Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

121 സീറ്റുമായി മുൻതൂക്കം നേടി തെഹ് രീക് ഇ-ഇൻസാഫ്; 68 സീറ്റിൽ ഷെരീഫിന്റെ മുസ്ലിം ലീഗ്; ബെനസീറിന്റെ മകൻ ബിലാവൽ ഭൂട്ടോയ്ക്ക് 38 സീറ്റിലും നേട്ടം; ഭൂരിപക്ഷമായ 137 സീറ്റ് ആർക്കും കിട്ടില്ലെന്ന് ഉറപ്പായി; പാക്കിസ്ഥാനിൽ തൂക്ക് മന്ത്രിസഭ തന്നെ; സൈന്യത്തിന്റെ പിന്തുണയോടെ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവായ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായേക്കും; മുൻ ക്രിക്കറ്റ് താരത്തിന് കിട്ടയ മുൻതൂക്കത്തിന് പിന്നിൽ കള്ളക്കളിയെന്ന് പിഎംഎൽ; പ്രക്ഷോഭത്തിന് ആഹ്വാനവുമായി ഷെരീഫും കൂട്ടരും

121 സീറ്റുമായി മുൻതൂക്കം നേടി തെഹ് രീക് ഇ-ഇൻസാഫ്; 68 സീറ്റിൽ ഷെരീഫിന്റെ മുസ്ലിം ലീഗ്; ബെനസീറിന്റെ മകൻ ബിലാവൽ ഭൂട്ടോയ്ക്ക് 38 സീറ്റിലും നേട്ടം; ഭൂരിപക്ഷമായ 137 സീറ്റ് ആർക്കും കിട്ടില്ലെന്ന് ഉറപ്പായി; പാക്കിസ്ഥാനിൽ തൂക്ക് മന്ത്രിസഭ തന്നെ; സൈന്യത്തിന്റെ പിന്തുണയോടെ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവായ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായേക്കും; മുൻ ക്രിക്കറ്റ് താരത്തിന് കിട്ടയ മുൻതൂക്കത്തിന് പിന്നിൽ കള്ളക്കളിയെന്ന് പിഎംഎൽ; പ്രക്ഷോഭത്തിന് ആഹ്വാനവുമായി ഷെരീഫും കൂട്ടരും

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിന്റെ മുൻ ക്രിക്കറ്റ് താരം ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ് രീക് ഇ-ഇൻസാഫിന് മുൻതൂക്കം. 121 സീറ്റുകളിൽ പിടിഐ മുന്നിട്ടുനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. 137 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. സ്വത്ത് സമ്പാദനക്കേസിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അറസ്റ്റും ഭീകരാക്രമണങ്ങളും കലുഷമാക്കിയ അന്തരീക്ഷത്തിലാണ് തിരിഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ മൂന്ന് സ്ഥാനാർത്ഥികളുൾപ്പെടെ 180-ലേറെ പേരാണ് വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.

പ്രധാന എതിരാളിയാ നവാസ് ഷെരീഫിന്റെ പാക്കിസ്ഥാൻ മുസ്ലിം ലീഗ് 68 സീറ്റുകളിലും. ബിലാവൽ ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാട്ടി 38 സീറ്റുകളിലും മുന്നിലാണ്. ഇമ്രാൻ ഖാൻ അദ്ദേഹം മത്സരിക്കുന്ന അഞ്ചു മണ്ഡലങ്ങളിലും മുന്നിട്ടുനിൽക്കുന്നു. സൈന്യത്തിന്റെ പിന്തുണയുമായാണ് ഇമ്രാൻ ഖാന്റെ മത്സരം. അതുകൊണ്ട് തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയായാൽ ഇമ്രാൻ പ്രധാനമന്ത്രിയാകുമെന്നാണ് സൂചന. സ്വതന്ത്രരും ചെറു കക്ഷികളും നിർണ്ണായ ശക്തിയായി മാറുന്നുണ്ട്. ഇവർ ഇമ്രാനെ പിന്തുണയ്ക്കുമെന്നാണ് സൂചന.

272 സീറ്റുകളിലാണു വോട്ടെടുപ്പ് നടന്നത്. 50 സീറ്റുകളിൽ സ്വതന്ത്രർ ലീഡ് ചെയ്യുന്നുണ്ട്. തൂക്കുസഭയ്ക്കു സാധ്യത കൽപ്പിക്കുന്ന ഫലങ്ങളാണ് ആദ്യ ഘട്ടത്തിൽ പുറത്തുവരുന്നത്. ഈ നിലയിൽ പോയാൽ സർദാരി കിങ്മേക്കറാകുമെന്നു നിരീക്ഷകർ വിലയിരുത്തുന്നു. ആകെ 342 അംഗങ്ങളാണു പാക് ദേശീയ അസംബ്ലിയിലുള്ളത്. ഇവരിൽ 272 പേരെയാണ് നേരിട്ടു തെരഞ്ഞെടുക്കുക. ബാക്കി 60 സീറ്റുകൾ സ്ത്രീകൾക്കും 10 എണ്ണം മതന്യൂനപക്ഷത്തിനുമായി നീക്കിവയ്ക്കുന്നതാണ്. അഞ്ചു ശതമാനത്തിലേറെ വോട്ടുകൾ നേടുന്ന കക്ഷികൾ അവരുടെ അംഗബലത്തിന് അനുസൃതമായി ഈ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതാണു രീതി.

തിരിഞ്ഞെടുപ്പ് ഫലം വൈകുകയാണ്. അതിനിടെ വോട്ടെണ്ണലിൽ കൃത്രിമം ആരോപിച്ച് മുസ്ലിം ലീഗ് രംഗത്ത് വന്നിട്ടുണ്ട്. ഫലത്തിനെതിരെ തെരുവിലിറങ്ങാൻ മുസ്ലിം ലീഗ് ആഹ്വാനം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫല പ്രഖ്യാപനം കഴിഞ്ഞാലും പാക്കിസ്ഥാനിൽ പ്രശ്‌നങ്ങൾ തുടരും. വലിയ പ്രക്ഷോഭങ്ങൾ നടക്കാനുമിടയുണ്ട്. ഇത് ഇമ്രാന് വലിയ വെല്ലുവിളിയാകും.

നവാസ് ഷെരീഫിനെതിരായ കോടതിവിധി ഇമ്രാൻഖാന്റെ പാക്കിസ്ഥാൻ തെഹ്രീക് ഇ-ഇൻസാഫിന് അനുകൂലമാകുമെന്ന് നേരത്തെതന്നെ വിലയിരുത്തപ്പെട്ടിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നവാസ് ഷരീഫിനെയും മകൾ മറിയം നവാസിനെയും കോടതി ശിക്ഷിച്ചതോടെ പി.എംഎ‍ൽഎന്നിന്റെ പ്രതീക്ഷകൾ അസ്തമിച്ച് തുടങ്ങിയിരുന്നു. ഷരീഫിന്റെ അസാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ സഹോദരൻ ഷഹബാസ് ഷരീഫിനായിരുന്നു പി.എംഎ‍ൽഎന്നിന്റെ ചുമതല. ഇത് മനസ്സിലാക്കി അഴിമതിയെന്ന മുദ്രാവാക്യമാണ് ഇമ്രാൻ തിരഞ്ഞെടുപ്പിൽ ചർച്ചയാക്കിയത്. അത് ഫലം കാണുകയും ചെയ്തു.

പാക്കിസ്ഥാന് ക്രിക്കറ്റ് ലോകകപ്പ് സമ്മാനിച്ച ക്യാപ്ടനാണ് ഇമ്രാൻ. പാക് കായിക ചരിത്രത്തിലെ ഏറ്റവും സുവർണ്ണ നേട്ടമായി അത് ഇന്നും നിലനിൽക്കുന്നു. ക്രിക്കറ്റിലെ ഓൾറൗണ്ടർ അങ്ങനെ പ്രധാനമന്ത്രി പദത്തിന് തൊട്ടടുത്തെത്തുകയാണ്. ചെറുകക്ഷികൾ സഹായിച്ചാൽ ഇമ്രാൻ തന്നെയാകും അടുത്ത പ്രധാനമന്ത്രി. അഴിമതിക്കേസിൽ ഷരീഫിന് പത്തുവർഷം തടവ് വിധിച്ചുകൊണ്ടുള്ള കോടതിവിധി പുറത്തെത്തിയതോടെ രാജ്യമെങ്ങും 'അബ് സിർഫ് ഇമ്രാൻ ഖാൻ (ഇനി ഇമ്രാൻഖാൻ മാത്രം)' എന്ന മുദ്രാവാക്യവുമായി ബാനറുകൾ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു. പാക്കിസ്ഥാനിലെ സൈനികനേതൃത്വത്തിന്റെ പിന്തുണയോടെയാണ് ഇമ്രാൻ ഖാന്റെ നീക്കങ്ങളെന്നത് പരസ്യമായ രഹസ്യമായിരുന്നു.

ഇന്ത്യൻ വിരുദ്ധ നിലപാടാണ് ഇമ്രാൻ പ്രചരണത്തിൽ എടുത്തതും. രാഷ്ട്രീയത്തിൽ നവാസ് ഷരീഫിന്റെ പിൻഗാമിയാകുമെന്ന് ഉറപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ മകൾ മറിയം ഷരീഫിനെയും അഴിമതിക്കേസിൽ കുടുങ്ങിയതും ഇമ്രാന് തുണയായി. 270 പാർലമെന്റ് സീറ്റുകളിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്താൻ, ഖൈബർ പഖ്തുൻഖ്വ പ്രവിശ്യാ സർക്കാരുകളിലെ 577 മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 272 സീറ്റിൽ എൻ.എ.-60, 108 എന്നീ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് കമ്മിഷൻ നീട്ടിവെച്ചിരുന്നു. ബുധനാഴ്ച രാവിലെ എട്ടിനാരംഭിച്ച തിരഞ്ഞെടുപ്പ് വൈകീട്ട് ആറിന് അവസാനിച്ചു.

വൻ സുരക്ഷയിലായിരുന്നു തിരഞ്ഞെടുപ്പ്. 85,000 പോളിങ് സ്റ്റേഷനുകളിലായി 3,71,388 സൈനികരെയാണ് നിയോഗിച്ചത്. 4,50,000 പൊലീസുകാരും സുരക്ഷാച്ചുമതലയിലുണ്ട്. പാക് ചരിത്രത്തിൽ ആദ്യമായാണ് തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി ഇത്രയേറെ സുരക്ഷയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. പോളിങ് സ്റ്റേഷനുകൾക്കുള്ളിൽ സൈനികർക്ക് കൂടുതൽ അധികാരങ്ങൾ നൽകാൻ തിരഞ്ഞെടുപ്പ് അധികൃതർ തീരുമാനിച്ചത് തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നേക്കാമെന്ന ആശങ്കയുയർത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP