Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കാറ്റലൻ പ്രാദേശിക സർക്കാരിനെ പിരിച്ച് വിട്ട് കേന്ദ്രഭരണം ഏറ്റെടുക്കാൻ സ്പാനിഷ് പ്രധാനമന്ത്രി ഉത്തരവിറക്കി; സ്വാതന്ത്ര്യം ഉറപ്പ് വരുത്താൻ അഞ്ച് ലക്ഷത്തോളം പേർ തെരുവിലിറങ്ങി; പട്ടാളത്തെ അയച്ച് അടിച്ചമർത്താനും പ്രസിഡന്റിനെ തടവിലാക്കാനും ഉറച്ച് സ്പെയിൻ; ഏകാധിപതിയായിരുന്ന ഫ്രാങ്കോയുടെ നാളുകളെ ഓർമിപ്പിച്ച് യൂറോപ്യൻ രാജ്യം അഭ്യന്തരകലഹത്തിലേക്ക്

കാറ്റലൻ പ്രാദേശിക സർക്കാരിനെ പിരിച്ച് വിട്ട് കേന്ദ്രഭരണം ഏറ്റെടുക്കാൻ സ്പാനിഷ് പ്രധാനമന്ത്രി ഉത്തരവിറക്കി; സ്വാതന്ത്ര്യം ഉറപ്പ് വരുത്താൻ അഞ്ച് ലക്ഷത്തോളം പേർ തെരുവിലിറങ്ങി; പട്ടാളത്തെ അയച്ച് അടിച്ചമർത്താനും പ്രസിഡന്റിനെ തടവിലാക്കാനും ഉറച്ച് സ്പെയിൻ; ഏകാധിപതിയായിരുന്ന ഫ്രാങ്കോയുടെ നാളുകളെ ഓർമിപ്പിച്ച് യൂറോപ്യൻ രാജ്യം അഭ്യന്തരകലഹത്തിലേക്ക്

ബാഴ്‌സലോണ: സ്പെയിനിൽ നിന്നും വേറിട്ട് സ്വതന്ത്രരാജ്യമാകുന്നതിനുള്ള കാറ്റലോണിയക്കാരുടെ ശ്രമത്തെ അടിച്ചമർത്താൻ അരയും തലയും മുറുക്കി സ്പെയിൻ രംഗത്തെത്തി. ഇത് പ്രകാരം കാറ്റലൻ പ്രാദേശിക സർക്കാരിനെ പിരിച്ച് വിട്ട് കേന്ദ്രഭരണം ഏറ്റെടുക്കാൻ സ്പാനിഷ് പ്രധാനമന്ത്രി ഉത്തരവേകിയിരിക്കുകയാണ്.

എന്നാൽ സ്വാതന്ത്ര്യം ഉറപ്പ് വരുത്താൻ അഞ്ച് ലക്ഷത്തോളം കാറ്റലോണിയക്കാർ തെരുവിലിറങ്ങിയിട്ടുമുണ്ട്. പട്ടാളത്തെ അയച്ച് അടിച്ചമർത്താനും പ്രസിഡന്റിനെ തടവിലാക്കാനും ഉറച്ച് സ്പെയിൻ മുന്നോട്ട് വന്നിട്ടുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഏകാധിപതിയായിരുന്ന ഫ്രാങ്കോയുടെ നാളുകളെ ഓർമിപ്പിച്ച് സ്പെയിൻ അഭ്യന്തരകലഹത്തിലേക്ക് കൂപ്പ് കുത്തിയിരിക്കുകയാണ്.

കാറ്റലോണിയൻ പാർലിമെന്റിനെ പിരിച്ച് വിട്ട് ആറ് മാസത്തിനകം ഇലക്ഷൻ നടത്തുമെന്നാണ് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയി പ്രസ്താവിച്ചിരിക്കുന്നത്. ഇവിടെയുള്ള ഗവൺമെന്റിനെ പുറത്താക്കാനുള്ള ഉറച്ച നിലപാടും അദ്ദേഹം എടുത്തിട്ടുണ്ട്. സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രമേയം കാറ്റലോണിയൻ പാർലമെന്റിൽ വോട്ടിനിടുമെന്ന് പ്രസിഡന്റ് കാർലസ് പുജ്ഡമൊൻ അറിയിച്ച് അധികം കഴിയുന്നതിന് മുമ്പെയാണ് കാറ്റലോണിയക്ക് നേരെ വിട്ട് വീഴ്ചയില്ലാത്ത നടപടികളെടുക്കാൻ സ്പെയിൻ ഗവൺമെന്റ് തീരുമാനിച്ചിരിക്കുന്നതെന്നത് ഗൗരവമർഹിക്കുന്നു.

കാറ്റലോണിയയിലെ ഭരണകൂടത്തെ തൂത്തെറിയാനുള്ള സ്പാനിഷ് ഗവൺമെന്റിന്റെ തീരുമാനം സ്പാനിഷ് പാർലിമെന്റിന്റെ ഉപരിസഭയായ സെനറ്റിന്റെ മുമ്പിലെത്തിയിരിക്കുയാണ്. ഗവൺമെന്റ് എടുത്ത ഈ തീരുമാനം ഒക്ടോബർ 27ന് സെനറ്റിൽ വോട്ടെടുപ്പിന് വിധേയമാക്കുന്നതാണ്. സെനറ്റിന്റെ അനുമതിയില്ലാതെ കാറ്റലോണിയയിലെ സർക്കാരിനെ നീക്കം ചെയ്യാനാവില്ല. റജോയിയുടെ തീരുമാനത്തിൽ പ്രതിഷേധിക്കാനാണ് ഇന്നലെ അഞ്ച് ലക്ഷത്തോളം പേർ കാറ്റലോണിയയിലെ തെരുവുകളിൽ ഇറങ്ങിയിരിക്കുന്നത്. കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണെങ്കിൽ ഇവിടുത്തെ പ്രസിഡന്റ് ചാൾസ് പുയിഗ്ഡെമോണ്ടിനെ അറസ്റ്റ് ചെയ്യാനും റജോയി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ഇതിലൂടെ സ്പാനിഷ് ഗവൺമെന്റ് ജനാധിപത്യത്തെയാണ് ആക്രമിക്കുന്നതെന്നാണ് ചാൾസ് ആരോപിച്ചിരിക്കുന്നത്. ഇതിന് പുറമെ കാറ്റലോണിയക്കാരെ അപമാനിക്കുകയാണ് റജോയ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. റജോയിയുടെ കൺസർവേറ്റീവ് പോപ്പുലർ പാർട്ടിക്കാണ് സെനറ്റിൽ ഭൂരിപക്ഷമുള്ളത്. ഇതിന് പുറമെ കാറ്റലോണിയക്കെതിരെയുള്ള നീക്കത്തിന് പ്രമുഖ പ്രതിപക്ഷ പാർട്ടിയായ സോഷ്യലിസ്റ്റ്സ് ആൻഡ് സെൻട്രിസ്റ്റ് സിയുഡാഡനോസ് പാർട്ടിയുടെ പിന്തുണയുമുണ്ട്. കാറ്റലോണിയൻ ഗവൺമെന്റിനെ നീക്കംചെയ്യുന്നതിനുള്ള നിർദ്ദേശം സെനറ്റ് പാസാക്കായാൽ തുടർന്ന് കാറ്റലൻ ഗവൺമെന്റ് പിരിച്ച് വിടുന്നത് വരെ അതിന് സാധാരണ പോലെ പ്രവർത്തിക്കാനാവും. എന്നാൽ ഇതിന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനോ അല്ലെങ്കിൽ സ്പെയിനിന്റെ ഭരണഘടനക്കെതിരായ നിയമം പാസാക്കാനോ സാധിക്കുകയില്ല.

ഒക്ടോബർ ഒന്നിന് നടന്ന റഫറണ്ടത്തിൽ സ്പെയിനിൽ നിന്നും വിട്ട് പോകുന്നതിനെ അനുകൂലിച്ച് ഭൂരിഭാഗം കാറ്റലോണിയക്കാരും വോട്ട് ചെയ്തതിനെ തുടർന്നാണ് ഇവിടുത്തെ സ്വാതന്ത്ര്യ നീക്കം ശക്തമായിരിക്കുന്നത്. റഫറണ്ടത്തെ പട്ടാളത്തെയും പൊലീസിനെയും ഉപയോഗിച്ച് അടിച്ചമർത്താൻ സ്പാനിഷ് ഗവൺമെന്റ് ശ്രമിച്ചെങ്കിലും ദശലക്ഷക്കണക്കിന് പേരാണ് വോട്ട് ചെയ്യാനെത്തിയിരുന്നത്.സ്പെയിനിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന പ്രദേശമാണ് കാറ്റലോണിയ.

 

കാറ്റലോണിയയിലെ 7.5 മില്യൺ ജനങ്ങളാണുള്ളത്. തങ്ങളുടേതായ ഭാഷും സംസ്‌കാരവും ആചാരണങ്ങളും ഉള്ളതിനാലാണ് ഇവർ സ്പെയിനിൽ നിന്നും വേറിട്ട് സ്വാന്ത്ര്യം പ്രാപിക്കാൻ ആഗ്രഹിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP