Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജൂനിയർ മന്ത്രിയെ അയച്ച് കളിയാക്കിയതും ഇന്ത്യയിൽ എത്തിയിട്ടും ഒരാഴ്ച തിരിഞ്ഞു നോക്കാത്തതും കനേഡിൻ പ്രധാനമന്ത്രിയെ മാത്രം; ജോർദാനിലെ അബ്ദുള്ള രാജാവ് എത്തിയപ്പോഴും മുറതെറ്റിക്കാതെ വിമാനത്താവളത്തിൽ ചെന്ന് കെട്ടിപ്പിടിച്ച് സ്വീകരിച്ച് മോദി; വിമർശനവുമായി പശ്ചാത്യമാധ്യമങ്ങൾ

ജൂനിയർ മന്ത്രിയെ അയച്ച് കളിയാക്കിയതും ഇന്ത്യയിൽ എത്തിയിട്ടും ഒരാഴ്ച തിരിഞ്ഞു നോക്കാത്തതും കനേഡിൻ പ്രധാനമന്ത്രിയെ മാത്രം; ജോർദാനിലെ അബ്ദുള്ള രാജാവ് എത്തിയപ്പോഴും മുറതെറ്റിക്കാതെ വിമാനത്താവളത്തിൽ ചെന്ന് കെട്ടിപ്പിടിച്ച് സ്വീകരിച്ച് മോദി; വിമർശനവുമായി പശ്ചാത്യമാധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യാക്കാർ ഏറെയുള്ള രാജ്യമാണ് കാനഡ. പക്ഷേ കാനഡയുടെ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയപ്പോൾ ആരും ഒരു പരിഗണനയും നൽകിയില്ല. ഒരാഴ്ച ഇന്ത്യയിലുണ്ടായിരുന്നു കാനഡയുടെ ഭരണത്തലവൻ. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയത് സഹമന്ത്രിയായ വികെ സിംങാണ്. ഇന്ത്യയുമായി ഏറെ നയതന്ത്രബന്ധങ്ങൾ ആഗ്രഹിച്ചെത്തിയ ട്രൂഡോയെ നിരാശനാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. ട്രൂഡോയ്ക്ക് പ്രോടോകോൾ പരിഗണനമാത്രമാണ് ഇന്ത്യ നൽകിയത്. ട്രൂഡോ ഇന്ത്യയിൽ നിന്ന് മടങ്ങിയതിന് തൊട്ട് പിന്നാലെ ജോർദ്ദാൻ രാജാവ് ഇന്ത്യയിലെത്തി. അപ്പോഴേക്കും നയതന്ത്ര സ്വഭാവം മാറ്റുകയാണ് ഇന്ത്യ.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ജോർദാനിലെ അബ്ദുള്ള രാജാവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോട്ടോക്കോൾ മറികടന്ന് നേരിട്ടെത്തി സ്വീകരിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ഡൽഹി വിമാനത്താവളത്തിലെത്തിയ അബ്ദുള്ള രാജാവിനെ ആംലിംഗനം ചെയതാണ് മോദി സ്വീകരിച്ചത്. പാക്കിസ്ഥാന്റെ പരമ്പരാഗത സുഹൃത്ത് രാഷ്ട്രമായി വിലയിരുത്തപ്പെടുന്ന ജോർദാനിൽ നരേന്ദ്ര മോദിക്ക് വൻ സ്വീകരണമായിരുന്നു ലഭിച്ചത്. ഈ സാഹചര്യത്തിലാണ് അബ്ദുള്ള രാജാവിന് വലിയ പരിഗണന നൽകിയതെന്ന വിശദീകരണം പശ്ചാത്യമാധ്യമങ്ങൾക്ക് പിടിക്കുന്നില്ല. ട്രൂഡോയോട് കാട്ടിയ അനീതി ചർച്ചയാക്കുകയാണ് അവർ. ഇന്ത്യയിലെത്തി അവസാന നാളുകളിലാണ് മോദിയും ട്രൂഡോയുമായുള്ള കൂടിക്കാഴ്ച നടന്നത്.

ഇന്ത്യ സന്ദർശനത്തോടെ മെച്ചപ്പെട്ട ഇന്ത്യ-ജോർദാൻ ബന്ധം രൂപപ്പെടുത്തുക എന്നതാണ് അബ്ദുള്ള രാജാവിന്റെ ലക്ഷ്യം. പ്രതിരോധം, സുരക്ഷ, നിക്ഷേപം തുടങ്ങിയ മേഖലകളിൽ രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ അബ്ദുള്ള രണ്ടാമന്റെ സന്ദർശനം വഴിതുറന്നേക്കാം. അബ്ദുള്ള രാജാവിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഔദ്യോഗിക വിരുന്നൊരുക്കുക. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവരെയും അദ്ദേഹം മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ കാണും. അങ്ങനെ എല്ലാ അർത്ഥത്തിലും അബ്ദുള്ള രാജാവിന്റെ വരവിനെ ആഘോഷമാക്കുകയാണ് മോദി സർക്കാർ.

ഇതിന് മുൻപ് 2006ലാണ് അബ്ദുള്ള രണ്ടാമൻ രാജാവ് ഇന്ത്യയിലെത്തിയത്. ബുധനാഴ്ച ഡൽഹി ഐ.ഐ.ടിയിൽ നടക്കുന്ന ചടങ്ങിലും വ്യവസായസംഘടനകൾ നടത്തുന്ന ഇന്ത്യ-ജോർദാൻ ബിസിനസ് ഫോറത്തിലും പങ്കെടുക്കും. ജോർദ്ദാൻ സന്ദർശനത്തിനിടെ മോദിക്കും വലിയ വരവേൽപ്പ് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജോർദാൻ രാജാവിന്റെ സന്ദർശനത്തിൽ മോദിയും അതിശക്തമായി ഇടപെടുന്നത്. ജോർദാനിലെത്തിയ മോദിക്ക് അബ്ദുള്ള രണ്ടാമൻ രാജാവ് തന്റെ കൊട്ടാരത്തിലാണ് സ്വീകരണം ഒരുക്കിയത്.

ജോർദാൻ രാജാവിന്റെ ഔദ്യോഗിക സ്വീകരണങ്ങൾ മിക്കതും ഓഫീസിലാണ് നടക്കാറുള്ളത്. വെള്ളിയാഴ്ചയായിട്ടും അദ്ദേഹം കൊട്ടാരത്തിൽ ചടങ്ങൊരുക്കിയത് സൗഹൃദത്തിന്റെ കെട്ടുറപ്പാണ് കാണിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വിശദീകരിച്ചിരുന്നു. മോദിയുടെ ക്ഷണം സ്വീകരിച്ച് അബ്ദുള്ള രാജാവ് അതിവേഗം ഇന്ത്യയിലെത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP