Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നുണയന്മാരോട് സംസാരിക്കാൻ ഞാനില്ല; മാധ്യമങ്ങളോട് കലഹിച്ച് വൈറ്റ്ഹൗസിലെ പതിവ് പത്രസമ്മേളനം ഒഴിവാക്കി ട്രംപ്; മണ്ടത്തരങ്ങൾ തെരഞ്ഞെടുപ്പ് സാധ്യത അട്ടിമറിച്ചെന്ന് വിലയിരുത്തി ട്രംപിന്റെ ഉപദേശകവൃന്ദം

നുണയന്മാരോട് സംസാരിക്കാൻ ഞാനില്ല; മാധ്യമങ്ങളോട് കലഹിച്ച് വൈറ്റ്ഹൗസിലെ പതിവ് പത്രസമ്മേളനം ഒഴിവാക്കി ട്രംപ്; മണ്ടത്തരങ്ങൾ തെരഞ്ഞെടുപ്പ് സാധ്യത അട്ടിമറിച്ചെന്ന് വിലയിരുത്തി ട്രംപിന്റെ ഉപദേശകവൃന്ദം

മറുനാടൻ ഡെസ്‌ക്‌

മാധ്യമങ്ങളോട് തുറന്ന യുദ്ധം പ്രഖ്യാപിച്ച് വൈറ്റ്ഹൗസിലെ പതിവ് പത്രസമ്മേളനവും കൊറോണ വൈറസ് ബ്രീഫിംഗും ഒഴിവാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. അണുനാശിനികൾ ശരീരത്തിൽ കുത്തിവെക്കുന്നതിലൂടെ കോവിഡിനെ പ്രതിരോധിക്കാൻ കഴിഞ്ഞേക്കുമെന്ന് താൻ പ്രസ്താവിച്ചുവെന്ന് മാധ്യമങ്ങൾ കള്ളം പറഞ്ഞുവെന്ന് ആരോപിച്ചാണ് ട്രംപ് മാധ്യമങ്ങൾക്കെതിരെ ഇടഞ്ഞിരിക്കുന്നത്. നുണയന്മാരോട് സംസാരിക്കാൻ താനില്ലെന്ന് തറപ്പിച്ച് പറഞ്ഞാണ് ട്രംപ് പതിവ് പ്രസ്‌കോൺഫറൻസ് ഒഴിവാക്കിയിരിക്കുന്നത്. ട്രംപിന്റെ ഇത്തരം മണ്ടത്തരങ്ങൾ തെരഞ്ഞെടുപ്പ് സാധ്യത അട്ടിമറിച്ചെന്ന് വിലയിരുത്തി ട്രംപിന്റെ ഉപദേശകവൃന്ദവും രംഗത്തെത്തിയിട്ടുണ്ട്.

മാധ്യമങ്ങൾ കള്ളം പറയുന്നതിന് പുറമെ തന്നെ പ്രകോപിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നുവെന്നും അതിനാൽ ഇവരെ അഭിമുഖീകരിക്കാൻ തന്റെ സമയം വെറുതെ പോക്കാൻ തയ്യാറല്ലെന്നുമാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്.ഇതിനാൽ വൈറ്റ് ഹൗസ് പ്രസ് ബ്രീഫിങ്സ് റദ്ദാക്കുന്നുവെന്ന കാര്യം തന്റെ ഇഷ്ട പ്ലാറ്റ്ഫോമായ സോഷ്യൽ മീഡിയിയലൂടെയാണ് ട്രംപ് സ്ഥിരീകരിച്ചിരിക്കുന്നത്. മാധ്യമങ്ങളെ തന്റെ ട്വീറ്റിലൂടെ കടുത്ത ഭാഷയിൽ വിമർശിക്കാനും ട്രംപ് മറന്നില്ല.സത്യം പുറത്തെത്തിക്കാൻ തയ്യാറാവാതിരിക്കുകയും പ്രകോപനപരമായ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന പത്രസമ്മേളനം കൊണ്ട് എന്താണ് കാര്യമെന്നാണ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ ചോദിച്ചിരിക്കുന്നത്.

തങ്ങളുടെ റേറ്റിങ് വർധിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്നും അതിലൂടെ അമേരിക്കൻ ജനതക്ക് വ്യാജവാർത്തകൾ ലഭിക്കുന്നതല്ലാതെ മറ്റൊരു പ്രയോജനവുമില്ലെന്നും ട്രംപ് തുറന്നടിച്ചു.ഇതിനായി സമയവും പ്രയത്നവും ചെലവഴിക്കുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നും യുഎസ് പ്രസിഡന്റ് ആവർത്തിക്കുന്നു. കഴിഞ്ഞ ദിവസം കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിലെ കൊവിഡ് ടാസ്‌ക് ഫോഴ്സ്, സർക്കാർ നടത്തിയ പഠന റിപ്പോർട്ട് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കവെയാണ് ട്രംപിന്റെ വിവാദ പരാമർശം പുറത്ത് വന്നിരുന്നത്.

ചൂടും സൂര്യവെളിച്ചവും കൊറോണ വൈറസിനെ ദുർബലമാക്കുമന്നും അണുനാശിനികൾ വേഗത്തിൽ കൊറോണ വൈറസിനെ നശിപ്പിക്കുമെന്നും ഈ പഠന റിപ്പോർട്ടിൽ പറയുന്നുണ്ടായിരുന്നു.ശരീരത്തിൽ അൾട്രാ വയലറ്റ് രശ്മികൾ എത്തുന്നതുകൊറോണയെ പ്രതിരോധിക്കാനിടയുണ്ടെന്നും ഇത് പരീക്ഷിക്കണമെന്നുമെന്നുമാണ് ട്രംപ് വിവാദ പരാമർശം നടത്തിയിരുന്നത്. ഇതോടൊപ്പം തന്നെ അണുനാശിനികൾ ശരീരത്തിനുള്ളിൽ എത്തുന്നതുകൊവിഡിനെ പ്രതിരോധിക്കാനിടയുണ്ടെന്നും ഇത് സംബന്ധിച്ച് പഠനം നടത്തണമെന്നും ട്രംപ് നിർദേശിച്ച് പരിഹാസ പാത്രമായിരുന്നു.ഇതിനെ തുടർന്ന് ട്രംപിനെ വിമർശിച്ചും പരിഹാസപാത്രമായി ചിത്രീകരിച്ചും നിരവധി മാധ്യമങ്ങൾ രംഗത്തെത്തിയത് ട്രംപിനെ പ്രകോപിപ്പിച്ചിരുന്നു.

ട്രംപ് വൈറ്റ് ഹൗസിലെ ദൈനംദിന കൊറോണ ബ്രീഫിംഗിൽ ഇനി ഇരിക്കാതിരിക്കുന്നതായിിരിക്കും നല്ലതെന്ന് നിർദേശിച്ച് അദ്ദേഹത്തിന്റെ വൈറ്റ്ഹൗസ് എയ്ഡുകൾ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിൽ മണ്ടത്തരങ്ങൾ എഴുന്നള്ളിച്ചാൽ ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത ഇല്ലാതാവുമെന്ന ആശങ്കയും അവർ പങ്ക് വച്ചിരിക്കുന്നു. പ്രസിഡന്റ് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ അവതരിപ്പിക്കുന്നത് നവംബറിലെ വോട്ടെടുപ്പിൽ നിർണായകമായ വോട്ടുകൾ നഷ്ടപ്പെടുത്തുന്നതിനിടയാക്കുമെന്ന ആശങ്ക മുമ്പില്ലാത്ത വിധത്തിലാണ് ശക്തമായിരിക്കുന്നത്.

ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള ജോയ് ബിഡെനേക്കാൾ കുറവ് റേറ്റിംഗാണ് ട്രംപിനുള്ളതെന്ന് അടുത്തിടെയുള്ള പോളുകളിലൂടെ വെളിപ്പെട്ടതും ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതകൾ ചുരുക്കിയിട്ടുണ്ട്. അതിനാൽ പരമാവധി ഇടങ്ങളിൽ ട്രംപിനെ അകറ്റി നിർത്തി പ്രചാരണം നടത്തണമെന്ന നിർദേശവും അദ്ദേഹത്തിന്റെ പാർട്ടിയിൽ തന്നെ ശക്തമാകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP