Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയുമായി തർക്കം തീർക്കാൻ ആത്മാർത്ഥമായി ആഗ്രഹിച്ച് ഇംറാൻ ഖാൻ; കാശ്മീർ പ്രശ്നത്തിന് പരിഹാരം നിർദേശിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് മന്ത്രി ഷിറീൻ മസാരിയെ; ഷിറീന്റെ നിർദേശങ്ങൾ ഇംറാൻ ഖാൻ അംഗീകരിച്ചാൽ ഇന്ത്യയ്ക്ക് കൈമാറും

ഇന്ത്യയുമായി തർക്കം തീർക്കാൻ ആത്മാർത്ഥമായി ആഗ്രഹിച്ച് ഇംറാൻ ഖാൻ; കാശ്മീർ പ്രശ്നത്തിന് പരിഹാരം നിർദേശിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് മന്ത്രി ഷിറീൻ മസാരിയെ; ഷിറീന്റെ നിർദേശങ്ങൾ ഇംറാൻ ഖാൻ അംഗീകരിച്ചാൽ ഇന്ത്യയ്ക്ക് കൈമാറും

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റിരിക്കുന്ന മുൻ ക്രിക്കറ്റ് താരം ഇംറാൻ ഖാൻ ഇന്ത്യയുമായുള്ള തർക്കം പരിഹരിക്കാൻ ആത്മാർത്ഥമായ ശ്രമം തുടങ്ങിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. കാശ്മീർ പ്രശ്നത്തിന് പരിഹാരം നിർദേശിക്കാൻ ഖാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് പാക്കിസ്ഥാനിലെ ഹ്യൂമൻ റൈറ്റ്സ് മിനിസ്റ്ററായ ഷിറീൻ മസാരിയെയാണ്.ഷിറീന്റെ നിർദേശങ്ങൾ ഇംറാൻ ഖാൻ അംഗീകരിച്ചാൽ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് റിപ്പോർട്ട്. കാശ്മീർ പ്രശ്നം പരിഹരിക്കാൻ താൻ വ്യക്തമായ നിർദ്ദേശം തയ്യാറാക്കിയിട്ടുണ്ടെന്നും മസാരി വെളിപ്പെടുത്തുന്നു.

രാജ്യത്തെ സൈന്യവുമായി വളരെ അടുത്ത ബന്ധമുള്ള വ്യക്തിയെന്ന നിലയിൽ മസാരിയുടെ നിലപാടുകൾ വളരെ നിർണായകമായാണ് കണക്കാക്കുന്നത്. തന്റെ ഇത് സംബന്ധിച്ച നിർദേശങ്ങൾ ഒരാഴ്ചക്കകം ഖാന്റെ മുന്നിൽ അവതരിപ്പിക്കുമെന്നാണ് മസാരി പറയുന്നത്. ഈ ആഴ്ച ആദ്യം നടത്തിയ ഒരു ടിവി പരിപാടിക്കിടെ ഇത് സംബന്ധിച്ച സൂചനകൾ മസാരി നൽകിയിരുന്നു. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അവർ തയ്യാറായിട്ടുമില്ല. തർക്കം പരിഹരിക്കുന്നതിനുള്ള നിർദേശങ്ങളാണിതെന്നാണ് മസാരി സൂചന നൽകുന്നത്.

ഇത് സംബന്ധിച്ച വിശദാംശങ്ങൾ പ്രധാനമന്ത്രി, കാബിനറ്റ് മിനിസ്റ്റർമാർ തുടങ്ങിയവർക്ക് കൈമാറുമെന്നും മസാരി പറയുന്നു. പ്രതിരോധം സുരക്ഷാ പ്രശ്നങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന വിദഗ്ധ സമിതിയായ ഇൻസ്റ്റിറ്റിയട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസിന്റെ ഡയറക്ടർ ജനറലും കൂടിയാണ് മസാരി. ഇസ്ലാമാബാദിലെ ക്വയ്ഡ് ഇ അസം യൂണിവേഴ്സിറ്റിയിലെ ഡിഫെൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് പ്രഫസറുമാണ് മസാരി.

ഇന്ത്യ, യുഎസ്, അഫ്ഗാനിസ്ഥാൻ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ആർമിക്കുള്ള പങ്ക് മസാരി ഉയർത്തിപ്പിടിക്കുമെന്നാണ് കരുതുന്നതെന്നാണ് അനലിസ്റ്റായ ഔറംഗസീബ് ഖാൻ പറയുന്നത്. കാശ്മീർ അടക്കം ഇന്ത്യയുമായി പാക്കിസ്ഥാനുള്ള പ്രശ്നങ്ങൾ തീർക്കാനുള്ള തന്റെ ആഗ്രഹം കഴിഞ്ഞ ആഴ്ച ഖാൻ പ്രകടിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP