Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ അമേരിക്കൻ പ്രസിഡന്റിന് അഹമ്മദാബാദ് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം; വിമാനത്താവളത്തിൽ നേരിട്ടെത്തി ട്രംപിനെ കെട്ടിപ്പിടിച്ചു സ്വീകരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി; നെടുനീളൻ കുപ്പായം ധരിച്ച് സുന്ദരിയായി മെലാനിയ ട്രംപും; ശംഖൊലികളും കൊട്ടും പാട്ടുമായി സ്വീകരണം; ഇരുനേതാക്കളും ആദ്യം എത്തിയത് സബർമതി ആശ്രമത്തിലേക്ക്; സ്വീകരിക്കാൻ റോഡരികിൽ ഗുജറാത്തി കലാരൂപങ്ങൾ; മൊട്ടേര സ്റ്റേഡിയത്തിലെ 'നമസ്തേ ട്രംപ്' പരിപാടിയിലേക്ക് ഇരുനേതാക്കളും

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ അമേരിക്കൻ പ്രസിഡന്റിന് അഹമ്മദാബാദ് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം; വിമാനത്താവളത്തിൽ നേരിട്ടെത്തി ട്രംപിനെ കെട്ടിപ്പിടിച്ചു സ്വീകരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി; നെടുനീളൻ കുപ്പായം ധരിച്ച് സുന്ദരിയായി മെലാനിയ ട്രംപും; ശംഖൊലികളും കൊട്ടും പാട്ടുമായി സ്വീകരണം; ഇരുനേതാക്കളും ആദ്യം എത്തിയത് സബർമതി ആശ്രമത്തിലേക്ക്; സ്വീകരിക്കാൻ റോഡരികിൽ ഗുജറാത്തി കലാരൂപങ്ങൾ; മൊട്ടേര സ്റ്റേഡിയത്തിലെ 'നമസ്തേ ട്രംപ്' പരിപാടിയിലേക്ക് ഇരുനേതാക്കളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തി. അമേരിക്കൻ പ്രസിഡന്റിനെയും വഹിച്ചു കൊണ്ടുള്ള എയർഫോഴ്‌സ് വൺ വിമാനം അഹമ്മദാബാദ് വിമാനത്തളത്തിൽ ലാൻഡ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് ട്രംപിനെ സ്വീകരിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയും മോദിയെ സ്വീകരിക്കാൻ എത്തിയിരുന്നു. തുടർന്ന് വിമാനത്താവളത്തിൽ നിന്ന് റോഡ് ഷോ ആയി സബർമതി ആശ്രമം സന്ദർശനത്തിനായി ട്രംപ് നീങ്ങി. അവിടെ സന്ദർശനം നടത്തിയ ശേഷം റോഡ് ഷോ ആയി തന്നെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡയത്തിലേക്ക് നീങ്ങുകയാണ്.

ട്രംപും മോദിയും നടത്തുന്ന റോഡ് ഷോയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ ഇരുവരും മൊട്ടേര സ്റ്റേഡിയത്തിലെത്തും. ട്രംപിന്റെയും മോദിയുടെയും അരമണിക്കൂർ പ്രസംഗമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് മണിക്ക് സ്വീകരണം അവസാനിക്കും. മൂന്നരയ്ക്ക് ട്രംപ് മടങ്ങും. ഭാര്യ മെലാനിയ ട്രംപ് മകൾ ഇവാങ്ക മരുമകൻ ജാറദ് കഷ്നർ അമേരിക്കൻ ഊർജ്ജ സെക്രട്ടറി, വാണിജ്യ സെക്രട്ടറി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്നിവരും ട്രംപിനൊപ്പം ഉണ്ട്. 11.40-ന് ഗുജറാത്തിലെ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ട്രംപിന്റെ വിമാനം വന്നിറങ്ങി.

വിമാനത്തിൽ നിന്നും ആദ്യം ഇറങ്ങിയത് സുരക്ഷാ ഉദ്യോഗസ്ഥർ ആയിരുന്നു. തുടർന്ന് മകൾ ഇവാങ്ക ട്രംപും ഭർത്താവും പുറത്തിറങ്ങി. ഇവിടേക്ക് മോദി എത്തി ട്രംപ് വിമാനത്തിൽ നിന്നും ഇറങ്ങുന്നത് കാത്തു നിന്നു. തുടർന്ന് ട്രംപ് ഭാര്യ മെലാനിയക്കൊപ്പം ഇറങ്ങിയതോടെ പതിവു ശൈലയിൽ ട്രംപിനെ മോദി ആലിംഗനം ചെയ്തു സ്വീകരിച്ചു. ഇവരെ സ്വീകരിക്കാൻ വേണ്ടി ശംഖൊലിയും ചെണ്ടയും അടക്കം ഗുജറാത്തിലെ പരമ്പരാഗത കലാരൂപങ്ങളും ഒരുക്കിയിരുന്നു. വിമാനത്തിൽ നിന്നും ഇറങ്ങി സ്വന്തം വാഹനത്തിൽ കയറിയാണ് അദ്ദേഹം കലാരൂപങ്ങൾ വീക്ഷിച്ചത്. തുടർന്ന് ഇരുവരും സബർമതി ആശ്രമത്തിലേക്ക് യാത്ര തിരിച്ചു. വഴിയിൽ ഉടനീളം ട്രംപിനെ അഭിസംബോധന ചെയ്തുകൊണ്ട് വൻ ജനസഞ്ചയം തന്നെ എത്തിയിരുന്നു.

ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധത്തിൽ പുതിയ അധ്യായമായി മാറാവുന്ന സന്ദർശനത്തെ നയതന്ത്രലോകം ഉറ്റു നോക്കുകയാണ്. ഭാര്യ മെലാനിയയും ഉന്നതതല പ്രതിനിധി സംഘവും ട്രംപിനെ അനുഗമിക്കുന്നുണ്ട്. 12.15-ന് സബർമതി ആശ്രമസന്ദർശനം. തുടർന്ന് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 'നമസ്തേ ട്രംപ്' പരിപാടിയിൽ ഇരു നേതാക്കളും പങ്കെടുക്കും.

ട്രംപിനെ സ്വീകരിക്കാനായി വിമാനത്താവളം മുതൽ സ്റ്റേഡിയം വരെ ഇരുവശങ്ങളിലും ഇന്ത്യയുടെ സംസ്‌കാരം വിളിച്ചോതുന്ന കലാപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നൽകുന്ന ഉച്ചവിരുന്നിൽ പങ്കെടുത്ത ശേഷം ട്രംപ് ആഗ്രയിലേക്കു പോകും. വൈകീട്ട് 4.45-ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്മഹൽ സന്ദർശിക്കും. വൈകീട്ട് ഡൽഹിയിലെത്തും.'

ഇന്ത്യയിൽ വിമാനം ഇറങ്ങുന്നതിന് മുന്നോടിയായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ ഹിന്ദിയിൽ ട്വീറ്റ് ചെയ്തിരുന്നു. ഭാരതത്തിലേക്കു വന്നുകൊണ്ടിരിക്കുകയാണ്, കുറച്ചു മണിക്കൂറുകൾക്കകം കാണാം എന്നാണ് ട്രംപ് മാർഗമധ്യേ ട്വീറ്റ് ചെയ്തത്. ഇന്ത്യൻ സമയം രാവിലെ 11.40നാകും ട്രംപ് അഹമ്മദാബാദിൽ വിമാനമിറങ്ങുക. ട്രംപ് പങ്കെടുക്കുന്ന നമസ്തേ ട്രംപ് പരിപാടിയിൽ ഒരുലക്ഷത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ സബർമതി ആശ്രമം സന്ദർശിക്കും. ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ പരിപാടിയാണ് തനിക്കായി ഒരുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞെന്ന് പുറപ്പെടുന്നതിന് മുൻപ് ട്രംപ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP