Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അധികാരമേറ്റതിന് പിന്നാലെ മോദിക്ക് ട്രംപിന്റെ വക എട്ടിന്റെ പണി! ഇന്ത്യയെ വ്യാപാര സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഒഴിവാക്കി അമേരിക്ക; തീരുമാനം ജൂൺ അഞ്ച് മുതൽ പ്രബല്യത്തിൽ വരുമെന്ന് അമേരിക്കൻ പ്രസിഡന്റ്; വ്യപാരാമേഖലക്ക് കനത്ത തിരിച്ചടിയാകുന്ന തീരുമാനത്തെ മറികടക്കാൻ നിർമ്മല സീതാരാമനും എസ് ജയശങ്കർ പിടിപ്പതു പണിപ്പെടേണ്ടി വരും; ആഗോള വ്യാപാരയുദ്ധം മുറുകുമ്പോൾ മോദിക്ക് മുമ്പിൽ വെല്ലുവിളികൾ ഏറെ

അധികാരമേറ്റതിന് പിന്നാലെ മോദിക്ക് ട്രംപിന്റെ വക എട്ടിന്റെ പണി! ഇന്ത്യയെ വ്യാപാര സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഒഴിവാക്കി അമേരിക്ക; തീരുമാനം ജൂൺ അഞ്ച് മുതൽ പ്രബല്യത്തിൽ വരുമെന്ന് അമേരിക്കൻ പ്രസിഡന്റ്; വ്യപാരാമേഖലക്ക് കനത്ത തിരിച്ചടിയാകുന്ന തീരുമാനത്തെ മറികടക്കാൻ നിർമ്മല സീതാരാമനും എസ് ജയശങ്കർ പിടിപ്പതു പണിപ്പെടേണ്ടി വരും; ആഗോള വ്യാപാരയുദ്ധം മുറുകുമ്പോൾ മോദിക്ക് മുമ്പിൽ വെല്ലുവിളികൾ ഏറെ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ഇന്ത്യയ്ക്ക് പ്രഹരമായി അമേരിക്കൻ തീരുമാനം. ഇന്ത്യയെ വ്യാപാര സൗഹൃക പട്ടികയിൽ നിന്ന് അമേരിക്ക ഒഴിവാക്കി. ആഗോള വ്യാപാര യുദ്ധം മുറുക്കുന്നതിനിടെയാണ് ഇന്ത്യൻ വ്യാപാര മേഖലയെ സാരമായി ബാധിക്കുന്ന തീരുമാനം യുഎസ് പ്രസിഡന്റ് ട്രംപ് കൈക്കൊണ്ടിരിക്കുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇത് സംബന്ധിച്ച നിർണായക പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയുടെ ഗുണഭോക്തൃ വികസ്വര രാജ്യ പദവിയാണ് അമേരിക്ക ഒഴിവാക്കിയത്. തീരുമാനം ജൂൺ 5 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെയുള്ള നടപടി വ്യപാരാമേഖലക്ക് ചെറുതല്ലാത്ത വെല്ലുവിളി സൃഷ്ടിക്കുന്നതാണ്. മാർച്ചിൽ തന്നെ ഇന്ത്യയെ ഒഴിവാക്കുമെന്ന സൂചനകൾ അമേരിക്ക നൽകിയിരുന്നു. കരാർ പ്രകാരം 560 കോടി ഡോളറിന്റെ ഇന്ത്യൻ കയറ്റുമതി വസ്തുക്കൾക്ക് അമേരിക്ക ചുങ്കം ചുമത്താറില്ലായിരുന്നു.

സൗഹൃദ വ്യാപാര കരാർ റദ്ദാക്കുന്നതോടെ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുങ്കം ചുമത്തും. ഇതോടെ ഇന്ത്യയിൽ നിന്നു കയറ്റുമതി ചെയ്യുമ്പോൾ ചെലവ് വർധിക്കും. സ്വാഭാവികമായും വൻകിട കമ്പനികൾ വില വർധിപ്പിക്കാൻ നിർബന്ധിതരാകുകയും കയറ്റുമതി കുറയുകയും ചെയ്യും. വ്യാപാരത്തിൽ മുൻഗണന നൽകിയ രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള തീരുമാനത്തിൽ പുനരാലോചനയ്ക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കിയത്. വികസ്വര രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസിൽ(ജി എസ് പി)നിന്ന് ഇന്ത്യയെ പുറത്താക്കുമെന്ന് മാർച്ച് മാസത്തിൽ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തിലാണ് പുനരാലോചനയില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്.

രണ്ടാംവട്ടവും അധികാരത്തിലെത്തിയ മോദി സർക്കാരുമായി മികച്ചബന്ധം തുടരാൻ ആഗ്രഹിക്കുന്നതിനിടെയാണ് അമേരിക്ക ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അമേരിക്കയുടെ ബന്ധം ഊഷ്മളമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ മാർച്ച് മാസത്തിലെ തീരുമാനത്തിൽ മാറ്റമുണ്ടാവുകയില്ല- യു എസ് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. വ്യാപാരതടസ്സങ്ങൾ ചൂണ്ടിക്കാണിച്ചാണ് അമേരിക്ക ഇന്ത്യയെ ജി.എസ്‌പിയിൽ നിന്നു പുറത്താക്കുന്നത്. കൂടാതെ തുർക്കിയെയും അമേരിക്ക പുറത്താക്കുന്നുണ്ട്. ഇനിയും വികസ്വര രാജ്യമായി തുർക്കിയെ പരിഗണിക്കാനാവില്ലെന്നാണ് അമേരിക്കയുടെ നിലപാട്.

നികുതിവ്യത്യാസം അംഗീകരിക്കാനാകത്തത്‌ചൈനയ്‌ക്കെതിരെ വ്യാപാരയുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെയാണു ട്രംപ് ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യയിൽ നിന്നു യു.എസ് ഇറക്കുമതി ചെയ്യുന്ന പല ഉത്പന്നങ്ങൾക്കും നികുതിയില്ല. എന്നാൽ, യു.എസിൽനിന്ന് ഇന്ത്യ വാങ്ങുന്ന പല ഉത്പന്നങ്ങൾക്കും 20 ശതമാനമാണു നികുതി. ഈ വ്യത്യാസം അംഗീകരിക്കാനാവില്ലെന്നാണു യു.എസ് നിലപാട്. അതേസമയം,? കയറ്റുമതി കുറയുകയും വ്യവസായ ഉൽപാദനം താഴുകയും ചെയ്യുന്ന അവസ്ഥ ഇന്ത്യയെ സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കുമെന്നാണ് ആശങ്ക.

അതേസമയം പുതിയ സർക്കാറിന് മുന്നിലുള്ള പ്രധാന വെല്ലുവിളി അമേരിക്കയുമായി സുഗമമായ ബന്ധം തുടരുക എന്നതാണ്. ഇതിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കറും ധനമന്ത്രി നിർമ്മല സീതാരാമനും പിടിപ്പതു പണിപ്പെടേണ്ടി വരും. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. രാജ്യത്തെ ജി.ഡി.പിയും അഞ്ചുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇതെല്ലാം മോദിക്ക് മുന്നിലെ വെല്ലുവിളികൾ വർദ്ധിപ്പിക്കുന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP