Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദിയുടെ പടക്കം ബീഹാർ തട്ടിയെടുത്തു; പശു രാഷ്ട്രീയത്തെ ജനങ്ങൾ പുൽമേട്ടിൽ ഉപേക്ഷിച്ചു; ബിഹാർ തെരഞ്ഞെടുപ്പിലെ മോദിയുടെ തോൽവി പാക് മാദ്ധ്യമങ്ങൾ ആഘോഷിച്ചത് ഇങ്ങനെ

മോദിയുടെ പടക്കം ബീഹാർ തട്ടിയെടുത്തു; പശു രാഷ്ട്രീയത്തെ ജനങ്ങൾ പുൽമേട്ടിൽ ഉപേക്ഷിച്ചു; ബിഹാർ തെരഞ്ഞെടുപ്പിലെ മോദിയുടെ തോൽവി പാക് മാദ്ധ്യമങ്ങൾ ആഘോഷിച്ചത് ഇങ്ങനെ

ഇസ്‌ലാമാബാദ്: ബീഹാർ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കും ബിജെപിക്കും ലഭിച്ച കടുത്ത പ്രഹരം പാക്കിസ്ഥാനിലെ പത്രങ്ങളിൽ ഒന്നാം പേജ് വാർത്തയായി. ബിഹാറിൽ ബിജെപി തോറ്റാൽ പാക്കിസ്ഥാനിൽ പടക്കം പൊട്ടുമെന്ന് പാർട്ടി അധ്യക്ഷൻ അമിത് ഷാ പറഞ്ഞത് ഇന്ത്യയിൽ മാത്രമല്ല, പാക്കിസ്ഥാനിലും വാർത്തയായിരുന്നു.

പാക്ക് ഗായകർക്കെതിരായ പ്രതിഷേധവും മുസ്‌ലിംകളായ ഇന്ത്യൻ സിനിമാതാരങ്ങളോടു പാക്കിസ്ഥാനിലേക്കു പോകാനുള്ള ആഹ്വാനവും കാരണം ബിഹാർ തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാനു പതിവിൽ കവിഞ്ഞ കൗതുകമുണ്ടായിരുന്നുവെന്ന് പത്രങ്ങൾ ചൂണ്ടിക്കാട്ടി. 'മോദിയുടെ പടക്കം ബിഹാർ തട്ടിയെടുത്തു' എന്ന തലക്കെട്ടിലായിരുന്നു ഡോൺ പത്രത്തിലെ വാർത്ത. മോദി അധികാരത്തിലെത്തിയതോടെ വർധിച്ചുവന്ന മതപരമായ അസഹിഷ്ണുതയ്ക്ക് തിരിച്ചടി ലഭിച്ചുവെന്ന് ദ് ന്യൂസ് ഇന്റർനാഷനൽ അഭിപ്രായപ്പെട്ടു. 'തീവ്രനിലപാടുമൂലം മോദിയുടെ ബിജെപി തറപറ്റി' എന്നായിരുന്നു തലക്കെട്ട്

ബിഹാറിലെ ബിജെപി നേതൃത്വത്തിലുള്ള മുന്നണിയുടെ തോൽവി കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഇന്ത്യയിൽ നിന്നു കേട്ട ഏറ്റവും നല്ല വാർത്തകളിൽ ഒന്നാണെന്ന് ദ് ന്യൂസ് ഇന്റർനാഷണൽ മുഖപ്രസംഗത്തിൽ എഴുതി. ബീഫ് കഴിക്കുന്നതിന്റെ പേരിൽ മുസ്‌ലിംകൾക്കെതിരെ ഹിന്ദുക്കളെ ഇളക്കി വിടാൻ ശ്രമിക്കുന്ന മോദിയുടെ 'പശു രാഷ്ട്രീയം' ഉചിതമായ ജനവിധിയിലൂടെ ബിഹാറിലെ ജനങ്ങൾ 'പുൽമേട്ടിൽ' ഉപേക്ഷിച്ചെന്നായിരുന്നു ദ് ഡോൺ പത്രത്തിന്റെ പരിഹാസം.

എല്ലാ പ്രവചനങ്ങളെയും കാറ്റിൽ പറത്തുന്നതായിരുന്നു ബിഹാറിൽ 243ൽ 178 സീറ്റും നേടി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശാല സഖ്യം നേടിയ വിജയമെന്നും ദ് ഡോൺ കുറിച്ചു. ബിജെപിക്ക് ഭൂരിപക്ഷമില്ലാത്ത പാർലമെന്റിൽ സുപ്രധാനമായി ചില സാമ്പത്തിക പരിഷ്‌കരണ നടപടികൾക്ക് അനുമതി കണ്ടെത്താനുള്ള മോദിയുടെ നീക്കത്തിന് തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായി എന്ന് ദ് ന്യൂസ് ഇന്റർനാഷണൽ അഭിപ്രായപ്പെട്ടു.

മൂന്നിൽ രണ്ടു ഭാഗം ജനങ്ങൾക്കും വൈദ്യുതി പോലുമില്ലാത്ത ബിഹാറിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തികൾ നടത്താമെന്ന പ്രസ്താനവകൾ നടത്തി തന്റെ ജനപ്രീതി പരീക്ഷിക്കാനുള്ള നീക്കമായിരുന്നു മോദിയുടേതെന്നും അത് പാളിപ്പോയെന്നും പാക് മാദ്ധ്യമങ്ങൾ പരിഹസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP