Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മെയ്‌ രണ്ടിനപ്പുറം ഒരു ദിവസം പോലും ഇളവില്ല; ഇറാനിൽനിന്നും എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യക്കുമേൽ കടുത്ത ഉപരോധം; അമേരിക്ക വേണോ ഇറാൻ വേണോ എന്ന് തീരുമാനിക്കാൻ ഇനി ഇന്ത്യക്ക് ഒരാഴ്ച കൂടി മാത്രം ബാക്കി; ഇന്ത്യക്ക് ഉഗ്രൻ മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത്; തിരഞ്ഞെടുപ്പ് സമയത്ത് സുപ്രധാനമായ തീരുമാനം എടുക്കേണ്ട ഗതികേടിൽ മോദി

മെയ്‌ രണ്ടിനപ്പുറം ഒരു ദിവസം പോലും ഇളവില്ല; ഇറാനിൽനിന്നും എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യക്കുമേൽ കടുത്ത ഉപരോധം; അമേരിക്ക വേണോ ഇറാൻ വേണോ എന്ന് തീരുമാനിക്കാൻ ഇനി ഇന്ത്യക്ക് ഒരാഴ്ച കൂടി മാത്രം ബാക്കി; ഇന്ത്യക്ക് ഉഗ്രൻ മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത്; തിരഞ്ഞെടുപ്പ് സമയത്ത് സുപ്രധാനമായ തീരുമാനം എടുക്കേണ്ട ഗതികേടിൽ മോദി

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യയിൽ കടുത്ത വിലക്കയറ്റത്തിനുപോലും ഇടയാക്കിയേക്കാവുന്ന സുപ്രധാന തീരുമാനം തിരഞ്ഞെടുപ്പിനിടെ കൈക്കൊള്ളേണ്ട ഗതികേടിലാണ് നരേന്ദ്ര മോദി സർക്കാർ. ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെക്കണെമെന്ന അമേരിക്കയുടെ കർശന നിർദ്ദേശം സ്വീകരിക്കണോ തള്ളണോ എന്ന് തീരുമാനിക്കാൻ മോദി സർ്ക്കാരിന് മുന്നിലുള്ളത് ഒരാഴ്ച മാത്രം മെയ് രണ്ടിനകം ഇറാനിൽനിന്നുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി നിർത്തിവെച്ചില്ലെങ്കിൽ ഇന്ത്യക്കുമേൽ കടുത്ത ഉപരോധം കൊണ്ടുവരുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

ഇറക്കുമതി നിർത്തിവച്ചാൽ അത് ഇന്ത്യയിൽ ഇന്ധനവിലയിൽ വലിയ വർധനവുണ്ടാക്കുമെന്ന ആശങ്കയുണ്ട്.. ഇന്ധനവിലയുയർന്നാൽ കടുത്ത വിലക്കയറ്റത്തിലേക്കും അത് വഴിവെക്കും. അസംസ്‌കൃത എണ്ണയ്ക്ക് ഇന്ത്യ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാൻ. സൗദി അറേബ്യയിൽനിന്നാണ് ഏറ്റവും കൂടുതൽ ഇറക്കുമതി. ഇറാനിൽനിന്നുള്ള ഇറക്കുമതി ഒറ്റയടിക്ക് നിർത്തിവച്ചാൽ ഇന്ധനാവശ്യത്തിന് ചുരുങ്ങിയ സമയത്തിനുള്ളിൽ ബദൽമാർഗങ്ങൾ തേടേണ്ടിവരുമെന്ന പ്രതിസന്ധിയും ഇന്ത്യക്ക് മുന്നിലുണ്ട്.

ഇറാനിൽനിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതിൽനിന്ന് രാജ്യങ്ങളെ വിലക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നവംബറിലാണ് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്. എന്നാൽ, ഇന്ത്യയുൾപ്പെടെ ചില രാജ്യങ്ങൾക്ക് അമേരിക്ക നേരത്തെ ഇളവ് അനുവദിച്ചിരുന്നു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌വാൻ, ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങൾക്കായിരുന്നു ഇളവുണ്ടായിരുന്നത്. ഈ ഇളവ് മെയ് രണ്ടുവരെ മാത്രമെന്നാണ് അമേരിക്ക ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇറക്കുമതി അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത സാമ്പത്തിക ഉപരോധം കൊണ്ടുവരുമെന്നാണ് അമേരിക്കൻ മുന്നറിയിപ്പ്. മെയ് രണ്ടുമുതൽ ഇറാനിൽനിന്ന് എണ്ണ വാങ്ങുന്ന എല്ലാ രാജ്യങ്ങൾക്കും ഉപരോധം ബാധകമാകുമെന്ന് യു.എസ്. അധികൃതരെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇതോടെ, നിർണായകമായ തീരുമാനം ചുരുങ്ങിയ സമയത്തിനുള്ളിൽ കൈക്കൊള്ളേണ്ട അവസ്ഥയിലാണ് ഇന്ത്യ. സാമ്പത്തിക ഉപരോധം കാര്യമായി ബാധിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാടെങ്കിലും അമേരിക്കയെ പിണക്കുക ഗുണം ചെയ്യില്ലെന്ന മുന്നറിയിപ്പും കേന്ദ്രത്തിന് മുന്നിലുണ്ട്.

ഇറാൻ ഭീകരസംഘടനകളെ സഹായിക്കുനെന്നുവെന്നതാണ് അമേരിക്കയുടെ ആരോപണം. ഇറാനുമായുണ്ടായിരുന്ന ആണവ കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറിയതിന് പിന്നാലെയാണ് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്. ആണവപരീക്ഷണങ്ങളിൽനിന്ന് ഇറാനെ പിന്മാറ്റുന്നതിന് എണ്ണ കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനം ഇല്ലാതാക്കുകയെന്ന തന്ത്രമാണ് അമേരിക്ക പയറ്റുന്നത്.

ഇറാനിൽനിന്ന് ദീർഘകാലമായി അസംസ്‌കൃത എണ്ണ വാങ്ങുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് തീരുമാനം കടുത്ത വെല്ലുവിളിയായി മാറും. ഇറാനിൽനിന്ന് ലഭിക്കുന്ന അതേ അളവ് ക്രൂഡ് ഓയിൽ മറ്റൊരു രാജ്യത്തുനിന്ന് വാങ്ങാനുള്ള കരാറുകൾ പെട്ടെന്ന് കണ്ടെത്തുകയെന്നതാണ് വെല്ലുവിളി. ക്രൂഡ് ഓയിലിന് ക്ഷാമമുണ്ടായാൽ അത് ഇന്ധന വിലയെയും സാരമായി ബാധിക്കും. സാധാരണക്കാരന്റെ നടുവൊടിക്കാതെ ഈ പ്രസശ്‌നം തിരഞ്ഞെടുപ്പുകാലത്ത് പരിഹരിക്കുകയെന്ന വെല്ലുവിളിയാണ് കേന്ദ്ര സർക്കാരിന് മുന്നിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP