Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയെ തോൽപ്പിക്കാൻ ചൈനയുടെ സഹായം തേടി പാക്കിസ്ഥാൻ; ഇന്ത്യ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കും മുൻപ് അത് ചെയ്യാൻ പദ്ധതിയിട്ട് പാക്കിസ്ഥാൻ; പ്രതിരോധ മേഖലയിലും സഹായ ഹസ്തങ്ങളുമായി ചൈനയുടെ പാക് സ്‌നേഹം; സഹായം ഉറപ്പിക്കാൻ ഇമ്രാൻ ഖാൻ അടുത്ത മാസം ചൈനയിലേക്ക്

ഇന്ത്യയെ തോൽപ്പിക്കാൻ ചൈനയുടെ സഹായം തേടി പാക്കിസ്ഥാൻ; ഇന്ത്യ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കും മുൻപ് അത് ചെയ്യാൻ പദ്ധതിയിട്ട് പാക്കിസ്ഥാൻ; പ്രതിരോധ മേഖലയിലും സഹായ ഹസ്തങ്ങളുമായി ചൈനയുടെ പാക് സ്‌നേഹം; സഹായം ഉറപ്പിക്കാൻ ഇമ്രാൻ ഖാൻ അടുത്ത മാസം ചൈനയിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ഇസ്‌ലാമബാദ്; ഇന്ത്യയെ തോൽപ്പിച്ച് മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനൊരുങ്ങി പാക്കിസ്ഥാൻ പുത്തൻ പദ്ധതികളൊരുക്കുന്നു. ചൈനയുടെ സഹായത്തോടെ 2022ൽ ബഹിരാകാശത്തു മനുഷ്യനെ എത്തിക്കാനൊരുങ്ങുന്നതായാണ് വിവരം. ഇതിന്റെ മൂന്നൊരുക്കവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടുത്തമാസം ചൈന സന്ദർശിക്കും. ചൈനീസ് നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ചാണ് നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനം നടത്തുന്നത്.

നവംബർ രണ്ടിന് ഇമ്രാൻ ഖാൻ ചൈനയിലേക്ക് തിരിക്കും. പാക്കിസ്ഥാൻ. പാക്ക് ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരിയാണ് വ്യാഴാഴ്ച പാക്കിസ്ഥാന്റെ ബഹിരാകാശ ദൗത്യത്തെപ്പറ്റി ഔദ്യോഗികമായി പുറത്തുവിട്ടത്. ഇന്ത്യയും 2022ലാണു ബഹിരാകാശത്തേക്കു മനുഷ്യനെ അയയ്ക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനാണ് സന്ദർശനം. പ്രസിഡന്റ് ഷി ജിൻപിങ്, പ്രീമിയർ ലി കെക്യാംഗ് എന്നിവരുമായി പാക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പരസ്പര സഹകരണം, നയതന്ത്രബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമാകുമെന്ന് പാക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസൽ പറഞ്ഞു. ചൈനീസ് പാക് പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം ഇമ്രാൻ ഖാൻ നടത്തുന്ന ആദ്യ ഔദ്യോഗിക ചൈനാ സന്ദർശനമാണിത്. വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ഉൾപ്പെടെയുള്ള ഉയർന്ന തലത്തിലുള്ള പ്രതിനിധികൾ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും.

പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗം നിർദ്ദേശത്തിന് അംഗീകാരം നൽകി. പാക്കിസ്ഥാൻ സ്‌പേസ് ആൻഡ് അപ്പർ അറ്റ്‌മോസ്ഫിയർ റിസർച്ച് കമ്മിഷനും (സുപാർകോ) ഒരു ചൈനീസ് കമ്പനിയും തമ്മിൽ ഇക്കാര്യത്തിൽ കരാർ ഒപ്പിട്ടതായും ചൗധരി വ്യക്തമാക്കി. നവംബർ മൂന്നിന് ഇമ്രാൻ ഖാൻ ആദ്യമായി ചൈന സന്ദർശിക്കാനിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.

സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് 2022ൽ ഇന്ത്യ ബഹിരാകാശത്തു മനുഷ്യനെ എത്തിക്കാൻ പദ്ധതിയിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. പദ്ധതി സാധ്യമാകുന്നതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.പാക്കിസ്ഥാനും ചൈനയും തമ്മിൽ പ്രതിരോധ മേഖലയിൽ ഉൾപ്പെടെ മികച്ച ബന്ധമാണു നിലവിലുള്ളത്. ചൈനീസ് ആയുധങ്ങൾ ഏറ്റവും അധികം വാങ്ങുന്ന രാജ്യവും പാക്കിസ്ഥാനാണ്.

ഈ വർഷം ആദ്യം രണ്ട് പാക്ക് നിർമ്മിത ഉപഗ്രഹങ്ങൾ ചൈനീസ് ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ചു ബഹിരാകാശത്തെത്തിച്ചിരുന്നു. ചൈനയിലെ ഗോബി മരുഭൂമിയിൽ ജ്യൂക്വാൻ വിക്ഷേപണ കേന്ദ്രത്തിൽനിന്നും ചൈനീസ് ലോങ് മാർച്ച് (എൽഎം2സി) റോക്കറ്റായിരുന്നു ഈ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ചത്.

വിക്ഷേപണ സൗകര്യങ്ങളില്ലാത്തതിനാലാണ് പാക്കിസ്ഥാൻ ഉപഗ്രഹങ്ങൾ ചൈനയുടെ സഹായത്തോടെ ബഹിരാകാശത്തിലെത്തിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2003ലാണ് ചൈന മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചത്. ഇതോടെ റഷ്യയ്ക്കും യുഎസിനും ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ രാജ്യമായി ചൈന മാറുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP