Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മോദിയുടെ സന്ദർശനം യുഎഇയിലെ ഇന്ത്യാക്കാർക്ക് ആവേശമാകുന്നു; അബുദാബിയിലെ മുസ്ലിം പള്ളിയിലും പ്രധാനമന്ത്രി എത്തും; പരവതാനി ഒരുക്കി പാക്കിസ്ഥാനികളും; ബുർജ് ഖലീഫ ത്രിവർണ്ണ പതാക അണിയുമെന്ന് സ്ഥിരീകരിച്ച് ആസാദ് മൂപ്പൻ

മോദിയുടെ സന്ദർശനം യുഎഇയിലെ ഇന്ത്യാക്കാർക്ക് ആവേശമാകുന്നു; അബുദാബിയിലെ മുസ്ലിം പള്ളിയിലും പ്രധാനമന്ത്രി എത്തും; പരവതാനി ഒരുക്കി പാക്കിസ്ഥാനികളും; ബുർജ് ഖലീഫ ത്രിവർണ്ണ പതാക അണിയുമെന്ന് സ്ഥിരീകരിച്ച് ആസാദ് മൂപ്പൻ

ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസം നീളുന്ന യു.എ.ഇ പര്യടനം ഇന്ന് ആരംഭിക്കും. വ്യാപാര, ഊർജ മേഖലകളിൽ നിർണായക ചർച്ചകൾക്ക് മുൻതൂക്കം നൽകുന്ന പര്യടനത്തിൽ നിക്ഷേപകരുമായി മോദി കൂടിക്കാഴ്ച നടത്തും. 

അബുദാബിയിലെ പ്രമുഖ മുസ്ലിം പള്ളിയായ ഷെയ്ഖ് സയ്ദ് ഗ്രാന്റ് മോസ്‌കിലും മോദി സന്ദർശനം നടത്തും. 34 വർഷത്തിനിടെ യു.ഇ.എ സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. 1981ൽ ഇന്ദിര ഗാന്ധിയാണ് അവസാനമായി യു.എ.ഇയിൽ എത്തിയത്. പ്രസിഡന്റ് പ്രണബ് മുഖർജി ഒക്‌ടോബറിൽ ഇസ്രയേൽ സന്ദർശനത്തിന് മുന്നോടിയായി മോദി നടത്തുന്ന ഗൾഫ് സന്ദർശനത്തിന് വലിയ പ്രധാന്യമുണ്ട്. പ്രധാനമന്ത്രിയുടെ വരവിനെ യുഎയിലെ പ്രവാസികളും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. യുഎയിലെ ജനസംഖ്യയിൽ മുപ്പ്ത ശതമാനത്തോളം പേർ അവിടെ ജോലിക്കായി എത്തിയ ഇന്ത്യാക്കാരാണ്.

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയും മോദിയെ വരവേൽക്കാനായി അണിഞ്ഞൊരുങ്ങും. ഇന്ത്യയുടെ സ്വാതന്ത്ര്യദിന ചടങ്ങിൽ ബുർജ് ഖലീഫ ത്രിവർണ്ണ പതാക മൂടിയിരുന്നു. ഇതേ പ്രകാശ വിന്യാസം മോദി എത്തുമ്പോൾ ബുർജ് ഖലീഫയിൽ ഉണ്ടാകുമെന്നാണ് സൂചന. പ്രവാസി മലയാളിയായ ഡോക്ടർ ആസാദ് മൂപ്പനാണ് ഇതിനുള്ള നടപടികളെടുത്തത്. അങ്ങനെ എല്ലാ അർത്ഥത്തിലും മോദിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് യുഎഇ.

അമേരിക്കയിലും ഓസ്‌ട്രേലിയയിലും മോദിക്ക് കിട്ടിയ സ്വീകരണത്തിന്റെ പതിന്മടങ്ങ് കൈയടി യുഇയിൽ ഒരുക്കാനാണ് പദ്ധതി. എല്ലാത്തിനുമുപരി വ്യവസായ പ്രമുഖരുമായുള്ള മോദിയുടെ കൂടിക്കാഴ്ചയും നിർണ്ണായകമാകും. മെയ്ക് ഇൻ ഇന്ത്യാ പദ്ധതിയിലേക്ക് നിക്ഷേപത്തിന് കൂടുതൽ അവസരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവർ. പ്രവാസികളുടെ പ്രശ്‌ന പരിഹാരത്തിനുള്ള പദ്ധതി പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് കരുതുന്നത്.

 

Proud to be Indian with the worlds tallest tower Burj Khalifa getting draped in our national tricolor on Independence...

Posted by Dr. Azad Moopen on Friday, August 14, 2015

അബുദാബിയിലെത്തുന്ന മോദി തിങ്കളാഴ്ച വൈകിട്ട് എട്ടരയ്ക്കാണ് ദുബായ് സ്പോർട്സ് സിറ്റിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ പ്രവാസി സമൂഹം നൽകുന്ന സ്വീകരണത്തിൽ പങ്കെടുക്കുക. മോദിയെ ഒരു നോക്ക് കാണാനും കേൾക്കാനും അരലക്ഷത്തിലേറെ പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ംംം.ിമാീശിറൗയമശ.മല എന്ന സൈറ്റിൽ അരലക്ഷത്തിലേറെ പേർ പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. പ്രധാനമന്ത്രി മോദിക്ക് ദുബായ് സ്പോർട്സ് സിറ്റിയിൽ പരവതാനി വിരിക്കുന്നത് പാക്കിസ്ഥാനികളാണെന്ന പ്രത്യേകതയും ഉണ്ട്. സ്പോർട്സ് സിറ്റിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അമ്പതോളം പാക്കിസ്ഥാനികൾ ഈ ജോലിയിലേർപ്പെട്ടു വരുന്നു. സ്റ്റേഡിയത്തിലെ പച്ചപ്പുല്ലിന് മുകളിലായാണ് കാർപെറ്റ് വിരിക്കുന്നത്. ഈ പ്രവൃത്തി ഏതാണ്ട് പൂർത്തിയായി. ഇപ്പോൾ മിനുക്കു പണികൾ നടത്തിവരികയാണ്.

സ്വീകരണ പരിപാടിക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി സംഘാടകസമിതി കൺവീനർ കെ.കുമാർ അറിയിച്ചു. പ്രവേശനത്തിനായി സ്‌റ്റേഡിയത്തിലെ ഗേറ്റുകൾ നാലുമണിക്കു തുറക്കുകയും ആറരയ്ക്ക് അടയ്ക്കുകയും ചെയ്യും. രജിസ്റ്റർ ചെയ്തവർക്കു മാത്രമാണു പ്രവേശനം. രജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച എൻട്രി പാസിനൊപ്പം ഐഡി കാർഡുകളും ഹാജരാക്കണം. ചൂടുകാലമായതിനാൽ അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളെ സമ്മേളനസ്ഥലത്ത് അനുവദിക്കില്ല. ഹാൻഡ് ബാഗുകൾ, പുറമേനിന്നുള്ള ഭക്ഷണസാധനങ്ങൾ, ക്യാമറ തുടങ്ങിയവ അനുവദനീയമല്ല. ഭക്ഷണത്തിനും വെള്ളത്തിനും അകത്തു സംവിധാനമുണ്ട്. പ്രഥമശുശ്രൂഷയ്ക്കും മറ്റുമുള്ള സൗകര്യവുമുണ്ടാകും. ഏഴിന് സാംസ്‌കാരിക പരിപാടി തുടങ്ങും.

ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നുള്ള 35 കലാകാരന്മാർക്കു പുറമേ യുഎഇയിൽ നിന്നുള്ളവരും പങ്കെടുക്കും. സമ്മേളനസ്ഥലത്തേക്ക് സമീപമുള്ള മെട്രോ സ്‌റ്റേഷനുകളിൽ നിന്ന് ബസ് സൗകര്യം ഉണ്ടായിരിക്കും. 200 ബസുകൾ അങ്ങോട്ടുമിങ്ങോട്ടും സർവീസ് നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP