Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യ-പാക് പ്രശ്‌നം തീർക്കാൻ മുൻകൈ എടുക്കാൻ ട്രംപിന് മോഹം; ഇന്ത്യൻ വംശജനായ അമേരിക്കയുടെ യുഎൻ അംബാസഡറെ ചുമതലയേൽപിച്ച് പ്രസിഡന്റ്; സ്വന്തം കാര്യം നോക്കാൻ അറിയാമെന്ന് പറഞ്ഞ് നിർദ്ദേശം തള്ളി ഇന്ത്യ

ഇന്ത്യ-പാക് പ്രശ്‌നം തീർക്കാൻ മുൻകൈ എടുക്കാൻ ട്രംപിന് മോഹം; ഇന്ത്യൻ വംശജനായ അമേരിക്കയുടെ യുഎൻ അംബാസഡറെ ചുമതലയേൽപിച്ച് പ്രസിഡന്റ്; സ്വന്തം കാര്യം നോക്കാൻ അറിയാമെന്ന് പറഞ്ഞ് നിർദ്ദേശം തള്ളി ഇന്ത്യ

ന്ത്യയും പാക്കിസ്ഥാനുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് അമേരിക്ക. പ്രശ്‌ന പരിഹാരത്തിന് പുറത്തുനിന്നുള്ള ഇടപെടലാവശ്യമില്ലെന്ന് ഇന്ത്യ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തർക്ക പരിഹാരത്തിലുള്ള പ്രത്യേക താത്പര്യമാണ് മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനത്തിന് പിന്നിൽ. അമേരിക്കയുടെ ഐക്യരാഷ്ട്രസഭയിലെ പ്രതിനിധിയും ഇന്ത്യൻ വംശജയുമായ നിക്കി ഹെയ്‌ലിയാണ് ഈ വാഗ്ദാനം മുന്നോട്ടുവെച്ചത്.

ഇരുരാജ്യങ്ങളുടെയും ആഭ്യന്തര പ്രശ്‌നങ്ങൾ ആ നിലയ്ക്കും പൊതു പ്രശ്‌നങ്ങൾ ആ നിലയ്ക്കും പരിഹരിക്കാൻ മുൻകൈയെടുക്കാമെന്നാണ് നിക്കി ഹെയ്‌ലി പ്രഖ്യാപിച്ചത്. അമേരിക്കയിൽ കാബിനറ്റ് പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജകൂടിയായ നിക്കി ഹെയ്‌ലിയുടെ പ്രസ്താവനയ്ക്ക് വൈകാതെ തന്നെ ഇന്ത്യ മറുപടി നൽകി. ഇന്ത്യ-പാക് പ്രശ്‌നം അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യേണ്ടതില്ലെന്ന മുൻനിലപാട് ഇന്ത്യ ആവർത്തിച്ചു. മധ്യസ്ഥരാകാമെന്ന അമേരിക്കയുടെ നിർദ്ദേശം സ്‌നേഹത്തോടെ ഇന്ത്യ നിരസിച്ചു.

ഇന്ത്യയും പാക്കിസ്ഥാനുമായുള്ള തർക്കത്തിൽ അമേരിക്കയ്ക്ക് അങ്ങേയറ്റത്തെ ആശങ്കകളുണ്ടെന്ന് നിക്കി ഹെയ്‌ലി പറഞ്ഞു. അത് പരിഹരിക്കപ്പെടണമെന്നതാണ് അമേരിക്കയുടെ നിലപാട്. എന്തെങ്കിലും സംഭവിക്കുന്നതുവരെ കാത്തിരിക്കുന്നതിൽ അർഥമില്ല. സംഘർഷം പതുക്കെ ശക്തിപ്രാപിക്കുന്നതിന് മുമ്പേ അത് പരിഹരിക്കുകയാണ് വേണ്ടത്. അതിൽ മുമ്പെന്നത്തേക്കാളും സജീവമായി ഇടപെടാൻ അമേരിക്കയ്ക്ക് താത്പര്യമുണ്ടെന്ന് നിക്കി ഹെയ്‌ലി പറഞ്ഞു.

ഇന്ത്യ-പാക് പ്രശ്‌നം പരിഹരിക്കുന്നതിന് മുമ്പും അമേരിക്കൻ ഭരണകൂടങ്ങൾ താത്പര്യമെടുത്തിട്ടുണ്ട്. എന്നാൽ, അതിർത്തിയിലെ പ്രശ്‌നം ആഗോളതലത്തിലേക്ക് വലിച്ചിഴയ്ക്കാൻ ഇന്ത്യ ആഗ്രഹിച്ചിട്ടില്ല. പാക്കിസ്ഥാൻ ഉയർത്തുന്ന സുരക്ഷാപ്രശ്‌നമാണ് ഇന്ത്യ ഉന്നയിക്കുന്നത്. പാക്കിസ്ഥാനെ ഭീകരരാജ്യമായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതും അതുകൊണ്ടാണ്. ക്ലിന്റൺ ഭരണകൂടം ചെയ്തതുപോലെ, ബരാക് ഒബാമയും തുടക്കത്തിൽ ഇന്ത്യ-പാക് പ്രശ്‌നത്തിൽ ഇടപെടാമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, മേഖലയിലെ സംഘർഷാവസ്ഥയും പ്രശ്‌നത്തിന്റെ തീവ്രതയും അടുത്തറിഞ്ഞതോടെ, ഒബാമ ഭരണകൂടം അതിൽനിന്ന് പിന്നോട്ടുപോയി.

നിക്കി ഹെയ്‌ലിയുടെ ഇപ്പോഴത്തെ നിലപാടിന് ട്രംപ് ഭരണകൂടത്തിൽനിന്ന് ഔദ്യോഗികമായി സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. എന്നാൽ, പ്രശ്‌നം പരിഹരിക്കപ്പെടടണമെന്ന അമേരിക്കൻ നിലപാടിന്റെ തുടർച്ചയായിത്തന്നെയാണ് ഇത് വിലയിരുത്തപ്പെടുന്നത്. അതിനിടെ, ഇത്തരം വിഷയങ്ങളിൽ നിക്കി ഹെയ്‌ലി അഭിപ്രായം പറയുന്നതും വിമർശിക്കപ്പെടുന്നുണ്ട്. വിദേശ കാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണിനെ മറികടക്കുന്നതാണ് നിക്കിയുടെ അഭിപ്രായ പ്രകടനങ്ങളെന്നാണ് വിമർശിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP