌കുകളും 30 മില്ല്യൺ ഏപ്രണുകളും ലഭ്യമാക്കുമെന്നും അറിയിച്ചു. ഇതിനിടയിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺന്റെ നില സുരക്ഷിതമാണെന്നും അദ്ദേഹത്തിന് നേരിയ രോഗബാധയേ ഉണ്ടായിട്ടുള്ളു എന്നും ബിസിനസ് സെക്രട്ടറി അലോക് ശർമ്മ പറഞ്ഞു. കാര്യങ്ങൾ ഇപ്പോഴും നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി തന്നെയാണെന്നും വീഡിയോ കോൺഫറൻസിലൂടെയും മറ്റും സ്ഥിതിഗതികൾ അദ്ദേഹം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അലോക് ശർമ്മ പറഞ്ഞു.

ഇതിനിടയിൽ ആശുപത്രികളിൽ ജീവനക്കാരുടെ കുറവ് ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ചില ആശുപത്രികളിൽ 50 ശതമാനം പേർവരെ ഹാജരാകുന്നില്ല. കോറോണയുടെ ചില ലക്ഷണങ്ങൾ പ്രകടമാകുവാൻ തുടങ്ങുന്നതോടെ രോഗബാധയായിരിക്കുമെന്ന് ഭയന്നും ഈ അവസ്ഥയിൽ ജോലി ചെയ്യുവാൻ സാധിക്കില്ല എന്നും വിചാരിച്ച് ജീവനക്കാർ സെൽഫ് ഐസൊലേഷനിൽ പോകുന്നതാണ് ഇതിനു കാരണം എന്നാണ് ആറിയുന്നത്.

കൊറോണക്കെതിരെയുള്ള പോരാട്ടം കൂടുതൽ കടുക്കുന്ന അവസരത്തിൽ മുന്നണീപ്പോരാളികളായി കൂടുതൽ പേർ ആവശ്യം വരുമെന്നതിനാൽ, ഇത്തരം ശങ്കകളൊക്കെ ഒഴിവാക്കുവാനായി എൻ എച്ച് എസ് ജീവ്‌നക്കാരെ കൊറോണാ പരിശോധനക്ക് വിധേയരാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ചെസിങ്ടൺ വേൾഡ് ഓഫ് അഡ്വഞ്ചറിലെ കാർ പാർക്കിങ് ഏരിയയിൽ ആയിരിക്കും ഇതിനായി താത്ക്കാലിക പരിശോധനാ കേന്ദ്രമൊരുക്കുക. അടുത്ത ആഴ്ച മുതൽ പരിശോധനകൾ ആരംഭിക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്വ്യക്തമാക്കി. ക്രിട്ടിക്കൽ കെയർ, ഇന്റൻസീവ് കെയർ എന്നീ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരെയായിരിക്കും ആദ്യം പരിശോധനക്ക് വിധേയരാക്കുക.

ഈ നടപടിയെ പൊതുവേ എല്ലാവരും സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും, നിലവിലുള്ള പരിശോധനയിൽ പത്ത് ശതമാനം വരെ വരാൻ ഇടയുള്ള തെറ്റായ നെഗറ്റീവ് റിപ്പോർട്ട്, രോഗബാധയുള്ളവർക്ക് രോഗമില്ലെന്ന് ഉറപ്പാക്കുകയും അത് ഇക്കൂട്ടർ മറ്റുള്ളവരുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കാൻ ഇടയാക്കുകയും ചെയ്യുമെന്ന് ചില കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

എൻ എച്ച് എസ് ജീവനക്കാരെ പരിശോധനക്ക് വിധേയരാക്കണമെന്നുള്ളത് ബ്രിട്ടനിൽ കോവിഡ്19 സ്ഥിരീകരിച്ച ദിവസം മുതൽക്കുള്ളതാണ്. എന്നാൽ കാര്യങ്ങൾ ഇത്രമാത്രം വഷളായ ഈ വൈകിയ വേളയിൽ മാത്രമാണ് ഭരണകൂടം ഇത്തരത്തിലുള്ള ഒരു തീരുമാനം എടുക്കുന്നത്. ഇതുതന്നെ, ഈ കടുത്ത പ്രതിസന്ധി വേണ്ടവിധത്തിൽ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നതിനുള്ള തെളിവാണ്. മാത്രമല്ല, പ്രതിദിനമുള്ള പരിശോധനകളുടെ എണ്ണം 5000 ൽ നിന്നും 25000 ആക്കി വർദ്ധിപ്പിക്കുമെന്ന ബോറിസ് ജോൺസൺ കഴിഞ്ഞയാഴ്ച നടത്തിയ പ്രസ്താവന നടപ്പിലാക്കാൻ ഇനിയും ഒരു നാലാഴ്ചയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ സ്ഥിതിഗതികൾ സൂചിപ്പിക്കുന്നത്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
താമസം ഇടുക്കിക്കാരിയായ സുന്ദരിക്കൊപ്പം; പലയിടത്തും യുവതിയുമായി ചുറ്റിക്കറങ്ങുന്നതും ഹരം; ഏതുകേസിലും രക്ഷിച്ചെടുക്കാൻ സകല അടവും പയറ്റുന്നത് കൂട്ടുകാരി തന്നെ; കഴിഞ്ഞ സെപ്റ്റംബറിൽ പൊലീസ് ജീപ്പിന്റെ ചില്ല് പൊട്ടിച്ച കേസിൽ 10000 രൂപ കോടതിയിൽ കെട്ടിവച്ചതും മറ്റാരുമല്ല; ചില്ലറ മോഷണങ്ങൾ നടത്തി കുട്ടിക്കള്ളനെന്ന് കുപ്രസിദ്ധനായി 16 വയസിലെ പയറ്റിത്തെളിഞ്ഞു; മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായ ഡ്രാക്കുള സുരേഷിന്റെ കഥ
പത്ത് മണിക്കൂർ ചോദ്യം ചെയ്തിട്ടും മകനെ സംരക്ഷിക്കാൻ കരുക്കൾ നീക്കി സൂരജിന്റെ മാതാവ് രേണുക; രേണുകയേയും സഹോദരി സൂര്യയേയും ചോദ്യം ചെയ്ത ശേഷം ക്രൈംബ്രാഞ്ച് സംഘം വിട്ടയച്ചു; തെളിവ് നശിപ്പിക്കൽ, കേസിലെ ഗുഢാലോചന എന്നിവയിൽ സംശയങ്ങൾ നിരത്തി ക്രൈംബ്രാഞ്ച് ; ചോദ്യം ചെയ്യൽ സൂരജിനേയും പിതാവ് സുരേന്ദ്രനേയും ഇരുത്തി; അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് പൊട്ടിക്കരച്ചിൽ നാടകം; വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനം
വിവാഹസമയത്ത് നൽകിയത് 70 പവൻ സ്വർണവും ഇന്നോവ ക്രിസ്റ്റ കാറും; ഭാര്യയുടെ മാതാപിതാക്കളെ കൊണ്ട് വിവിധ ബാങ്കുകളിൽ നിന്നായി വായ്പ എടുപ്പിച്ചത് 25 ലക്ഷത്തോളം രൂപ; അമ്മയുടെ പേരിലുള്ള സ്ഥലം കൂടി പണയപ്പെടുത്തണമെന്ന് വന്നതോടെ വഴക്ക് മൂത്തു; ഒടുവിൽ കൃതിയെ ഭർത്താവ് വൈശാഖ് കൊന്നത് തലയിണകൊണ്ട് ശ്വാസം മുട്ടിച്ച്; കുണ്ടറ കൃതി കേസിൽ വൈശാഖിന്റെ വീട്ടുകാരുടെ പങ്കും അന്വേഷിക്കണമെന്ന് യുവതിയുടെ ബന്ധുക്കൾ
രാജ്യത്ത് സെപ്റ്റംബർ പകുതിയോടെ കോവിഡ് വ്യാപനത്തിന് അവസാനമാകും; പഠനഫലം പുറത്തുവിട്ടത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ രണ്ടു ആരോഗ്യ വിദഗ്ദ്ധർ; ഗണിതശാസ്ത്ര മോഡൽ പ്രകാരമുള്ള നിഗമനം ഫലിക്കട്ടെയെന്ന പ്രതീക്ഷ ഉണരുമ്പോഴും ഒറ്റ ദിവസം റെക്കോഡ് കേസുകൾ; തുടർച്ചയായ മൂന്നാം ദിവസവും 9000 ത്തിലേറെ കേസുകൾ; മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കേസുകളിൽ കുതിപ്പ്
മദ്യലഹരിയിൽ അമ്മയെ കഴുത്തറുത്തു കൊല്ലുന്ന മകൻ; ഭാര്യയെ സുഹൃത്തുക്കൾക്ക് കൂട്ടിക്കൊടുക്കുന്ന ഭർത്താവ്; കാമുകിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ഒപ്പമുറങ്ങിയ സൈക്കോ കാമുകൻ; മദ്യപാനം ചോദ്യം ചെയ്ത ബാപ്പയെ ചവിട്ടിക്കൊല്ലുന്ന യുവാവ്; പണത്തിനായി തലക്കടിച്ചും ഷോക്കടിപ്പിച്ചും വീട്ടമ്മയെ കൊല്ലുന്ന അയൽവാസി; ഭാര്യയെ കരിമൂർഖന് കൊത്തിച്ച് കൊന്ന് സ്വത്ത് തട്ടുന്ന സമാനതകൾ ഇല്ലാത്ത ക്രിമിനൽ ബുദ്ധി; ലോക്ഡൗൺ കാലത്തും കൊലകളിലും പീഡനങ്ങളിലും കേരളം നടുങ്ങുമ്പോൾ
'ഈ കമ്യൂണിസ്റ്റ് പാർട്ടിയെ മനുഷ്യകുലത്തിൽനിന്ന് തൊഴിച്ചെറിയണം; ജനങ്ങളെ ചവിട്ടിമെതിക്കാൻ ഇനിയും അനുവദിച്ചുകൂടാ; അവർ ലോകത്തിനെതിരെ കൊറോണ വൈറസ് ജൈവായുധമാക്കി ആക്രമണം നടത്തുകയായിരുന്നു; ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഭീകര സംഘടന'; ടിയാനമെൻ സ്‌ക്വയറിന്റെ വാർഷികത്തിൽ നിശിത വിമർശനമുയർത്തി ചൈനയിലെ മുൻ ഫുട്ബോൾ താരം
കോടതിക്ക് പുറത്ത് ഒത്തു തീർപ്പായ സിവിൽ കേസിന്റെ കോർട്ട് ഫീസ് 2.98 ലക്ഷം തട്ടിയെടുക്കാൻ വ്യാജ മുക്ത്യാർ ഉണ്ടാക്കി; പത്തനംതിട്ട ബാർ അസോസിയേഷൻ സെക്രട്ടറി മാമൻ പാപ്പിക്കെതിരേ സിജെഎം നടപടി തുടങ്ങി; ഫീസ് തന്നില്ലെന്ന് വക്കീലിന്റെ വിചിത്രവാദം; തട്ടിപ്പിന് ഇരയായത് നടി മീരാ ജാസ്മിന്റെ സഹോദരി ജെനി ജോസഫ്; ഒരു ലക്ഷം രൂപ ഫീസായി നൽകിയെന്നും കൂടുതൽ തുക അദ്ദേഹം ചോദിച്ചതുമില്ലെന്നും ജെനി  
സമയത്തും അസമയത്തും കേന്ദ്രമന്ത്രി മുരളീധരനെ നിരവധി തവണ ബന്ധപ്പെട്ടപ്പോഴും ഒരു ബുദ്ധിമുട്ടും അദ്ദേഹം കാണിച്ചില്ല; ശശി തരൂർ ഇടപെട്ടപ്പോൾ കാര്യങ്ങൾ ഒരു വഴിക്കായി; കേരളത്തിന്റെ എൻഒസിക്ക് വേണ്ടി എല്ലാം ചെയ്തത് സ്വരാജ് എംഎൽഎ; മുരളീധരനിലേക്ക് എത്തിച്ചേരാൻ സഹായിച്ച സന്ദീപ് വാര്യരെ വിസ്മരിക്കുന്നില്ല; കൊറോണക്കാലത്ത് രാഷ്ട്രീയം മറന്ന് ഒന്നിച്ചപ്പോൾ പ്രവാസികളായ 30 മലയാളികൾ സൗജന്യമായി നാട്ടിലേക്ക്; മാത്യു കുഴൽനാടന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ച് മരിച്ചോ? അഭ്യൂഹങ്ങളുടെ വാർത്ത പുറത്തുവിട്ടു ന്യൂസ് എക്‌സ് ചാനൽ; കറാച്ചി സൈനിക ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയുകയായിരുന്ന അധോലോക നായകന്റെ അന്ത്യം ഇന്നലെ വൈകുന്നേരം എട്ടുമണിയോടെ; മരണ വാർത്ത പുറത്തുവന്നത് ദാവൂദും ഭാര്യയും കോവിഡ് പോസിറ്റീവായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ; സ്ഥിരീകരണം നൽകാതെ ഇന്ത്യ, പാക്ക് സർക്കാർ വൃത്തങ്ങൾ
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
പാമ്പിന്റെ ജാർ ഉത്രയുടെ വീട്ടിൽ കൊണ്ടിട്ടത് പൊലീസെന്ന് പറഞ്ഞ് തീർത്ത പ്രതിരോധം പൊളിഞ്ഞു; വീട്ടിലെ റബ്ബർ തോട്ടത്തിൽ സുരേന്ദ്ര പണിക്കർ സ്വർണം മാന്തിയെടുത്തപ്പോൾ ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക തെളിവ്; സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ തന്ത്രങ്ങൾ മാറ്റി പിടിച്ചത് നിർണ്ണായകമായി; അടൂരിനെ നാണം കെടുത്തി സൂരജും അച്ഛനും അമ്മയും സഹോദിയും; വീട്ടിലെ ഭാവി മരുമകനും കേസിൽ പ്രതിയാകാൻ സാധ്യത
അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
സച്ചിനെ തൊട്ട ആരാധകനെ ക്രൂരമായി മർദ്ദിച്ച ബോഡി ഗാർഡ്! 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിച്ച് വാർഡ് മെമ്പറായ സഖാവിന്റെ മകൻ; സിപിഎമ്മിൽ തിരിച്ചെത്തിയ അച്ഛന് ഇപ്പോഴുള്ളത് കർഷക സംഘത്തിന്റെ ചുമതലകൾ; സൂര്യയുമായി സൗഹൃദം തുടങ്ങുന്നത് അടൂർ ഗവ ബോയ്സ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പഠനത്തിനിടെ; അഞ്ചലിലെ ക്രൂരതയിൽ സംശയ നിഴലിലുള്ള പ്രശാന്ത് ബിബിഎ പരീക്ഷയുടെ തിരക്കിൽ; ഉത്രാ കൊലപാതകത്തിൽ സൂരജിനെ ഒളിപ്പിച്ച കൂട്ടുകാരനും ആളു ചില്ലറക്കാരനല്ല
പച്ചകുത്തിയത് തിരിച്ചറിയാതിരിക്കാൻ കൈകൾ വെട്ടി മാറ്റി; മൃതദേഹം ആരുടേതെന്ന് അറിയാതിരിക്കാൻ തല വെട്ടിക്കളഞ്ഞ ശേഷം വസ്ത്രങ്ങളും അഴിച്ചു മാറ്റി തെളിവു നശിപ്പിക്കൽ; രണ്ട് സംസ്ഥാനങ്ങളിലായി പടർന്ന് കിടന്ന കൊലപാതക കേസിൽ ഒരു വർഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്: 25 ലക്ഷം രൂപയുടെ സ്വർണവും പണവുമായി കാമുകനൊപ്പം നാടുവിട്ട 19കാരിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ വീട്ടുകാരും
ബാർ ഹോട്ടലിൽ എത്തിയാൽ എസി മുറി നിർബന്ധം; ദിവസങ്ങളോളം മുറിയെടുത്തു ഉയർന്ന ബ്രാൻഡിൽ മദ്യപാന പാർട്ടി; ഒപ്പം ഉല്ലസിക്കാൻ പരസ്ത്രീ സംസർഗ്ഗവും; മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സൂരജ് ആഡംബരങ്ങളിൽ രമിച്ചിരുന്നത് ഇങ്ങനെ; അടിപൊളി ജീവിതം നയിച്ചത് സ്ത്രീധനമായി കിട്ടിയ സ്വർണ്ണവും പണവും ഉപയോഗിച്ചു; നിരവധി സ്ത്രീകളുമായി ഉത്രയുടെ ഘാതകന് ബന്ധമുണ്ടെന്ന് സൂചന; സൂരജിന്റെ അമ്മയും സഹോദരിയും ശ്രമിച്ചത് ഉത്രയുടെ ദൗർബല്യം ചൂഷണം ചെയ്ത് പരമാവധി പണം നേടാൻ
ഭക്ഷണമില്ലാതെ കടുത്ത ചൂടിൽ കുപ്പിക്കുള്ളിൽ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു; പാമ്പിന്റെ ചീറ്റലിൽ താൻ പോലും ഭയന്നു വിറച്ചു; പതിനൊന്ന് ദിവസം പട്ടിണിക്ക് ഇട്ട മൂർഖൻ പാമ്പിനെ ഉത്രയുടെ ഇടതു ഭാഗത്ത് ജാർ തുറന്ന് പുറത്തു വിട്ട് കയ്യിൽ കടിപ്പിച്ചു; അണലിയെ ഞെക്കി നോവിച്ച് ഉത്രയുടെ പുറത്ത് വെച്ച് ചാക്കു തുറന്ന് രണ്ടാം ശ്രമം പാഴായി; ഭാര്യയെ കൊന്നത് മൂന്നാം അറ്റംപ്റ്റിൽ; ഒടുവിൽ എല്ലാം മണി മണി പോലെ പറഞ്ഞ് അഞ്ചലിലെ വില്ലൻ; സൂരജിന്റെ മൊഴിയിൽ നിറയുന്നതുകൊടും ക്രൂരത
വിവാഹ ആലോചന വന്നപ്പോൾ ഉത്രയുടെ പോരായ്മ ഇടനിലക്കാരൻ പറഞ്ഞിരുന്നു; കുട്ടി ആയതോടെ ദാമ്പത്യ പ്രശ്‌നങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായി; സ്വർണ്ണവും പണവും പല വഴിക്ക് മാറ്റിയത്ബന്ധം ഒഴിയുന്നതിനും തടസ്സമായി; മകനെ നഷ്ടപ്പെടുമെന്നത് ആലോചിക്കാൻ പോലും കഴിഞ്ഞില്ല; പാമ്പു കടിയിൽ തന്ത്രം വിജയിച്ചാൽ എല്ലാം ശുഭമെന്ന ചിന്തയിൽ പ്ലാനിങ്; ഒടുവിൽ സത്യങ്ങൾ പറഞ്ഞു തുടങ്ങി; ഗാർഹിക പീഡനത്തിൽ അമ്മയ്ക്കും സഹോദരിക്കുമെതിരേയും സൂരജിന്റെ മൊഴി
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ