Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാശ്മീരിൽ ഏറ്റവും അധികം കൊലപാതങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടന്നത് കഴിഞ്ഞ വർഷം; രാജ്യാന്തര മനുഷ്യാവകാശ സംഘടനകളെ പോലും ഇന്ത്യ പ്രവേശിപ്പിക്കുന്നില്ല; സുഷമാ സ്വരാജിനെ അതിഥിയായി ക്ഷണിച്ചിട്ടും ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടിയിൽ പതിവ് തെറ്റിക്കാതെ വിമർശനം; പ്രതീക്ഷയാക്കുന്നത് ഇന്ത്യ കൂടി കൂട്ടായ്മയിൽ അംഗമാകണമെന്ന യുഎഇ വിദേശ മന്ത്രിയുടെ തുറന്ന നിലപാട്

കാശ്മീരിൽ ഏറ്റവും അധികം കൊലപാതങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടന്നത് കഴിഞ്ഞ വർഷം; രാജ്യാന്തര മനുഷ്യാവകാശ സംഘടനകളെ പോലും ഇന്ത്യ പ്രവേശിപ്പിക്കുന്നില്ല; സുഷമാ സ്വരാജിനെ അതിഥിയായി ക്ഷണിച്ചിട്ടും ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടിയിൽ പതിവ് തെറ്റിക്കാതെ വിമർശനം; പ്രതീക്ഷയാക്കുന്നത് ഇന്ത്യ കൂടി കൂട്ടായ്മയിൽ അംഗമാകണമെന്ന യുഎഇ വിദേശ മന്ത്രിയുടെ തുറന്ന നിലപാട്

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷന്റെ (ഒഐസി)യോഗത്തിന് പാക്കിസ്ഥാന്റെ എതിർപ്പ് അവഗണിച്ചാണ് ഇന്ത്യയെ അതിഥിരാജ്യമാക്കിയത്. ഭാവിയിൽ കൂട്ടായ്മയിൽ അംഗത്വവും നൽകും. ഇതിനിടെയിലും കശ്മീരിലെ ജനങ്ങളുടെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ച്, ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷന്റെ (ഒഐസി) രാഷ്ട്രീയ പ്രമേയം പാസാക്കുകയാണ്. ഇതിനിടെയിലാണ് ഭാവിയിൽ ഇന്ത്യയെ ഉൾക്കൊള്ളാൻ ഒഐസി ആഗ്രഹിക്കുന്നതായി പുതിയ അധ്യക്ഷനും യുഎഇ വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കിയതും.

ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള രാജ്യമെന്ന നിലയിലാണ് ഇന്ത്യയെ യോഗത്തിൽ അതിഥിരാജ്യമായി ക്ഷണിച്ചത്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രസംഗിക്കുകയും ചെയ്തു. വലിയ കൈയടിയാണ് സുഷമ്മയ്ക്ക് കിട്ടിയത്. മതേതര ഇന്ത്യയെന്നും ഇസ്ലാമിക രാജ്യങ്ങൾക്കൊപ്പമുണ്ടെന്നും ഭീകരതയെ ചെറുക്കാൻ ഒരുമിക്കണമെന്നുമായിരുന്നു ഇന്ത്യയുടെ നിർദ്ദേശം.

സുഷമ്മയുടെ സാന്നിധ്യം കാരണം പാക്കിസ്ഥാൻ യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു. അതോടെ യോഗം തീർത്തും ഇന്ത്യയ്ക്ക് അനുകൂലമാകുമെന്ന വിലയിരുത്തലെത്തി. എന്നാൽ രാഷ്ട്രീയ പ്രമേശത്തിൽ കാശ്മീരിനെ ഉൾപ്പെടെത്തി ഇന്ത്യയെ വെട്ടിലാക്കുകയാണ് സമ്മേളനം. ഗുരുതര ആരോപണങ്ങളും ഉന്നയിക്കുന്നു. അപ്പോഴും ഇന്ത്യയെ കൂടെ നിർത്താനും ആഗ്രഹിക്കുന്നു. ഇത് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതാണ്.

അങ്ങനെ ഇന്ത്യയെ ഉൾക്കൊള്ളുന്നതിനൊപ്പം കാശ്മീരും ചർച്ചാ വിഷയമാക്കുകയാണ് കൂട്ടായ്മ. കശ്മീർ വിഷയത്തിൽ കഴിഞ്ഞ ധാക്കാ സമ്മേളനത്തിലെ പ്രമേയത്തിൽ ഇന്ത്യയ്‌ക്കെതിരെ നടത്തിയ വിമർശനത്തിന്റെ തുടർച്ചയാണ് ഇത്തവണത്തെ കരട് പ്രമേയത്തിലും ഉള്ളത്. കഴിഞ്ഞ വർഷമാണ് കശ്മീരിൽ ഏറ്റവുമധികം അക്രമങ്ങളും കൊലപാതകങ്ങളും നടന്നതെന്നും ജനതയുടെ മനുഷ്യാവകാശങ്ങൾ തടയുകയാണെന്നും ആരോപിക്കുന്നു.

കശ്മീരിൽ രാജ്യാന്തര മനുഷ്യാവകാശ സംഘടനകളെ പ്രവേശിക്കാൻ ഇന്ത്യ അനുവദിക്കുന്നില്ലെന്നും കുറ്റപ്പെടുത്തുന്നു. വൈമാനികനെ ഇന്ത്യയ്ക്കു തിരിച്ചു നൽകിയതിന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സമ്മേളനാനന്തരമുള്ള അബുദാബി പ്രഖ്യാപനത്തിൽ പേരെടുത്തു പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു.

കശ്മീർ അഭയാർഥികൾക്കും മറ്റും തൊഴിൽ പരിശീലനവും ഉന്നത വിദ്യാഭ്യാസവും നൽകുന്നതിനായി ഇസ്ലാമിക് ഡെവല്പ്‌മെന്റ് ബാങ്കിനോടും മറ്റും പ്രമേയത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. കശ്മീർ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സെക്രട്ടറി ജനറലിനോടും ആവശ്യപ്പെട്ടു. നൈജറിൽ അടുത്ത ഒഐസി സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കണമെന്നാണ് ആവശ്യം. ഇങ്ങനെ പറയുമ്പോഴും ഇന്ത്യയെ യൂണിയനിൽ ഉൾപ്പെടുത്താനാണ് യുഎഇയുടെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP