Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുൽവാമ ചാവേറാക്രമണം: ലോക രാഷ്ട്രങ്ങൾ ഇന്ത്യക്കൊപ്പം നിൽക്കുമ്പോഴും മുഖം തിരിച്ച് ചൈന; ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി യുഎൻ സുരക്ഷാസമിതി പ്രഖ്യാപിക്കണമെന്ന ആവശ്യം വീണ്ടും തള്ളി; സമിതിയിൽ ഇക്കാര്യത്തിൽ അഭിപ്രായ ഐക്യമില്ലെന്ന ന്യായം നിരത്തി വീണ്ടും ഇടങ്കോലിട്ട് അയൽക്കാർ

പുൽവാമ ചാവേറാക്രമണം: ലോക രാഷ്ട്രങ്ങൾ ഇന്ത്യക്കൊപ്പം നിൽക്കുമ്പോഴും മുഖം തിരിച്ച് ചൈന; ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി യുഎൻ സുരക്ഷാസമിതി പ്രഖ്യാപിക്കണമെന്ന ആവശ്യം വീണ്ടും തള്ളി; സമിതിയിൽ ഇക്കാര്യത്തിൽ അഭിപ്രായ ഐക്യമില്ലെന്ന ന്യായം നിരത്തി വീണ്ടും ഇടങ്കോലിട്ട് അയൽക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുൽവാമയിലെ ചാവേർ ആക്രമണത്തിന്റെ സൂത്രധാരനായ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന വീണ്ടും തള്ളി. ആക്രമണത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയം അപലപിച്ചിട്ടുണ്ട്. എന്നാൽ, മസൂദിന്റെ കാര്യത്തിൽ നിലപാട് മാറ്റാൻ തയ്യാറല്ല. ആക്രമണം കടുത്ത നടുക്കമുണ്ടാക്കിയിരിക്കുന്നു. വീരമൃത്യുവരിച്ചവരുടെ കുടുംബത്തെ എല്ലാ അനുശോചനങ്ങളും അറിയിക്കുന്നതായും ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ജെങ് ഷുവാങ് പറഞ്ഞു.

എല്ലാതരത്തിലുള്ള തീവ്രവാദത്തെയും ശക്തമായി ഞങ്ങൾ എതിർക്കുന്നു. വിവിധ രാഷ്ട്രങ്ങൾ പരസ്പരം സഹകരിച്ച് തീവ്രവാദത്തിന്റെ ഭീഷണി നേരിടാനും മേഖലയിൽ ശാന്തിയും സ്ഥിരതയും കൊണടുവരാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അസറിനെ ആഗോള ഭീകരവാദിയായി യുഎൻ സുരക്ഷാ സമിതി പ്രഖ്യാപിക്കുന്നതിലെ ചൈനയുടെ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടപ്പോൾ, ഭീകര സംഘടനകളെ പട്ടികയിൽ പെടുത്തുന്നതിന് സുരക്ഷാ കൗൺസിലിന് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നായിരുന്നുമറുപടി. സുരക്ഷാസമിതിയുടെ ഉപരോധ പട്ടികയിൽ ജെയ്‌ഷെ മുഹമ്മദിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപരോധ വിഷയം ചൈന ക്രിയാത്മകമായും ഉത്തരവാദിത്വത്തോടെയും നിർവഹിക്കുമെന്നും ജെങ് പറഞ്ഞു.

പാക്കിസ്ഥാനുമായി ഉറ്റ സൗഹൃദം പുലർത്തുന്ന ചൈന സുരക്ഷാ സമിതിയിൽ വീറ്റോ അധികാരമുള്ള രാഷ്ട്രമാണ്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പലവട്ടവും ഇടങ്കോലിട്ടത് ചൈന തന്നെയാണ്. ഇക്കാര്യത്തിൽ സമിതിയിൽ അഭിപ്രായ ഐക്യം ഇല്ലായെന്നതാണ് അവരുടെ സ്ഥിരം നിലപാട്. അമേരിക്ക, ബ്രിട്ടൺ, റഷ്യ തുടങ്ങിയ ലോകരാജ്യങ്ങൾ അപലപിക്കുമ്പോഴാണ് പാക്കിസ്ഥാന് പിന്തുണയേകി വീണ്ടും ചൈന രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP