Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൈന നൽകിയ ആയുധങ്ങൾ യുദ്ധ പ്രതിരോധത്തിന് കൊള്ളില്ലെന്ന തിരിച്ചറിയലായി ബലാക്കോട്ടെ ഇന്ത്യൻ ആക്രമണം; അതിർത്തിയിലെ വെല്ലുവിളികൾ നേരിടാൻ റഷ്യയിൽ നിന്ന് പാൻസർ പ്രതിരോധ സിസ്റ്റവും ടി90 ടാങ്കുകളും വാങ്ങുനുള്ള നീക്കവും പൊളിഞ്ഞു; ഇമ്രാൻഖാനെ കാണാൻ പോലും വിസമ്മതിച്ച് പുട്ടിൻ; വ്യോമപ്രതിരോധം പതിന്മടക്ക് കൂട്ടാനുള്ള പാക് നീക്കത്തിന് തിരിച്ചടി; ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങൾ പാക്കിസ്ഥാന് നൽകുന്നത് തിരിച്ചടികൾ മാത്രം

ചൈന നൽകിയ ആയുധങ്ങൾ യുദ്ധ പ്രതിരോധത്തിന് കൊള്ളില്ലെന്ന തിരിച്ചറിയലായി ബലാക്കോട്ടെ ഇന്ത്യൻ ആക്രമണം; അതിർത്തിയിലെ വെല്ലുവിളികൾ നേരിടാൻ റഷ്യയിൽ നിന്ന് പാൻസർ പ്രതിരോധ സിസ്റ്റവും ടി90 ടാങ്കുകളും വാങ്ങുനുള്ള നീക്കവും പൊളിഞ്ഞു; ഇമ്രാൻഖാനെ കാണാൻ പോലും വിസമ്മതിച്ച് പുട്ടിൻ; വ്യോമപ്രതിരോധം പതിന്മടക്ക് കൂട്ടാനുള്ള പാക് നീക്കത്തിന് തിരിച്ചടി; ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങൾ പാക്കിസ്ഥാന് നൽകുന്നത് തിരിച്ചടികൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റഷ്യയുടെ പ്രിയപ്പെട്ട കൂട്ടാളി ഇന്ത്യ തന്നെയെന്ന് വ്യക്തം. മസൂദ് അസ്ഹറിനെ അഗോള ഭീകരരുടെ പട്ടികയിൽ പെടുത്താനുള്ള നീക്കങ്ങൾക്ക് ഉറച്ച പിന്തുണ നൽകിയ റഷ്യ അടുത്തൊരു തീരുമാനത്തോടെ ഇന്ത്യയ്ക്ക് ഒപ്പമാണ് തങ്ങളെന്ന് വീണ്ടും വ്യക്തമാക്കുകയാണ്. പാക്കിസ്ഥാനു ആയുധങ്ങളോ പോർവിമാനമോ പ്രതിരോധ സംവിധാനങ്ങളോ നൽകില്ലെന്ന് റഷ്യ തീരുമാനിച്ചിരിക്കുന്നു. ഇത് ഇന്ത്യയോടുള്ള താൽപ്പര്യത്തിന്റെ ഉറച്ച സൂചനയാണ്. ഇന്ത്യയുടെ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാനായി പാക്കിസ്ഥാനും റഷ്യയിൽ നിന്നു ആയുധങ്ങൾ വാങ്ങുന്നു എന്നായിരുന്നു കഴിഞ്ഞ ആഴ്ചകളിലെ റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് റഷ്യയുടെ നിലപാട് വിശദീകരണം.

ഇന്ത്യയുടെ വെല്ലുവിളികളെ നേരിടാൻ ചൈനീസ് ആയുധങ്ങൾക്ക് കഴിയുന്നില്ലെന്ന് പാക്കിസ്ഥാൻ ഏറെ കുറെ മനസ്സിലാക്കി കഴിഞ്ഞു. ഇതോടെയാണ് റഷ്യയുടെ സഹായം തേടുന്നത്. ചൈനയിൽ നിന്ന് വാങ്ങിയ യുദ്ധോപകരണങ്ങളൊന്നും തുണയ്ക്കുന്നില്ലെന്ന് ബാലക്കോട്ടോടെ വ്യക്തമായിരുന്നു. യുദ്ധ വിമാനങ്ങൾ പോലും സ്ഥിരമായി തകർന്ന് വീഴുന്ന അവസ്ഥയുണ്ട്. ഇത് ഏറെ വിവാദങ്ങൾ പാക്കിസ്ഥാനിലും ഉണ്ടാക്കി. ഒന്നിനും കൊള്ളാത്ത ആയുധങ്ങളാണ് പാക്കിസ്ഥാന് ചൈന നൽകിയതെന്നതായിരുന്നു വിമർശനം. ഇത് മനസ്സിലാക്കിയാണ് റഷ്യയോട് കൂടുതൽ അടുത്ത് പ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ പാക്കിസ്ഥാൻ ശ്രമിച്ചത്. എന്നാൽ ഈ ശ്രമങ്ങളെ റഷ്യ മുഖവിലയ്‌ക്കെടുത്തില്ലെന്നതാണ് വസ്തുത.

പാക്കിസ്ഥാൻ വ്യോമപ്രതിരോധം ശക്തമാക്കാനായി റഷ്യയുടെ പാൻസർ (Pantsir) പ്രതിരോധ സിസ്റ്റവും ടി-90 ടാങ്കുകളും വാങ്ങുന്നു എന്നായിരുന്നു വാർത്ത. ഫെബ്രുവരി 27ന് ബാലാകോട്ടിലെ ഭീകര ക്യാംപുകൾ ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങൾ തകർത്തത് പാക്കിസ്ഥാന് നാണക്കേടുണ്ടാക്കിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്ന് പാക്കിസ്ഥാൻ ഭയന്നു. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ വ്യോമപ്രതിരോധം പതിമടങ് ശക്തമാക്കാൻ റഷ്യൻ ആയുധങ്ങൾ എത്തിക്കാൻ നീക്കം നടത്തിയത്. പാക്കിസ്ഥാനുമായി റഷ്യയ്ക്ക് ചെറിയൊരു സഹകരണം മാത്രമാണുള്ളത്. എന്നാൽ ഇന്ത്യയുടെ അയൽരാജ്യമായ പാക്കിസ്ഥാനു ആയുധങ്ങൾ നൽകില്ല. ഇത് ഇന്ത്യയോടുള്ള താൽപ്പര്യത്തിന്റെ ഭാഗമാണ്. ഇത് തുടരുമെന്നാണ് റഷ്യ വിശദീകരിക്കുന്നത്.

പാക്കിസ്ഥാനു പ്രതിരോധ ആയുധങ്ങൾ നൽകില്ലെന്ന് ഇന്ത്യയ്ക്ക് ഉറപ്പു നൽകിയിട്ടുണ്ടെന്നും റഷ്യൻ വക്കതാവ് അറിയിച്ചു. ഒരു സംഘം രഹസ്യാന്വേഷണ ഏജൻസികളാണ് പാക്കിസ്ഥാൻ റഷ്യയിൽ നിന്നു ആയുധങ്ങൾ വാങ്ങാൻ പോകുന്നുവെന്ന് റിപ്പോർട്ട് ചെയ്തത്. ഇതിനിടെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കാണാൻ ശ്രമം നടത്തിയെങ്കിലും നീക്കം പരാജയപ്പെടുകയായിരുന്നു. ടാങ്ക്, ആന്റി-എയർക്രാഫ്റ്റ് ഗണ്ണുകൾ, സർഫേസ് ടു എയർ മിസൈൽ സിസ്റ്റം എന്നിവ പാക്കിസ്ഥാൻ റഷ്യയിൽ നിന്ന് വാങ്ങാൻ നീക്കം നടത്തിയിരുന്നു. അതിർത്തിയിലെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി റഷ്യയിൽ നിന്ന് 360 ടി -90 ടാങ്കുകൾ വാങ്ങാൻ നേരത്തെ തന്നെ പാക്കിസ്ഥാനു പദ്ധതിയുണ്ടായിരുന്നു. അതിർത്തിയിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ആയുധങ്ങളിലൊന്നാണ് റഷ്യൻ നിർമ്മിത ടി-90 ടാങ്കുകൾ. ഇതേ ആയുധമാണ് പാക്കിസ്ഥാനും വാങ്ങാൻ പോകുന്നത്.

റഷ്യയുമായുള്ള ആഴത്തിലുള്ള പ്രതിരോധ സഹകരണത്തിനു പാക്കിസ്ഥാൻ ശ്രമിക്കുകയാണ്. റഷ്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതിന്റെ തെളിവുകളാണ് സംയുക്ത സൈനിക പരിശീലനങ്ങളും പ്രതിരോധ ഇടപാടുകളും സജീവമാക്കാനുള്ള ഇടപെടൽ. എന്നാൽ മസൂദ് അസ്ഹറിന് ഒളിത്താവളം ഒരുക്കുന്ന പാക്കിസ്ഥാനുമായി സഹകരണത്തിന് പുട്ടിൻ തയ്യാറല്ല. ഐസിസ് ഭീകരർക്ക് പാക്കിസ്ഥാൻ സുരക്ഷ ഒരുക്കുന്നതും തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് ഇമ്രാൻ ഖാന്റെ നീക്കങ്ങളോട് പുട്ടിൻ മുഖം തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP