Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യൻ നാവികസേനയെ അക്രമിക്കാൻ പാക് ഭീകർക്ക് പ്രത്യേക പരിശീലനം; നുഴഞ്ഞുകയറാൻ തയ്യാറായി 10 ഭീകരർ നിയന്ത്രണരേഖയ്ക്ക് അപ്പുറത്തെന്നും ഇന്റലിജൻസ് റിപ്പോർട്ട്; അക്രമത്തിന് സമ്മർദ്ദം ചെലുത്തുന്നത് പാക് ചാര സംഘടന ഐ എസ് ഐ; സുരക്ഷ ശക്തമാക്കി ഇന്ത്യ

ഇന്ത്യൻ നാവികസേനയെ അക്രമിക്കാൻ പാക് ഭീകർക്ക് പ്രത്യേക പരിശീലനം; നുഴഞ്ഞുകയറാൻ തയ്യാറായി 10 ഭീകരർ നിയന്ത്രണരേഖയ്ക്ക് അപ്പുറത്തെന്നും ഇന്റലിജൻസ് റിപ്പോർട്ട്; അക്രമത്തിന് സമ്മർദ്ദം ചെലുത്തുന്നത് പാക് ചാര സംഘടന ഐ എസ് ഐ; സുരക്ഷ ശക്തമാക്കി ഇന്ത്യ

ഡൽഹി: ഇന്ത്യൻ സൈനിക വിഭാഗങ്ങളെ ആക്രമിക്കാൻ പാക്കിസ്ഥാൻ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകളായ ലഷ്‌കർ ഇ ത്വയ്ബ, ജെയ്ഷ് ഇ മൊഹമ്മദ് എന്നീ തീവ്രവാദ സംഘടനകളാണ് ആക്രമണത്തിനൊരുങ്ങുന്നതെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. റിപ്പോർട്ടിനെ തുടർന്ന് അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പത്താൻകോട്ട് മാതൃകയിലാണ് ആക്രമത്തിന് പദ്ധതി

ആക്രമണത്തിന് തയ്യാറായി 10 പേരടങ്ങുന്ന സംഘം ഇന്ത്യയിലേക്ക് നുഴഞ്ഞുകയ്യറാൻ നിയന്ത്രണരേഖയ്ക്കപ്പുറം ഒരുങ്ങിയിരിക്കുകയാണെന്നും രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കെൽ, ആത്മുകം, ടുദിൻഹൽ, ലീപ് താഴ്‌വര എന്നിവിടങ്ങളിൽ കൂടിയാകാം ഇവർ നുഴഞ്ഞുകയറാൻ ശ്രമിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ഇന്ത്യൻ സുരക്ഷാസേനയെ ആക്രമിക്കാൻ എൽ ഇ ടി ക്കും ജെയ്ഷക്കും നേർക്ക് ഐ എസ് ഐ സമ്മർദ്ദം ചെലുത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികൾക്ക് പാക്കിസ്ഥാനിലെ ബഹവൽപൂരിൽ ഇന്ത്യൻ നാവികസേനയെ ആക്രമിക്കുന്നതിനുള്ള പരിശീലനം നൽകുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

വെള്ളത്തിനടിയിലൂടെ നാവിക താവളങ്ങളെയും നാവികസേനാ കപ്പലുകളെയും ആക്രമിക്കുന്നതിനുള്ള പരിശീലനമാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഭീകരാക്രമണം ഉണ്ടാകുമെന്ന വിവരത്തെ തുടർന്ന് അതിർത്തികളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഭീകരാക്രമണ ഭീഷണിയെ തുടർന്ന് അമർനാഥ് യാത്രക്ക് ഇത്തവണ സുരക്ഷ ശക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഭകരർ നടത്തിയ ആക്രമണത്തിൽ എട്ട് തീർത്ഥാടകർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP