Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രസിഡന്റ് പദവിയിലേക്ക് ചുവട് വയ്ക്കുമ്പോൾ ശ്രദ്ധിക്കപ്പെടുന്നത് ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം; പാക്ക് പ്രസിഡന്റ് ഡോ. ആരിഫ് അൽവിയുടെ പിതാവ് ഡോ. ഹബീബ് ജവഹർലാൽ നെഹ്‌റുവിന്റെ ദന്ത ഡോക്ടർ; ജിന്ന കുടുംബവുമായി ബന്ധമുള്ള ഹബീബ് ഇന്ത്യ- പാക്ക് വിഭജനത്തോടെ പാക്കിസ്ഥാനിലേക്ക് കുടിയേറി

പ്രസിഡന്റ് പദവിയിലേക്ക് ചുവട് വയ്ക്കുമ്പോൾ ശ്രദ്ധിക്കപ്പെടുന്നത് ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം; പാക്ക് പ്രസിഡന്റ് ഡോ. ആരിഫ് അൽവിയുടെ പിതാവ് ഡോ. ഹബീബ് ജവഹർലാൽ നെഹ്‌റുവിന്റെ ദന്ത ഡോക്ടർ; ജിന്ന കുടുംബവുമായി ബന്ധമുള്ള ഹബീബ് ഇന്ത്യ- പാക്ക് വിഭജനത്തോടെ പാക്കിസ്ഥാനിലേക്ക് കുടിയേറി

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ പ്രസിഡന്റ് പദവിയിലേക്ക് ചുവട് വയ്ക്കുമ്പോഴും ഡോ. ആരിഫ് അൽവിയുടെ ഇന്ത്യൻ ബന്ധമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ആരിഫിന്റെ പിതാവ് ഡോ. ഹബീബ് അൽവി ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ ദന്ത ഡോക്ടർ കൂടിയായിരുന്നു.മാത്രമല്ല ആഴത്തിലുള്ള ബന്ധമാണ് ഡോ. ഹബീബിന് ജിന്ന കുടുംബവുമായി ഉണ്ടായിരുന്നത്. ഇന്ത്യാ പാക്ക് വിഭജനത്തോടെ ഡോ. ഹബീബും കുടുംബവും പാക്കിസ്ഥാനിലേക്ക് കുടിയേറി. അവിടെ തന്നെ അദ്ദേഹം ഡെന്റൽ പ്രാക്ടീസ് തുടരുകയുമായിരുന്നു.

1949ൽ ആണ് ആരിഫ് അൽവിയുടെ ജനനം. ലഹോറിലെ പഠനകാലത്താണ് ആരിഫ് രാഷ്ട്രീയത്തിലിറങ്ങിയത്. പട്ടാളമേധാവി അയൂബ് ഖാനെതിരെ പ്രതിഷേധിച്ച ജമാഅത്തെ ഇസ്ലാമി വിദ്യാർത്ഥി പ്രക്ഷോഭകരിൽ അൽവിയുമുണ്ടായിരുന്നു. സമരത്തിനിടെ വെടികൊണ്ട പാട് അദ്ദേഹത്തിന്റെ വലതുകയ്യിലുണ്ട്.1996ൽ ആണ് അൽവി ഇമ്രാൻ ഖാനോടൊപ്പം പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് സ്ഥാപിച്ചത്.

തിരഞ്ഞെടുപ്പു കമ്മിഷൻ ഇന്നലെ പുറത്തുവിട്ട ഫലം അനുസരിച്ച് അൽവിക്കു ലഭിച്ചത് 352 വോട്ടുകൾ. പാക്കിസ്ഥാൻ മുസ്ലിം ലീഗ് (നവാസ്) സ്ഥാനാർത്ഥി മൗലാന ഫസലുർ റഹ്മാനു 184 വോട്ടുകളും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി സ്ഥാനാർത്ഥി അയിത്സാസ് അഹ്‌സാനു 124 വോട്ടുമാണു ലഭിച്ചത്.അൽവി ഒൻപതിനു സ്ഥാനമേൽക്കും. പാക്കിസ്ഥാനിലെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മംനൂൻ ഹുസൈനും മുൻ പ്രസിഡന്റ് പർവേസ് മുഷറഫും അൽവിയെപ്പോലെ ഇന്ത്യൻ വേരുകളുള്ളവരാണ്. ഹുസൈന്റെ കുടുബം ആഗ്രയിൽനിന്നും മുഷറഫിന്റെ കുടുംബം ന്യൂഡൽഹിയിൽനിന്നും പാക്കിസ്ഥാനിലേക്കു കുടിയേറിയവരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP