Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

13ഉം 15ഉം വയസ്സുള്ള രണ്ട് ഹിന്ദു സഹോദരിമാരെ തട്ടിക്കൊണ്ട് പോയി മതം മാറ്റി നിർബന്ധിച്ച് നിക്കാഹ് നടത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി; വിശദീകരണം ചോദിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി; പാക്കിസ്ഥാന്റെ ആഭ്യന്തര കാര്യത്തിൽ ഇന്ത്യൻ ഇടപെടലെന്ന് പാക് വിദേശകാര്യ മന്ത്രിയും; പാക്കിസ്ഥാനിലെ രണ്ട് ഹിന്ദു പെൺകുട്ടികളുടെ ദുർവിധിയെ ചൊല്ലി വീണ്ടും ഇന്ത്യാ-പാക് തർക്കം മൂർച്ഛിക്കുന്നു

13ഉം 15ഉം വയസ്സുള്ള രണ്ട് ഹിന്ദു സഹോദരിമാരെ തട്ടിക്കൊണ്ട് പോയി മതം മാറ്റി നിർബന്ധിച്ച് നിക്കാഹ് നടത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി; വിശദീകരണം ചോദിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി; പാക്കിസ്ഥാന്റെ ആഭ്യന്തര കാര്യത്തിൽ ഇന്ത്യൻ ഇടപെടലെന്ന് പാക് വിദേശകാര്യ മന്ത്രിയും; പാക്കിസ്ഥാനിലെ രണ്ട് ഹിന്ദു പെൺകുട്ടികളുടെ ദുർവിധിയെ ചൊല്ലി വീണ്ടും ഇന്ത്യാ-പാക് തർക്കം മൂർച്ഛിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുൽവാമയിലെ ഭീകരാക്രമണത്തിന് ബാലാകോട്ടിൽ തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യം. അഭിനന്ദൻ വർത്തവന്റെ മോചനം.... മിഗ് തകർത്തിടൽ അങ്ങനെ പാക്കിസ്ഥാനെതിരെ പലവിധ വിജയങ്ങളാണ് ഇന്ത്യ ഈയിടെ നേടിയത്. പാക്കിസ്ഥാനിലെ ഓരോ സംഭവങ്ങളോടും ഇനി പ്രതികരിക്കാണ് ഇന്ത്യയുടെ തീരുമാനം. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിലും ഇന്ത്യ ശക്തമായ ഇടപെടൽ നടത്തുകയാണ്. പാക്കിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത രണ്ട് ഹിന്ദുപെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതംമാറ്റത്തിന് വിധേയരാക്കുകയും വിവാഹം കഴിപ്പിക്കുകയും ചെയ്തതായുള്ള സഹോദരന്റെ ആരോപണം ഗൗരവത്തോടെ എടുക്കുകയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിൽ ദഹാർകി മേഖലയിൽനിന്നുള്ള പതിമൂന്നുകാരിയേയും പതിനഞ്ച് കാരിയേയുമാണ് തട്ടിക്കൊണ്ടുപോയത്.

അതിനിടെ സുരക്ഷ ആവശ്യപ്പെട്ട് പെൺകുട്ടികൾ കോടതിയെ സമീപിച്ചു. വിവാഹത്തിന് കൂട്ടു നിന്ന ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിക്കാഹിനെത്തിയ പുരോഹിതനാണ് പിടിയിലായതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇത് പൊലീസ് സ്ഥിരീകരിക്കുന്നില്ല.  സംഭവത്തിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക്ക് മന്ത്രി ഫവാദ് ഹുസൈനും തമ്മിലെ ട്വിറ്റർ പോരും രാജ്യാന്തര തലതത്തിൽ ശ്രദ്ധനേടി. സംഭവത്തിൽ സുഷമ പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷണറോട് റിപ്പോർട്ട് തേടിയിരുന്നു. ഇതാണ് പാക്കിസ്ഥാൻ മന്ത്രിയെ പ്രകോപിപ്പിച്ചത്. സംഭവം പാക്കിസ്ഥാനിലെ ആഭ്യന്തര പ്രശ്‌നമാണെന്ന് സുഷമയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ഫവാദ് വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ അടിമപ്പെടുത്തുന്ന മോദിയുടെ ഇന്ത്യയല്ല. ഇമ്രാൻ ഖാന്റെ പുതിയ പാക്കിസ്ഥാനാണിത്. പാക്ക് പതാകയിലെ വെളുപ്പ് നിറം ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശത്തിലും താങ്കൾ ഇതേ ജാഗ്രതയോടെ പ്രവർത്തിക്കുമെന്നു പ്രതീക്ഷിക്കുന്നു ഫവാദ് ട്വിറ്ററിൽ കുറിച്ചു.

എന്നാൽ രണ്ട് ഹിന്ദു പെൺകുട്ടികളെ മതപരിവർത്തനം നടത്തിയ സംഭവത്തിൽ റിപ്പോർട്ട് ചോദിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് സുഷമ മറുപടി നൽകി. നിങ്ങളെ പരിഭ്രാന്തരാക്കാൻ ഇത്രയും മതി. തെറ്റാണെന്നറിഞ്ഞിട്ടുള്ള നിങ്ങളുടെ കുറ്റബോധമാണ് ഇതെന്നും സുഷമ മറുപടി നൽകി. ഫവാദ് ഹുസൈൻ വീണ്ടും ട്വീറ്റുമായെത്തി. മറ്റുരാജ്യങ്ങളിലുള്ള ന്യൂനപക്ഷങ്ങളുടെ അവകാശത്തിൽ ശ്രദ്ധയുള്ള ആൾക്കാർ ഇന്ത്യയിലുണ്ടെന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു പ്രതികരണം. അങ്ങനെ വിദേശകാര്യമന്ത്രിമാർ ഏറ്റുമുട്ടൽ തുടരുകയാണ്. പാക്കിസ്ഥാനിലെ ഏത് മനുഷ്യാവകാശ വിഷയത്തിലും ഇടപെടുമെന്ന സൂചനയാണ് ഇതിലൂടെ ഇന്ത്യ നൽകുന്നത്.

പട്ടികജാതിയിൽപ്പെട്ടവരാണ് തട്ടിക്കൊണ്ട് പോയ പെൺകുട്ടികൾ. കോബാർ, മാലിക് വിഭാഗങ്ങളിൽ നിന്നുള്ളയാളുകളാണ് തട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടികളുടെ സഹോദരൻ പറഞ്ഞതായി പാക് പത്രം 'ദി ട്രിബ്യൂൺ' റിപ്പോർട്ടുചെയ്തു. കുട്ടികളുടെ പിതാവും കോബാർ, മാലിക് വിഭാഗങ്ങളിലെ ചിലരുമായി നേരത്തേ തർക്കമുണ്ടായിരുന്നു. ഇവരാണ് ഹോളി ആഘോഷങ്ങൾക്കിടെ തോക്കുമായെത്തി കുട്ടികളെ തട്ടിക്കൊണ്ടുപോയത്. കുട്ടികളുടെ വിവാഹം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇത് വൈറലായതോടെ വിഷയം പാക്കിസ്ഥാനിൽ വിലയ ചർച്ചയ്ക്ക് വിധേയമായി. സംഭവത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ അന്വേഷണത്തിന് ഉത്തരവിട്ടു. സംയുക്ത അന്വേഷണം നടത്താനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടിയെടുക്കാനും സിന്ധ്, പാക് പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിമാർക്ക് അദ്ദേഹം നിർദ്ദേശം നൽകിയതായി പാക് വാർത്താവിനിമയമന്ത്രി ഫവാദ് ചൗധരി പറഞ്ഞു.

'പാക് പതാകയിലെ വെള്ളനിറം രാജ്യത്തെ ന്യൂനപക്ഷങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ്. പതാകയിലെ എല്ലാനിറങ്ങളും ഞങ്ങൾക്ക് പ്രധാനപ്പെട്ടതാണ്. അതിനെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വവും' - ഫവാദ് ചൗധരി ട്വിറ്ററിൽ വ്യക്തമാക്കി. സംഭവം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകണമെന്ന് പാക് ആഭ്യന്തര സഹമന്ത്രി ഷെഹരിയാർ ഖാൻ അഫ്രീദി സിന്ധ് പൊലീസിനോട് ആവശ്യപ്പെട്ടു. അതിനിടെ തങ്ങളെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാം മതം സ്വീകരിച്ചതെന്നും പറയുന്ന പെൺകുട്ടികളുടെ വീഡിയോയും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഔദ്യോഗിക കണക്കുപ്രകാരം 75 ലക്ഷത്തോളം ഹിന്ദുക്കളാണ് പാക്കിസ്ഥാനിലുള്ളത്. ഇവരിൽ ഭൂരിഭാഗവും സിന്ധ് പ്രവിശ്യയിലാണ്.

രണ്ട് ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയെന്നു പാക് ദേശീയ മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഇവരെ പിന്നീട് ഇസ്‌ലാമിലേക്കു മതം മാറ്റിയെന്നുമായിരുന്നു വിവരം. നടപടിയിൽ പ്രദേശത്തെ ഹിന്ദുമത വിശ്വാസികൾ പ്രതിഷേധിച്ചിരുന്നു. പാക്കിസ്ഥാനിൽ ഹിന്ദു മതവിശ്വാസികളുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരായ നടപടികൾക്കെതിരെ ഇന്ത്യ നേരത്തേയും ശബ്ദമുയർത്തിയിരുന്നു. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തി ആറു വർഷമായി രാജ്യത്തു തുടരുന്ന കുടിയേറ്റക്കാർക്കു പൗരത്വം നൽകാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP