Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇറാനെ ലക്ഷ്യമാക്കി 20 സൂപ്പർ പവർ മിസൈലുകൾ വിന്യസിച്ച് അമേരിക്ക; ശത്രുരാജ്യത്തിന്റെ എല്ലാ പ്രതിരോധ നിരകളെയും നിശബ്ദം മറികടന്ന് ലക്ഷ്യം കണ്ട് മടങ്ങുന്ന അസാധാരണ യുദ്ധ മിസൈൽ നാശം വിതയ്ക്കാൻ കാത്തിരിക്കുന്നു; സർജിക്കൽ സ്ട്രൈക്ക് നടത്തി ഇറാന് ഉടൻ മുന്നറിയിപ്പ് നൽകണം എന്ന സമ്മർദവുമായി സൗദിയും; ഏത് നിമിഷവും യുദ്ധം പ്രതീക്ഷിച്ച് അറബ് മുനമ്പ്

ഇറാനെ ലക്ഷ്യമാക്കി 20 സൂപ്പർ പവർ മിസൈലുകൾ വിന്യസിച്ച് അമേരിക്ക; ശത്രുരാജ്യത്തിന്റെ എല്ലാ പ്രതിരോധ നിരകളെയും നിശബ്ദം മറികടന്ന് ലക്ഷ്യം കണ്ട് മടങ്ങുന്ന അസാധാരണ യുദ്ധ മിസൈൽ നാശം വിതയ്ക്കാൻ കാത്തിരിക്കുന്നു; സർജിക്കൽ സ്ട്രൈക്ക് നടത്തി ഇറാന് ഉടൻ മുന്നറിയിപ്പ് നൽകണം എന്ന സമ്മർദവുമായി സൗദിയും; ഏത് നിമിഷവും യുദ്ധം പ്രതീക്ഷിച്ച് അറബ് മുനമ്പ്

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: യുഎസ് ഇറാന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ വാഗ്വാദങ്ങളും പോർവിളികളും ഭീഷണികളും നാൾക്ക് നാൾ വർധിച്ച് വരുന്ന ഇന്നത്തെ സാഹര്യത്തിൽ ഇറാന് കടുത്ത താക്കീത് നൽകുന്ന നീക്കവുമായി യുഎസ് രംഗത്തെത്തി. പുതിയ നീക്കത്തിന്റെ ഭാഗമായി ഇറാനെ ലക്ഷ്യമാക്കി 20 സൂപ്പർ പവർ മിസൈലുകളാണ് അമേരിക്ക വിന്യസിച്ചിരിക്കുന്നത്. ശത്രുരാജ്യത്തിന്റെ എല്ലാ പ്രതിരോധ നിരകളെയും നിശബ്ദം മറികടന്ന് ലക്ഷ്യം കണ്ട് മടങ്ങുന്ന അസാധാരണ യുദ്ധ മിസൈൽ നാശം വിതയ്ക്കാൻ കാത്തിരിക്കുന്നുവെന്നും മുന്നറിയിപ്പുണ്ട്.

സർജിക്കൽ സ്ട്രൈക്ക് നടത്തി ഇറാന് ഉടൻ മുന്നറിയിപ്പ് നൽകണം എന്ന സമ്മർദവുമായി സൗദി രംഗത്തെത്തിയും സ്ഥിതി വഷളാക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഏത് നിമിഷവും യുദ്ധം പ്രതീക്ഷിച്ചാണ് അറബ് മുനമ്പ് മുന്നോട്ട് പോകുന്നത്. കൗണ്ടർ ഇലക്ട്രോണിക്സ് ഹൈ പവർ മൈക്രോവേവ് അഡ്വാൻസ്ഡ് മിസൈൽ പ്രൊജക്ട് ( സിഎച്ച്എഎംപി അഥവാ ചാംപ്) മിസൈലുകളാണ് യുഎസ് എയർഫോഴ്സ് ഇറാനെ ലക്ഷ്യമിട്ട് സജ്ജമാക്കി നിർത്തിയിരിക്കുന്നത്. ശത്രുരാജ്യത്തിന്റെ മിലിട്ടറി ഇലക്ട്രോണിക്സിനെ ഹൈപവർ മൈക്രോവേവുകളുടെ സഹായത്തോടെ ഞൊടിയിടെ തകർക്കാൻ ശക്തിയുള്ള മിസൈലുകളാണിവയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ചാംപ് മിസൈലുകളിലൂടെ ഇറാന്റെ സൈനിക ശേഷിയെ നോക്ക് കുത്തിയാക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്. ഈ മിസൈലുകൾ ഇറാനെ ലക്ഷ്യമിട്ടോ അല്ലെങ്കിൽ ഉത്തരകൊറിയയെ ലക്ഷ്യമിട്ടോ ആണ് യുഎസ് ഒരുക്കി നിർത്തിയിരിക്കുന്നതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. യുഎസ് എയർഫോഴ്സ് റിസർച്ച് ലബോറട്ടറിക്ക് വേണ്ടി ബോയിങ്സ് ഫാന്റം വർക്ക്സാണ് ഈ മിസൈലുകൾ നിർമ്മിച്ചിരിക്കുന്നത്. 2012ൽ തന്നെ ഈ മിസൈലുകൾ വിജയകരമായി പരീക്ഷിച്ചിരുന്നു. എന്നാൽ ഇവ ഇതുവരെ പ്രായോഗിതലത്തിൽ യുഎസ് ഉപയോഗിച്ചിട്ടില്ല.

ഒരു എയർ ലോഞ്ച്ഡ് ക്രൂയിസ് മിസൈലിൽ മൈക്രോവേവ് വെപ്പണുകൾ ഘടിപ്പിച്ചാണീ മിസൈലുകൾ തയ്യാറാക്കിയിരിക്കുന്നത്. ബി 52 ബോംബറുകളിൽ നിന്നാണിത് ഡെലിവർ ചെയ്യുന്നത്. 700 മൈലോളം ദൂരെയുള്ള ലക്ഷ്യത്തെ ആക്രമിക്കാൻ ഈ മിസൈലുകൾക്ക് ശേഷിയുണ്ട്. ലോ ആൽട്ടിറ്റിയൂഡിലും ശത്രുവിന്റെ എയർസ്പേസിലേക്ക് പറക്കാൻ ശേഷിയുള്ള മിസൈലുകളാണിവ. ശത്രുവിന്റെ സൈനിക സംവിധാനത്തിലെ തന്ത്രപ്രധാനമായ കമ്പ്യൂട്ടറുകളിലെ ചിപ്പുകളെ വരെ നിർവീര്യമാക്കുന്ന വിധത്തിൽ ഹൈ പവർ മൈക്രോവേവ് എനർജിയെ അയക്കാൻ ഇതിന് സാധിക്കും. ഇതിലൂടെ ഈ മിസൈലിനെ ലക്ഷ്യം വച്ചുള്ള ഏത് ഇലക്ട്രോണിക് ഡിവൈസുകളുടെ പ്രവർത്തനത്തെയും നിർവീര്യമാക്കാനും ചാംപ് മിസൈലിന് സാധിക്കും.

ചാംപ് മിസൈലുകൾ ഏത് ലക്ഷ്യത്തിന് നേരെയും ഏത് നിമിഷവും ഉപയോഗിക്കാൻ തക്കവണ്ണം സജ്ജമാക്കി നിർത്തിയിരിക്കുന്നുവെന്നാണ് കിർട്ട്ലാൻഡ് എയർഫോഴ്സ് ബേസിലെ എയർഫോഴ്സ് റിസർച്ച് ലാബിന്റെ ഹൈ പവർ മൈക്രോവേവ് ഡിവിഷന്റെ ചീഫായ മേരി ലൗ റോബിൻസൻ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ഇലക്ട്രോമാഗ്‌നറ്റിക് പൾസ് കാനൻ സഹിതമാണ് ഈ മിസൈൽ തയ്യാറാക്കിയിരിക്കുന്നത്. കോൺസൻട്രേറ്റഡ് ബീം ഓഫ് എനർജി സൃഷ്ടിക്കുന്നതിനായി ഈ മിസൈലിൽ ഒരു ഇല്ക്ട്രോമാഗ്‌നറ്റിക് പൾസ് കാനൻ ഉപയോഗിച്ചിട്ടുണ്ട്.

ലക്ഷ്യമിട്ടിരിക്കുന്ന ഇലക്ട്രോണിക് ഉപകരണത്തിന്റെ വോൾട്ടേജ് വർധിപ്പിക്കാൻ ഈ എനർജി വഴിയൊരുക്കുന്നുണ്ട്. ഇതിനെ തുടർന്ന് ഈ ഉപകരണം ഈ മിസൈലിനെതിരെ തിരിയുന്നതിന് മുമ്പ് തന്നെ ഉപയോഗരഹിതമായിത്തീരുകയും ചെയ്യും.

അമേരിക്ക ഇറാനെതിരെ സർജിക്കൽ സ്ട്രൈക്ക് നടത്തണമെന്ന് സൗദി അറേബ്യ

നിലവിലെ സാഹചര്യത്തിൽ ഇറാന്റെ പ്രകോപനപരമായ നീക്കങ്ങളെ നിയന്ത്രിക്കുന്നതിനായി യുഎസ് ഇറാനെതിരെ സർജിക്കൽ സ്ട്രൈക്ക് നടത്തണമെന്ന് സമ്മർദം ചെലുത്തി സൗദിയിലെ ഭരണകൂടവുമായി അടുത്ത് ബന്ധമുള്ള ന്യൂസ് പേപ്പറായ അറബ് ന്യൂസ് രംഗത്തെത്തി. സൗദിയുടെ ഓയിൽ ഇൻഫ്രാസ്ട്രക്ചറിന് നേരെ ദിവസങ്ങൾക്ക് മുമ്പ് ആക്രമണം നടത്തിയ ഇറാനെ പാഠം പഠിപ്പിക്കണമെന്നാണ് സൗദി ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്.

ആദ്യം സൗദിയുടെ ഓയിൽ ടാങ്കറുകൾക്ക് നേരെയും തുടർന്ന് പമ്പിങ് സ്റ്റേഷനുകൾക്ക് നേരെ ഡ്രോൺ ആക്രമണങ്ങളുമായിരുന്നു ഇറാൻ നടത്തിയിരുന്നത്. നിലവിലെ ഇറാനിയൻ ഭരണകൂടവുമായി ബന്ധപ്പെട്ട് സമാധാന ചർച്ചകൾ കൊണ്ട് ഫലമില്ലെന്നും അതിനാൽ അടുത്ത പടി സർജിക്കൽ സ്ട്രൈക്ക് മാത്രമാണെന്നുമാണ് സൗദിയിലെ കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനും അഭിപ്രായപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP