Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാൻ ഒരു അണുബോംബ് ഇടുംമുമ്പ് ഇന്ത്യ പാക്കിസ്ഥാനെ 20 ബോംബിട്ട് തീർക്കുമെന്ന് പറഞ്ഞ പർവേസ് മുഷാറഫ് വീണ്ടും പാക്കിസ്ഥാന് എതിരെ; ജയ്‌ഷെയെ സഹായിക്കുന്നത് പാക് ചാരസംഘടനയായ ഐഎസ്‌ഐ തന്നെയെന്ന് പാക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുൻ പ്രസിഡന്റ്; തന്നെ വധിക്കാൻ ജയ്‌ഷെ ശ്രമിച്ചിരുന്നുവെന്ന് ഇമ്രാനും മുന്നറിയിപ്പ് നൽകി മുൻ പാക് സൈനിക മേധാവി; ഇന്ത്യ പാക്കിസ്ഥാനിൽ ആക്രമണം നടത്തിയ കാര്യം ചർച്ചയാകുന്നതിനിടെ മുഷാറഫിന്റെ നിർണായക വെളിപ്പെടുത്തലുകൾ

പാക്കിസ്ഥാൻ ഒരു അണുബോംബ് ഇടുംമുമ്പ് ഇന്ത്യ പാക്കിസ്ഥാനെ 20 ബോംബിട്ട് തീർക്കുമെന്ന് പറഞ്ഞ പർവേസ് മുഷാറഫ് വീണ്ടും പാക്കിസ്ഥാന് എതിരെ; ജയ്‌ഷെയെ സഹായിക്കുന്നത് പാക് ചാരസംഘടനയായ ഐഎസ്‌ഐ തന്നെയെന്ന് പാക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുൻ പ്രസിഡന്റ്; തന്നെ വധിക്കാൻ ജയ്‌ഷെ ശ്രമിച്ചിരുന്നുവെന്ന് ഇമ്രാനും മുന്നറിയിപ്പ് നൽകി മുൻ പാക് സൈനിക മേധാവി; ഇന്ത്യ പാക്കിസ്ഥാനിൽ ആക്രമണം നടത്തിയ കാര്യം ചർച്ചയാകുന്നതിനിടെ മുഷാറഫിന്റെ നിർണായക വെളിപ്പെടുത്തലുകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യക്കെതിരെ ഒരു അണുബോംബിട്ടാൽ പാക്കിസ്ഥാനെ തീർക്കുമെന്നും ഇന്ത്യയുടെ അണ്വായുധ ശേഷി അതിഭീകരമെന്നും പറഞ്ഞ പാക് മുൻ സൈനികമേധാവിയും പ്രസിഡന്റുമായ പർവേസ് മുഷാറഫ് വീണ്ടും പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. ജയ്‌ഷെയെ നിരോധിക്കാതെ പാക്കിസ്ഥാൻ തട്ടിപ്പു തന്ത്രങ്ങളുമായി വരുന്നതിനിടെ ജയ്‌ഷെ വലിയ ഭീകര സംഘടന തന്നെയാണെന്ന് വ്യക്തമാക്കിയാണ് പാക് മുൻ മേധാവി രംഗത്തെത്തുന്നത്.

ഇന്ത്യയിൽ ആക്രമണം നടത്താൻ ഐഎസ്‌ഐ മുമ്പ് ജയ്‌ഷെയെ ഉപയോഗിച്ചിരുന്നു എന്നും തന്റെ കാലത്ത് തന്നെയാണ് ഇങ്ങനെയൊരു കാര്യം സംഭവിച്ചതെന്നുമാണ് പുതിയ വെളിപ്പെടുത്തൽ. ഏതായാലും ലോകമാധ്യമങ്ങളിൽ ഉൾപ്പെടെ ഇക്കാര്യം വലിയ ചർച്ചയായിരിക്കുകയാണ്. എന്റെ ഭരണകാലത്ത് പാക് രഹസ്യാന്വേഷണ വിഭാഗം ജയ്‌ഷെയെ ഇന്ത്യയിൽ ആക്രമണം നടത്താൻ ഉപയോഗപ്പെടുത്തിയിരുന്നു എന്നാണ് പാക് മാധ്യമപ്രവർത്തകനു നൽകിയ അഭിമുഖത്തിലാണ് മുഷറഫിന്റെ വെളിപ്പെടുത്തൽ.

ജയ്‌ഷെ മുഹമ്മദിനെതിരായ പാക് സർക്കാരിന്റെ നടപടി സ്വാഗതം ചെയ്ത മുഷറഫ്, 2003 ഡിസംബറിൽ അവർ തന്നെ വധിക്കാൻ രണ്ടു തവണ ശ്രമിച്ചിരുന്നുവെന്നും വ്യക്തമാക്കി. ഏതായാലും ഇന്ത്യക്കെതിരെ ആക്രമണത്തിന് പോയാൽ പിന്നെ പാക്കിസ്ഥാൻ ചിത്രത്തിലേ ഉണ്ടാവില്ലെന്ന് വെളിപ്പെടുത്തിയ മുഷാറഫിന്റെ വാക്കുകൾ വലിയ ചർച്ചയായിരിക്കുകയാണ് വിദേശ മാധ്യമങ്ങളിലും.

ഇന്ത്യ പാക്കിസ്ഥാനിൽ ഭീകരരുടെ കേന്ദ്രങ്ങൾ തകർത്തോ ഇല്ലയോ എന്ന ചർച്ചകൾ വരുന്നതിനിടെയാണ് പർവേസിന്റെ പുതിയ വെളിപ്പെടുത്തൽ. 1999-2008 കാലയളവിൽ അദ്ദേഹത്തിന്റെ ഭരണകാലത്ത് എന്തുകൊണ്ടാണ് ജയ്ഷ് ഇ മുഹമ്മദിനെതിരെ നടപടിയെടുക്കാത്തതെന്ന ചോദ്യത്തിന്, അത് വ്യത്യസ്തമായ കാലയളവായിരുന്നു എന്നാണ് മുഷാറഫ് മറുപടി പറയുന്നത്. ഫെബ്രുവരി 14ലെ പുൽവാമ ഭീകരാക്രമണം അടക്കം ഇന്ത്യയിൽ നടന്ന ഒട്ടേറെ ആക്രമണങ്ങളിൽ കുറ്റാരോപിതനാണ് ജയ്ഷ് സ്ഥാപകൻ മൗലാന മസൂദ് അസ്ഹർ. തന്നെ കൊല്ലാൻ പോലും ജയ്‌ഷെ ശ്രമിച്ചുവെന്ന് പറയുന്നതോടെ ഇത്തരമൊരു സാഹചര്യത്തിൽ ഇപ്പോഴത്തെ പാക് പ്രധാനമന്ത്രി ഇമ്രാനും മുന്നറിയിപ്പ് നൽകുകയാണ് മുഷാറഫ്.

ഇന്ത്യയെ ആക്രമിക്കാൻ പോയാൽ വിവരമറിയുമെന്ന് താക്കീത്

ഇന്ത്യയെ ആക്രമിക്കാൻ പോയാൽ പാക്കിസ്ഥാൻ വിവരമറിയും എന്ന മുന്നറിയിപ്പുമായി മുൻ പാക് പ്രസിഡന്റ് പർവേസ് മുഷാറഫ് രംഗത്തുവന്നതോടെയാണ് ഇക്കാര്യം ചർച്ചയായത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധസമാന സാഹചര്യം നിന്ന വേളയിലാണ് ഇത്തരമൊരു ചർച്ച വന്നതും. ആണവായുധത്തിന്റെ കാര്യത്തിൽ ഇന്ത്യ ഏറെ മുന്നിലാണെന്നും ഒരു ബോംബ് ഇന്ത്യയിലേക്ക് ഇടുംമുമ്പ് അവർ 20 ബോംബിട്ട് പാക്കിസ്ഥാനെ തകർക്കുമെന്നുമാണ് കാർഗിൽ യുദ്ധത്തിന്റെ ചൂടറിഞ്ഞ മുൻ പാക് മേധാവി പാക്കിസ്ഥാൻ ഭരിക്കുന്ന ഇമ്രാൻ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയത്.

അണ്വായുധത്തിന്റെ കാര്യത്തിൽ ഇന്ത്യ ഏറെ മുന്നിലാണ്. നമ്മൾ ഒരു അണുബോംബിട്ടാൽ അവർ 20 ബോംബുകളിട്ട് പാക്കിസ്ഥാനെ എന്നന്നേക്കുമായി ഇല്ലാതാക്കും. അതിനാൽ ഇന്ത്യക്കെതിരെ യുദ്ധത്തിന് പോകാതിരിക്കുന്നതാണ് നല്ലത് എന്ന് മുഷറഫ് പറഞ്ഞതായി പാക്കിസ്ഥാനിലെ പ്രമുഖ ദേശീയ പത്രമായ ഡോൺ തന്നെ റിപ്പോർട്ട് ചെയ്തു. ഇതോടെ വിഷയം അന്താരാഷ്ട്ര മാധ്യമങ്ങളിലും ചർച്ചയായി. ഇന്ത്യ-പാക് ബന്ധം വഷളായത് വലിയ അപകടത്തിലേക്കാണ് പോകുന്നതെന്ന് മുന്നറിയിപ്പ് പർവേസ് തന്നെ നൽകിയതോടെ പാക്കിസ്ഥാൻ അനുരഞ്ജനത്തിന്റെ പാതയിലേക്ക് വഴിമാറി.

40 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട പുൽവാമയിലെ ജയ്ഷെ മുഹമ്മദിന്റെ ഭീകര ആക്രമണത്തിന് പിന്നാലെ ഇന്ത്യ ശക്തമായ തിരിച്ചടിക്ക് കോപ്പുകൂട്ടുന്നതിനിടെയാണ് പാക്കിസ്ഥാനെ ശരിക്കും ഭീതിയിലാഴ്‌ത്തി മുൻ പ്രസിഡന്റ് തന്നെ പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകിയത്. ഇന്ത്യ ഏതുനിമിഷവും യുദ്ധം തുടങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പോലും പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യയുമായി യുദ്ധത്തിന് പോയാൽ പാക്കിസ്ഥാൻ പിന്നെ ഉണ്ടാവില്ലെന്ന് മുന്നറിയിപ്പ് മുൻ പ്രസിഡന്റ് തന്നെ നൽകിയത്.

രണ്ടു രാജ്യങ്ങളുടെ കയ്യിലും അണുബോംബുകൾ ഉണ്ട്. ആറ്റം ബോംബുമായി പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിക്കാൻ പോയാൽ അവർ തിരിച്ചു 20 ബോംബിടും. ആദ്യം തന്നെ ഇന്ത്യക്കു നേരെ 50 ബോംബിടാൻ ശേഷിയുണ്ടെങ്കിൽ മാത്രം ആക്രമണത്തിനു പോകാവൂ എന്നാണ് പാക് സൈനിക ശേഷി ശരിക്ക് അറിയാവുന്ന മുഷാറഫ് മുന്നറിയിപ്പ് നൽകിയത്. ഇതോടെ പാക്കിസ്ഥാൻ ശരിക്കും പേടിച്ചു. ഇക്കാര്യം ലോക മാധ്യമങ്ങളിലും ചർച്ചയായി.

ആണവ ശേഷി കൂടുതൽ ആർക്ക്?

ലോക രാജ്യങ്ങളുടെ കൈവശമുള്ള ആണവശേഷിയും ഇതോടെ ചർച്ചയായി. കൂടുതൽ അണ്വായുധം കൈവശമുള്ളത് ഇന്ത്യയേക്കാൾ പാക്കിസ്ഥാനാണെന്നും പക്ഷേ, പ്രയോഗശേഷിയിൽ ഇന്ത്യ മുന്നിലാണെന്നുമാണ് റിപ്പോർട്ടുകൾ വന്നത്. മുഷാറഫ് കൂടെ പറഞ്ഞതോടെ ഇക്കാര്യത്തിലും വിലയിരുത്തലുകൾ വന്നു. ലോ രാജ്യങ്ങളുടെ കൈവശമാകെ 14,935 ആണവ പോർമുനകളാണ് ഉള്ളത്. ഇതിൽ 92 ശതമാനവും റഷ്യയുടെയും യുഎസിന്റെയും കൈവശമെന്ന് സ്റ്റോക്കോം രാജ്യാന്തര സമാധാന ഗവേഷണ കേന്ദ്രം (സിപ്രി) കഴിഞ്ഞ വർഷം തയാറാക്കിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു എന്ന കണക്കും പുറത്തുവന്നു.

ഭൂമിയിലെ മൊത്തം അണ്വായുധങ്ങളിൽ 3,750 എണ്ണം ആക്രമണസജ്ജമാണ്. ഇന്ത്യ 130-140 ആണവായുധങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത് ആക്രമണത്തിനായി. ഇതിലും അൽപം മുമ്പിലാണ് കണക്കുകളിൽ പാക്കിസ്ഥാൻ. 140-150. ഇത് പക്ഷേ, വെറും ഗിമ്മിക്ക് മാത്രമാണെന്ന തരത്തിലാണ് മുഷാറഫിന്റെ വെളിപ്പെടുത്തൽ എന്നതിനാൽ ഇക്കാര്യം ചർച്ചയാവുന്നു.

പാക്കിസ്ഥാൻ അവകാശപ്പെടുന്നതുപോലെ ഇവയുടെ പ്രഹരശേഷി കുറവാണ്. അവ അത്ര മെച്ചവുമല്ല. പാക്കിസ്ഥാൻ വിചാരിക്കുന്ന വേഗത്തിൽ ഉപയോഗിക്കാൻ കഴിയുന്ന സ്ഥിതിയിലുമല്ല അവരുടെ ആണവശേഖരം. ഇതാണ് പാക്കിസ്ഥാന് ഭീഷണി. ഇതുതന്നെയാണ് ഇക്കാര്യങ്ങളെല്ലാം വ്യക്തമായി അറിയാവുന്ന മുഷാറഫ് വെളിപ്പെടുത്തുന്നതും. അതേസമയം, എണ്ണത്തിൽ കുറവെങ്കിലും ഗുണത്തിൽ മികച്ച ആയുധങ്ങളാണ് ഇന്ത്യയുടെ പക്കലുള്ളവ. ഇതാണ് മുഷാറഫ് ചൂണ്ടിക്കാട്ടുന്നതും.

ഇന്ത്യയുടേതിനേക്കാൾ ഇരട്ടി അണ്വായുധങ്ങൾ ചൈനയുടെ പക്കലുണ്ട്. ലോകത്ത് ഏറ്റവുമധികം അണ്വായുധ ശേഖരമുള്ള രാജ്യം റഷ്യയാണ് 6,850. തൊട്ടുപിന്നിലുണ്ട് യുഎസ് 6,450. പാക്കിസ്ഥാന്റെ പക്കലുള്ള ഏറ്റവും കരുത്തുറ്റ ആണവ മിസൈലിന്റെ (ഷഹീൻ 3) ദൂരപരിധി 2,750 കിലോമീറ്റർ. ഇന്ത്യയുടെ അഗ്നി നാലിന് 4,000 കിലോമീറ്ററും. ഇന്ത്യ വികസിപ്പിക്കുന്ന അഗ്‌നി 5 ഭൂഖണ്ഡാന്തര മിസൈലിന് 5,000 കിലോമീറ്റർ ദൂരപരിധിയുണ്ട്. ഇത്തരത്തിൽ ഇന്ത്യ ഇക്കാര്യത്തിൽ ബഹുദൂരം മുന്നേറിക്കഴിഞ്ഞുവെന്ന നിലയിലാണ് പർവേസ് പറഞ്ഞത്. ഇതോടെ വിഷയം ചർച്ചയായി. ഇതിന് പിന്നാലെയാണ് മുഷാറഫ് പുതിയ വെളിപ്പെടുത്തലും നടത്തുന്നത്. ഐഎസ്‌ഐയെ തന്നെ ഉപയോഗിച്ച് പാക്കിസ്ഥാൻ ജയ്‌ഷെയെ ഉപയോഗിച്ചു എന്ന് മുഷാറഫ് വെളിപ്പെടുത്തുന്നതോടെ വലിയ പ്രത്യാഘാതമാണ് ഇത് പാക്കിസ്ഥാനെതിരെ ഉണ്ടാക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP