Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിൽ ഫലസ്തീനിയൻ കൊടിയും ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യവും; അന്വേഷണം പ്രഖ്യാപിച്ചു സർക്കാർ

ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിൽ ഫലസ്തീനിയൻ കൊടിയും ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യവും; അന്വേഷണം പ്രഖ്യാപിച്ചു സർക്കാർ

ഗാസയിൽ നടക്കുന്ന ഇസ്രായേൽ നരനായാട്ട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫലസ്തീൻ അനുകൂലികൾ ഫലസ്തീൻ പതാക ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിൽ പ്രൊജക്ട് ചെയ്തു. ഫലസ്തീൻ സോളിഡാരിറ്റി കാമ്പയിൻ പ്രവർത്തകരാണ് ഇതു ചെയ്തത്. പതാകയോടൊപ്പം ഫലസ്തീനെ സ്വതന്ത്രമാക്കുക, കൂട്ടക്കൊല അവസാനിപ്പിക്കുക എന്നീ സന്ദേശങ്ങളും ഉണ്ടായിരുന്നു. ഇസ്രായേലിന്റെ ഗാസ ആക്രമണത്തിനെതിരേ ബ്രിട്ടീഷ് സർക്കാർ രംഗത്തു വരണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സംഭവം ബ്രിട്ടീഷുകാർക്ക് അനിഷ്ടമുണ്ടാക്കുന്നതും ഇസ്രായേലിനെതിരേ വെറുപ്പ് പ്രചരിപ്പിക്കുന്നതുമാണെന്നും ചൂണ്ടിക്കാട്ടി ബ്രിട്ടനിലെ യഹൂദ സമൂഹം അപലപിച്ചു.

ബ്രിട്ടീഷ് സർക്കാർ ഫലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രായേലിനൊപ്പം നിൽക്കുന്ന നിലപാടിൽ പ്രതിഷേധിച്ചാണ് ഫലസ്തീൻ പതാക പാർലമെന്റ് മന്ദിരത്തിലേക്ക് പ്രൊജക്ട് ചെയ്തതെന്ന് ഫലസ്തീൻ സോളിഡാറിറ്റി കാമ്പയിൻ ചെയർമാൻ ഹഫ് ലാനിങ് പറഞ്ഞു. പ്രതിഷേധവുമായി തെരുവിലിറങ്ങിയ ആയിരക്കണക്കിന് ബ്രിട്ടീഷുകാരുടെ ശബ്ദം കേൾക്കുന്നതിൽ ഡേവിഡ് കാമറോൺ പരാജയപ്പെട്ടിരിക്കുന്നുവെന്നും ജനങ്ങൾ ക്രൂരമായി കൊല്ലപ്പെടുന്നതിനെതിരേ നിലപാടെടുക്കാൻ അദ്ദേഹത്തിനായില്ലെന്നും ലാനിങ് പറഞ്ഞു. യുഎസിന്റെ രാഷ്ടീയ നിലപാട് സ്വീകരിച്ചിരിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാട് രാജ്യത്തെ ജനങ്ങളുടെ താൽപര്യത്തിനെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ ഈസ്റ്റ് ലണ്ടൻ മേയർ ഫലസ്തീൻ പതാക ടൗൺ ഹാളിനു മുകളിൽ വീണ്ടും നാട്ടി. നേരത്തെ സ്ഥാപിച്ചിരുന്നു പതാക മോഷ്ടിക്കപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. ടവർ ഹാംലെറ്റ്‌സ് മേയർ ലുത്ഫുർ റഹ്മാൻ ഗാസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഫലസ്തീൻ പതാക നാട്ടിയത് ബുധനാഴ്ച പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടർന്ന് പൊലീസെത്തിയപ്പോഴേക്കും പതാക എടുത്തു മാറ്റപ്പെട്ടിരുന്നു. പതാക മോഷ്ടിക്കപ്പെട്ടതായി മേയർ പൊലീസിൽ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് അന്വേഷിക്കുന്നുണ്ടെന്നും മെട്രൊപോളിറ്റൻ പൊലീസ് വാക്താവ് പറഞ്ഞു.

ഗസയിൽ തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 1,450 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസയിലെ ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. ഇവരിലേറെയും സാധാരണക്കാരാണ്. 61 സൈനികരും മൂന്ന് സാധാരണക്കാരുമാണ് ഇസ്രായേലിനു നേർക്കുള്ള തിരിച്ചാക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP